Film News

'അച്ചടക്കവും കഠിനാധ്വാനവും കഴിവും കൊണ്ടാണ് വിജയ് ഉയരങ്ങളിൽ എത്തിയത്' ; ആ പരാമർശം വിജയ്യെ കുറിച്ച് ആയിരുന്നില്ലെന്ന് രജിനികാന്ത്

ജയിലർ ഓഡിയോ ലോഞ്ചിൽ താൻ പങ്കുവെച്ച കാക്കയുടെയും കഴുകൻ്റെയും കഥ വിജയ്യെ ഉദ്ദേശിച്ചല്ലെന്നും അതിനെ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടെന്നും രജിനികാന്ത്. വളരെ നിരാശാജനകമാണ് ഇത്. വിജയ് തന്റെ കൺമുന്നിലാണ് വളർന്നത്. തങ്ങൾ പരസ്പരം മത്സരിക്കുന്നവരാണെന്ന് പറയുന്നത് അനാദരവാണ്. തങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തരുതെന്ന് ആരാധകരോട് അഭ്യർഥിക്കുന്നെന്നും രജിനികാന്ത് പറഞ്ഞു. ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ലാൽ സലാം എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിലാണ് രജിനികാന്ത് ഇക്കാര്യം പറഞ്ഞത്.

രജിനികാന്ത് പറഞ്ഞത് :

കാക്കയുടെയും കഴുകൻ്റെയും കഥ വ്യത്യസ്തമായി വ്യാഖ്യാനിക്കപ്പെട്ടു. വിജയ്‌യെ ഉദ്ദേശിച്ചാണെന്ന് പറഞ്ഞതെന്ന് പലരും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു. ഇത് നിരാശാജനകമാണ്. വിജയ് എൻ്റെ കൺമുന്നിലാണ് വളർന്നത്. 'ധർമ്മത്തിൻ തലൈവൻ' എന്ന സിനിമയുടെ ചിത്രീകരണ വേളയിൽ 13 വയസ്സുണ്ടായിരുന്ന വിജയ്‌യെ എസ്. എ ചന്ദ്രശേഖർ എന്നെ പരിചയപ്പെടുത്തി. മകന് അഭിനയത്തിൽ താൽപ്പര്യമുണ്ടെന്നും എന്നാൽ വിജയ്നോട് ആദ്യം പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ പറയണമെന്നും അദ്ദേഹം എന്നോട് ആവശ്യപ്പെട്ടു. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ഞാൻ അവനെ ഉപദേശിച്ചു. വിജയ് പിന്നീട് ഒരു നടനായി, അച്ചടക്കവും കഠിനാധ്വാനവും കഴിവും കൊണ്ടാണ് വിജയ് ഇപ്പോൾ ഉയരങ്ങളിൽ എത്തി നിൽക്കുന്നത്. ഇനി അടുത്തതായി അദ്ദേഹം രാഷ്ട്രീയത്തിലേക്ക് കടക്കുകയാണെന്ന് അറിഞ്ഞു. ഞങ്ങൾക്കിടയിൽ മത്സരമുണ്ടെന്ന് കേൾക്കുന്നു. ഞങ്ങൾ പരസ്പരം മത്സരിക്കുന്നവരാണെന്ന് പറയുന്നത് അനാദരവാണ്. ഞങ്ങളെ തമ്മിൽ താരതമ്യപ്പെടുത്തരുതെന്ന് ഞങ്ങളുടെ ആരാധകരോട് ഞാൻ അഭ്യർഥിക്കുന്നു.

ജയിലര്‍’ സിനിമയുടെ ട്രെയിലര്‍ ലോഞ്ചിനിടെ രജനികാന്ത് നടത്തിയ പരാമർശമാണ് വിവാദങ്ങൾക്കു തുടക്കമിട്ടത്. ‘‘പക്ഷികളില്‍ കാക്ക ഭയങ്കര വികൃതിയാണ്. ഒരു കാരണവുമില്ലാതെ പ്രാവുകളെയും കുരുവികളെയുമൊക്കെ കൊത്തി ശല്യപ്പെടുത്തും. എന്നാല്‍ കഴുകനിങ്ങനെ മുകളില്‍ കൂടി പറക്കും.’’–ഇതായിരുന്നു രജനിയുടെ വാക്കുകൾ. കാക്കയെന്നു രജനി ഉദ്ദേശിച്ചത് വിജയ്‍യെ ആണെന്ന് ആരോപിച്ച് ആരാധകർ രംഗത്തെത്തിയതോടെയാണ് ഫാൻ ഫൈറ്റ് തുടങ്ങിയത്.

വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഐശ്വര്യ രജിനികാന്ത് സംവിധാനം ചെയ്യുന്ന ചിത്രമാണ് ലാൽ സലാം. ചിത്രത്തിൽ അതിഥി വേഷത്തിലാണ് രജിനികാന്ത് എത്തുന്നത്. മൊയ്തീൻ ഭായ് എന്ന കഥാപാത്രമായാണ് ചിത്രത്തിൽ രജനികാന്ത് എത്തുന്നത്. ക്രിക്കറ്റിനെ അടിസ്ഥാനമാക്കിയുള്ള ഒരു സ്‌പോർട്‌സ് ഡ്രാമയായി ഒരുങ്ങുന്ന ചിത്രത്തിൽ കപിൽ ദേവും അതിഥി വേഷത്തിൽ എത്തുന്നുണ്ട്. ലെെക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമിക്കുന്നത്. എട്ട് വർഷത്തിന് ശേഷം ഐശ്വര്യ ഫീച്ചർ ഫിലിം സംവിധാനത്തിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ലാൽ സലാം.

'സംവിധായകന്റെ അതേ പ്രതിഫലം എഴുത്തുകാർക്കും നൽകണം' ; സിനിമയിലെ ഏറ്റവും പ്രധാനപ്പെട്ട ഡിപ്പാർട്ട്‌മെന്റ് എഴുത്താണെന്ന് മിഥുൻ മാനുവൽ തോമസ്

'ഭ്രമയുഗത്തിലും ടർബോയിലും കണ്ടത് രണ്ട് വ്യത്യസ്ത മനുഷ്യനെ' ; ഭ്രമയുഗത്തിലെ മമ്മൂട്ടിയുടെ അഭിനയം വളരെ ഇഷ്ട്ടമായെന്ന് രാജ് ബി ഷെട്ടി

'മലയാളത്തിൽ പരസ്പരമുള്ള സഹകരണത്തെ മറ്റു ഇൻഡസ്ട്രികൾ കണ്ടു പഠിക്കണം' ; ഇന്ത്യ മുഴുവൻ മലയാള സിനിമയെ ഫോളോ ചെയ്യുന്നെന്ന് രാജ് ബി ഷെട്ടി

'ക്ലീൻ യു സർട്ടിഫിക്കറ്റുമായി അൽത്താഫ് സലിം ചിത്രം മന്ദാകിനി' ; ചിത്രം മെയ് 24 ന് തിയറ്ററുകളിൽ

'പെണ്ണ് കാണൽ മുതൽ കല്യാണം വരെ, സജിതയുടെയും ഷിജുവിൻ്റെയും പ്രണയത്തെ അവതരിപ്പിച്ച് പ്രണയം പൊട്ടിവിടർന്നല്ലോ' ; വിശേഷത്തിലെ ആദ്യ ഗാനം

SCROLL FOR NEXT