Film News

'സൗദി വെള്ളക്ക'ക്ക് ശേഷം തരുൺ മൂർത്തിയും ഉർവശി തീയേറ്റേഴ്‌സും വീണ്ടും ; പുതിയ ചിത്രം പ്രഖ്യാപിച്ചു

'ഓപ്പറേഷൻ ജാവ', 'സൗദി വെള്ളക്ക' എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയുന്ന മൂന്നാമത്തെ ചിത്രം പ്രഖ്യാപിച്ചു. ഉര്‍വശി തിയേറ്റഴ്‌സിന്‍റെ ബാനറില്‍ സന്ദീപ് സേനനാണ് സിനിമയുടെ നിർമ്മാണം. 'സൗദി വെള്ളക്ക' എന്ന ചിത്രത്തിന് ശേഷം ഉര്‍വശി തിയേറ്റഴ്‌സും തരുൺ മൂർത്തിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സിനിമയുടെ പ്രഖ്യാപനത്തോടൊപ്പം ഉർവശി തിയറ്റേഴ്‌സിന്റെ പുതിയ ലോഗോയും പ്രകാശനം ചെയ്തു.

'ഞങ്ങളുടെ കഥയുടെ അടുത്ത അധ്യായം പരിചയപ്പെടുത്തുന്നു, ഞങ്ങളുടെ സർഗ്ഗാത്മകതയുടെയും കാഴ്ചപ്പാടിന്‍റെയും പാരമ്യത്തെ അവതരിപ്പിക്കുന്ന പുതിയ ലോഗോ നിങ്ങൾക്ക് മുന്നിലേക്ക്. നൂതനത്വത്തിന്‍റേയും കലയുടെയും കഥപറച്ചിലിന്‍റെയും ഒക്കെ അന്ത:സത്തയായ ഒന്ന്, നിങ്ങൾക്കേവർക്കും സമാനതകളില്ലാത്ത സിനിമാറ്റിക് അനുഭവം നൽകുന്നതിനായി എല്ലാ വിശദാംശങ്ങളും സൂക്ഷ്മമായി ഒരുക്കുന്നതായിരിക്കും, കാത്തിരിക്കൂ'. എന്നാണ് ഉര്‍വശി തിയേറ്റേഴ്സിന്‍റെ പുതിയ ലോഗോയുടെ പ്രകാശനത്തോടൊപ്പം സോഷ്യൽമീഡിയയിൽ സന്ദീപ് സേനൻ കുറിച്ചിരിക്കുന്ന വാക്കുകള്‍.

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും', 'സത്യം പറഞ്ഞാൽ വിശ്വസിക്കുവോ', 'സൗദി വെള്ളക്ക' എന്നീ സിനിമകളാണ് ഉര്‍വശി തിയേറ്റേഴ്സിന്റേതായി മുൻപ് വന്ന ചിത്രങ്ങൾ. ഇതിൽ 'സൗദി വെള്ളക്ക' ഐഎഫ്എഫ്ഐ ഇന്ത്യൻ പനോരമ, ചെന്നൈ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ഗോവ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ (ഐസിഎഫ്ടി യുനെസ്കോ ഗാന്ധി മെഡൽ അവാർഡ് കോംപറ്റീഷൻ), പൂനെ ഇന്‍റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ധാക്ക ഇൻ്റര്‍നാഷണൽ ഫിലിം ഫെസ്റ്റിവൽ, ബെംഗളൂരു അന്താരാഷ്ട്ര ചലച്ചിത്രമേള എന്നീ മേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.

പൃഥ്വിരാജ്, ഷമ്മി തിലകൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'വിലായത്ത് ബുദ്ധ' ആണ് നിലവിൽ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്ന ഉർവശി തിയറ്റേഴ്‌സിന്റെ പുതിയ ചിത്രം. ഇന്ദുഗോപൻ രചിച്ച 'വിലായത്ത് ബുദ്ധ' എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കി ജയൻ നമ്പ്യാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

'കുട്ടികൾ മുതൽ മുതിർന്നവർക്ക് വരെ ആസ്വദിക്കാവുന്ന ഫാമിലി എന്റർടൈനർ ആണ് മന്ദാകിനി ; അൽത്താഫ് സലിം

ലോകരക്തസമ്മർദ്ദ ദിനം: സൗജന്യരക്തപരിശോധന നടത്താന്‍ മെഡ് 7

'കൊടൈക്കനാലിലെ ഗ്രാമത്തിൽ തുടങ്ങി ഉൾ വനത്തിൽ അവസാനിക്കുന്ന യാത്ര' ; കാൻ ഫെസ്റ്റിവലിൽ പ്രദർശനത്തിനൊരുങ്ങി സുധി അന്ന ചിത്രം പൊയ്യാമൊഴി

'അമ്പിളിയുടെയും ആരോമലിന്റെയും കല്യാണ കാഴ്ചകളുമായി ഓ മാരാ' ; മന്ദാകിനിയിലെ ആദ്യ വീഡിയോ സോങ് പുറത്ത്

ഹിന്ദുത്വ രാഷ്ട്രീയത്തിൻ്റെ കഥ

SCROLL FOR NEXT