Film News

ശ്യാംപുഷ്‌കരന്റെ തിരക്കഥയില്‍ ക്രൈം ഡ്രാമ, സഹീദ് അറാഫത്ത് സംവിധാനം; അവാര്‍ഡ് ജേതാക്കളുടെ 'തങ്കം'

ക്രൈം ത്രില്ലറുമായി ശ്യാം പുഷ്‌കരന്‍. നേരത്തെ തങ്കം എന്ന പേരില്‍ പ്രഖ്യാപിച്ച സിനിമയാണ് പുതിയ താരനിരക്കൊപ്പം ശ്യാമിന്റെ രചനയില്‍ ചിത്രീകരണം തുടങ്ങിയത്. സഹീദ് അറാഫത്താണ് സംവിധാനം. ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും നേതൃത്വം നല്‍കുന്ന വര്‍ക്കിംഗ് ക്ലാസ് ഹീറോസും, ഭാവന സ്റ്റുഡിയോയുമാണ് തങ്കം നിര്‍മ്മിക്കുന്നത്. ജോജിക്ക് ശേഷം ശ്യാം പുഷ്‌കരന്റെ രചനയില്‍ ഒരുങ്ങുന്ന ചിത്രവുമാണ് തങ്കം.

ഫഹദ് ഫാസിലിനെയും ജോജു ജോര്‍ജിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി 2019 ഒക്ടോബറില്‍ പ്രഖ്യാപിച്ച ചിത്രമായിരുന്നു തങ്കം. ഫഹദിനും ജോജുവിനും പകരം ബിജു മേനോനും വിനീത് ശ്രീനിവാസനും പ്രധാന കഥാപാത്രങ്ങളായെത്തും. ഫഹദ് ഫാസിലിന് മുമ്പ് വിനീത് ശ്രീനിവാസനെ തന്നെ കേന്ദ്രകഥാപാത്രമാക്കി ആലോചിച്ച ചിത്രവുമായിരുന്നു തങ്കം. ഹൃദയം ചിത്രീകരണത്തിലേക്ക് വിനീത് കടന്നപ്പോഴാണ് വിനീതിന് പകരം ഫഹദിലേക്ക് തങ്കം ടീം എത്തിയത്.

ബിജിബാല്‍ സംഗീതവും കിരണ്‍ ദാസ് എഡിറ്റിംഗും ഗോകുല്‍ ദാസ് കലാസംവിധാനവും നിര്‍വഹിക്കും. ഇന്നലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ട ബിജു മേനോനും മികച്ച സംവിധായകനായ ദിലീഷ് പോത്തനും കലാസംവിധായകനായി തെരഞ്ഞെടുക്കപ്പെട്ട ഗോകുല്‍ദാസും അവലംബിത തിരക്കഥക്ക് അവാര്‍ഡ് നേടിയ ശ്യാംപുഷ്‌കരനും സ്വഭാവനടിയായി തെരഞ്ഞെടുക്കപ്പെട്ട ഉണ്ണിമായ പ്രസാദും ജനപ്രിയ സിനിമക്ക് ഹൃദയത്തിലൂടെ അവാര്‍ഡ് നേടിയ വിനീത് ശ്രീനിവാസനും തൃശൂരില്‍ തങ്കം ലൊക്കേഷനിലായിരുന്നു.

ശ്യാം പുഷ്‌കരന്‍ മുമ്പ് ചെയ്ത തിരക്കഥകളില്‍ നിന്ന് മാറിയുള്ളൊരു സിനിമയായിരിക്കും തങ്കം എന്ന് നേരത്തെ സഹീദ് അറാഫത്ത് ദ ക്യു'വിനോട് പ്രതികരിച്ചിരുന്നു. അതിന്റെ ഒരു ത്രില്‍ ഞങ്ങള്‍ക്ക് ഈ സിനിമയിലുണ്ട്. ചെറിയൊരു സിനിമ ചെയ്തതിന് ശേഷം ഈ ഒരു ടീമിനൊപ്പം സിനിമ ചെയ്യാനാകുന്നതിന്റെ ആഹ്ലാദം ഉണ്ട്. തീരം എന്ന സിനിമയാണ് സഹീദ് അറാഫത്ത് മുമ്പ് സംവിധാനം ചെയ്തത്.

ദ ക്യു വീഡിയോ പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

ബ്ലൂ ഷാർക്സ്: നക്ഷത്രങ്ങളാൽ എഴുതപ്പെട്ട സ്വപ്ന കവിത

SCROLL FOR NEXT