എന്തുകൊണ്ട് ജോജു, ബിജു മേനോന്‍? ; ജൂറി പറയുന്നു

എന്തുകൊണ്ട് ജോജു, ബിജു മേനോന്‍? ; ജൂറി പറയുന്നു

2021ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടന്‍മാരായി ജോജു ജോര്‍ജും ബിജു മേനോനും തിരഞ്ഞെടുക്കപ്പെട്ടു. 'തുറമുഖം', 'ഫ്രീഡം ഫൈറ്റ'്, 'നായാട്ട്', 'മധുരം' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനാണ് ജോജുവിന് പുരസ്‌കാരം. 'ആര്‍ക്കറിയാമി'ലെ പ്രകടനത്തിനാണ് ബിജു മേനോന് പുരസ്‌കാരം.

വ്യവസ്ഥിതിയുടെ ഇരയാക്കപ്പെട്ട ദലിതനായ പൊലീസ് ഉദ്യോഗസ്ഥന്റെ ധാര്‍മ്മിക പ്രതിസന്ധികളും ഓര്‍മ്മകള്‍ നഷ്ടമായ ഒരു മനുഷ്യന്റെ ആത്മസമരങ്ങളും ആണത്തത്തിന്റെ ശക്തിദൗര്‍ബല്യങ്ങളും അനായാസമായി അവതരിപ്പിച്ച അഭിനയ പാടവത്തിനാണ് ജോജു പുരസ്‌കാരത്തന് അര്‍ഹനായതെന്ന് ജൂറി പറയുന്നു.

'ആര്‍ക്കറിയാം' എന്ന ചിത്രത്തില്‍ പ്രായമേറിയ ഒരു മനുഷ്യന്റെ ശരീരഭാഷയും സങ്കീര്‍ണവും സമ്മിശ്രവുമായ വികാരവിചാരങ്ങളും അയത്നലളിതമായി ആവിഷ്‌കരിച്ച അഭിനയമികവിനാണ് ബിജു മേനോന് പുരസ്‌കാരം നല്‍കിയതെന്നും ജൂറി അഭിപ്രായപ്പെട്ടു.

സയ്യിദ് മിര്‍സ അധ്യക്ഷനായ ജൂറിയിലേക്ക് 29 സിനിമകളാണ് പ്രാഥമിക ജൂറി അയച്ചത്. രണ്ട് സിനിമകള്‍ അന്തിമ ജൂറിയിലേക്ക് വിളിച്ചു. കെ.ഗോപിനാഥന്‍, സുന്ദര്‍ദാസ്, ബോംബെ ജയശ്രീ, സുരേഷ് ത്രിവേണി, ഹരീന്ദ്രനാഥ് ദ്വാരക് വാര്യര്‍, ഫൗസിയ ഫാത്തിമ എന്നിവരാണ് ജൂറി അംഗങ്ങള്‍. 142 ചിത്രങ്ങളാണ് പരിഗണിക്കപ്പെട്ടത്. 31 സിനിമകളാണ് അന്തിമ ജൂറിക്ക് മുന്നിലെത്തിയത്.

Related Stories

No stories found.
logo
The Cue
www.thecue.in