Film News

'ക്യാമ്പസ് ത്രില്ലറുമായി ആൻസൺ പോൾ' ; താൾ ഡിസംബർ 8ന് തിയറ്ററുകളിൽ

നവാഗതനായ രാജാസാഗർ സംവിധാനം ചെയ്ത് ആൻസൺ പോൾ നായകനായെത്തുന്ന ചിത്രം താളിന്റെ റിലീസ് തിയതി പുറത്തുവിട്ട് അണിയറപ്രവർത്തകർ. ഒരു ക്യാമ്പസ് ത്രില്ലറായി ഒരുങ്ങുന്ന ചിത്രം ഡിസംബർ 8ന് തിയറ്ററുകളിലെത്തും. മാധ്യമ പ്രവർത്തകനായ ഡോ.ജി.കിഷോർ കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ഗ്രേറ്റ് അമേരിക്കൻ ഫിലിംസിന്റെ ബാനറിൽ ക്രിസ് തോപ്പിൽ, മോണിക്ക കമ്പാട്ടി, നിഷീൽ കമ്പാട്ടി എന്നിവരാണ്.

ചില യഥാർത്ഥ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് താൾ എന്നാണ് അണിയറ പ്രവർത്തകർ നൽകുന്ന സൂചന. ആൻസൺ പോളിനെക്കൂടാതെ, രാഹുൽ മാധവ്, ആരാധ്യ ആൻ, രൺജി പണിക്കർ, രോഹിണി,ദേവി അജിത്ത്, സിദ്ധാർത്ഥ് ശിവ, നോബി, ശ്രീധന്യ, വിവിയ ശാന്ത്, അരുൺകുമാർ മറീന മൈക്കിൾ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്.

ഛായാഗ്രഹണം :സിനു സിദ്ധാർത്ഥ്,സംഗീതം: ബിജിബാൽ. വരികൾ : ബി കെ ഹരിനാരായണൻ, രാധാകൃഷ്ണൻ കുന്നുംപുറം, വസ്ത്രാലങ്കാരം :അരുൺ മനോഹർ,കല: രഞ്ജിത്ത് കോതേരി, പ്രൊഡക്ഷൻ കൺട്രോളർ : കിച്ചു ഹൃദയ്‌ മല്യ, ഡിസൈൻ: മാമി ജോ, പി ആർ ഓ: പ്രതീഷ് ശേഖർ.

'ജനനായകന്‍' എത്താന്‍ വൈകി; പ്രേക്ഷകരെ രസിപ്പിച്ച് 'ടിടിടി'

തന്ത്രി, താന്ത്രികാവകാശം, ആചാരം: താഴമൺ മഠവും വ്യാജ സമ്മതിനിർമാണവും

"എന്നെയും ഒരു പെണ്ണ് ഇതുപോലെ പറ്റിച്ചിട്ടുണ്ട്" യൂണിറ്റിലെ ഒരു ചേട്ടൻ ഇങ്ങനെ പറഞ്ഞു'; 'പെണ്ണ് കേസ്' സംവിധായകൻ ഫെബിൻ സിദ്ധാർഥ്

'മറ്റൊരു സൂപ്പർതാരവും ഇത്രത്തോളം പെർഫോം ചെയ്യാനുള്ള സ്‌പേസ് നൽകില്ല, നന്ദി ലാൽ സാർ'; കീർത്തിചക്ര ഓർമ്മകൾ പങ്കുവെച്ച് ജീവ

'വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ലടാ'; സോഷ്യൽ മീഡിയയിൽ അടിച്ചു കയറി 'ചത്താ പച്ച' ട്രെയ്‌ലർ

SCROLL FOR NEXT