Film News

'ഭാവനയുടെ തിരിച്ചുവരവിൽ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല'; 'അനോമി'യെ പ്രശംസിച്ച് അഡ്വ. ടി.ബി. മിനി

ഭാവന പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം 'അനോമി'യെ പ്രശംസിച്ച് അഭിഭാഷക ടി.ബി. മിനി. സിനിമയുടെ രണ്ടാം പകുതി ശ്വാസം അടക്കി പിടിച്ചാണ് കണ്ടത്. ഭാവനയുടെ തിരിച്ചുവരവിൽ തന്റെ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ലെന്നും ടി.ബി. മിനി സോഷ്യൽ മീഡിയയിൽ കുറിച്ചു.

ടി.ബി. മിനിയുടെ കുറിപ്പിന്റെ പൂർണ്ണരൂപം:

ഭാവനയുടെ സിനിമ കാണണം എന്നു കരുതിയാണ് റിലീസ് തീയതി തന്നെ സിനിമ അനോമി പോയി കണ്ടത്. പക്ഷെ സംവിധായകന് തിരക്കഥാകൃത്തിന് ബിഗ് സല്യൂട്ട്. സയൻസ് കുറേ നാളായി പറയുന്ന ഒരു വിഷയമാണ് മരണശേഷം തലച്ചോറിന്റെ ഒരു പ്രവർത്തനം. രണ്ടാം പകുതി ഞാൻ ശ്വാസമടക്കി പിടിച്ചു തന്നെയാണ് കണ്ടത്. ക്ലൈമാക്‌സ് ശരിക്കും വ്യത്യസ്തമായിരുന്നു. റഹ്‌മാനും ഭാവനയും മറ്റ് അഭിനേതാക്കളും പോലീസുകാരായി അഭിനയിച്ച ചെറിയ റോളിലുള്ളവരും നല്ല അഭിനയം. പുതിയ സംവിധായകനായിട്ടും നന്നായി ചെയ്തു. ഭാവനയുടെ ഈ തിരിച്ചുവരവിൽ എന്റെ സന്തോഷം പറഞ്ഞറിയിക്കുവാൻ കഴിയില്ല.

അതേസമയം അനോമിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഭാവന, റഹ്മാൻ എന്നിവരുടെ പ്രകടനങ്ങളാണ് സിനിമയുടെ പ്രധാന ഹൈലൈറ്റായി എല്ലാവര് പറയുന്നത്. ഒപ്പം സയൻസ് ഫിക്ഷൻ, തില്ലർ എന്നീ ജോണറുകളെ ചേർത്ത് വ്യത്യസ്തമായ രീതിയിലാണ് സിനിമ കഥ പറയുന്നതെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. ഭാവനയുടെ 90ാം ചിത്രമായിരിക്കും അനോമി.

ടി സീരീസ് പനോരമ സ്റ്റുഡിയോസ് എന്നിവർ ചേർന്ന് ആദ്യമായി മലയാളത്തിൽ എത്തിക്കുന്ന ചിത്രമാണ് അനോമി. സയൻസ് ഫിക്ഷൻ മിസ്റ്ററി ത്രില്ലർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ വിഷ്ണു അഗസ്ത്യ, ബിനു പപ്പു, ഷെബിൻ ബെൻസൺ, അർജുൻ ലാൽ, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്യുന്നുണ്ട്.

ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവർ അവതരിപ്പിക്കുന്ന ചിത്രം നിർമ്മിക്കുന്നത് കുമാർ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോക്ടർ റോയ് സി ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ പി കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ നടി ഭാവനയും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളാണ്. കോ പ്രൊഡ്യൂസഴ്‌സ്- റാം മിർചന്ദാനി, രാജേഷ് മേനോൻ, ക്രീയേറ്റീവ് പ്രൊഡ്യൂസർ - അഭിനവ് മെഹ്റോത്ര.

ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെട്ട 'അനിമൽ', 'അർജുൻ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകൻ ഹർഷവർദ്ധൻ രാമേശ്വർ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരൺ ദാസും നിർവഹിക്കുന്നു. ആക്ഷൻ ഡയറക്റ്റർ: ആക്ഷൻ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോടൂത്ത്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഓ അപർണ ഗിരീഷ്.

മാമാങ്കമല്ല, ഇത് 'ദക്ഷിണ കുംഭം': നിളയുടെ തീരത്ത് കാവിക്കൊടി നാട്ടുന്ന ഹിന്ദുത്വ അജണ്ട

അബുദബി ചേംബർ ഡയറക്ടറായി എം.എ. യൂസഫലിയെ വീണ്ടും നിയമിച്ചു

120 കോടി രൂപയുടെ കരാർ: യഷിന്റെ 'ടോക്സിക്' ആന്ധ്ര-തെലങ്കാന വിതരണാവകാശം സ്വന്തമാക്കി ദിൽ രാജുവിന്റെ എസ് വി സി

'Family man is Back'; കയ്യടി നേടി ജയറാമും കാളിദാസും, മികച്ച പ്രതികരണവുമായി ആശകൾ ആയിരം

'ഇത് പുത്തൻ ത്രില്ലർ അനുഭവം'; മികച്ച പ്രതികരണം നേടി അനോമി

SCROLL FOR NEXT