Film News

'ഒരു ഭൂതകാലത്തിന്റെ തീപ്പൊരി കഥ'; വിക്രം- പാ.രഞ്ജിത് ചിത്രം 'തങ്കലാൻ' റിലീസ് തീയതി പ്രഖ്യാപിച്ചു

പാ.രഞ്ജിത്തിന്റെ സംവിധാനത്തില്‍ ചിയാന്‍ വിക്രം നായകനായെത്തുന്ന ചിത്രം 'തങ്കലാന്റെ' റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രം 2024 ജനുവരി 26 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളിൽ റിലീസിനെത്തും. ചിത്രത്തിന്റെ ടീസർ നവംബർ ഒന്നിന് പുറത്തു വിടും. സ്റ്റുഡിയോ ഗ്രീന്‍, നീലം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ.ഇ ജ്ഞാനവേല്‍ രാജ, പാ. രഞ്ജിത്ത് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്രിട്ടീഷ് ഭരണകാലത്ത് കര്‍ണാടകയിലെ കോലാര്‍ ഗോള്‍ഡ് ഫാക്ടറിയില്‍ നടന്ന യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം തമിഴ്, തെലുഗ്, ഹിന്ദി തുടങ്ങിയ ഭാഷകളില്‍ റിലീസ് ചെയ്യും. ചിത്രത്തിൽ വ്യത്യസ്ത ലുക്കിലാണ് വിക്രം എത്തുന്നത്.

പറയപ്പെടാൻ കാത്തിരിക്കുന്ന ഒരു ഭൂതകാലത്തിന്റെ തീപ്പൊരി കഥ എന്ന തലക്കെട്ടോടുകൂടിയാണ് ചിയാൻ വിക്രം ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. ഒരു അഭിനേതാവെന്ന നിലയില്‍ ഏറ്റവും ആവേശകരമായ ചില അനുഭവങ്ങള്‍ നേടാൻ തങ്കലാനിലൂടെ കഴിഞ്ഞിരുന്നു എന്ന് വിക്രം മുമ്പ് പറഞ്ഞിരുന്നു. വിക്രം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'തങ്കലാന്‍'. ചിത്രത്തിന് വേണ്ടി വിക്രം ഏഴ് മാസത്തോളം കഠിനാധ്വാനം ചെയ്തു എന്ന വാര്‍ത്ത ഇതിന് മുന്‍പ് സംവിധായകന്‍ പാ.രഞ്ജിത്ത് പുറത്തുവിട്ടിരുന്നു. തങ്കലാന്റെ ചിത്രീകരണത്തിനിടയില്‍ വാരിയെല്ലിന് പരിക്കേറ്റ വിക്രം ഒരു മാസത്തോളം വിശ്രമത്തിലായിരുന്നു.

പാര്‍വതി തിരുവോത്ത്, മാളവികാ മോഹനന്‍. പശുപതി, ഹരികൃഷ്ണന്‍ അന്‍പുദുരൈ, പ്രീതി കരണ്‍, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. ചിത്രത്തില്‍ ഇംഗ്ലീഷ് നടന്‍ ഡാനിയേല്‍ കാല്‍ടാഗിറോണും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. 'നച്ചത്തിരം നഗര്‍കിര'താണ് പാ. രഞ്ജിത്തിന്റേതായി ഏറ്റവും ഒടുവില്‍ പുറത്തു വന്ന ചിത്രം. ജിവി പ്രകാശ് കുമാറാണ് ചിത്രത്തിന്റെ സം​ഗീത സംവിധാനം നിർവഹിക്കുന്നത്.

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT