​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ
Published on: 

കുടുംബസമേതം തിയേറ്ററിലിരുന്ന് ആസ്വദിക്കാവുന്ന ബിജു മേനോന്റെ ഫാമിലി എന്റർടൈനർ ചിത്രം 'അവറാച്ചൻ ആൻഡ് സൺസ്' തിയേറ്ററുകളിലെത്താൻ ഇനി രണ്ടു നാളുകൾ കൂടി മാത്രം. ലിസ്റ്റിൻ സ്റ്റീഫൻ അവതരിപ്പിക്കുന്ന ചിത്രം ഒക്ടോബർ രണ്ടിന് ആഗോളതലത്തിൽ പ്രദർശനത്തിനെത്തും.

സോഷ്യൽ മീഡിയയിൽ ഇതിനോടകം തരംഗമായി മാറിയ ചിത്രത്തിലെ ഗാനങ്ങളും ടീസറും ട്രെയിലറും, എല്ലാ പ്രായക്കാർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന ഒരു പൂർണ്ണ ഫാമിലി ചിത്രമായിരിക്കും ഇതെന്ന് ഉറപ്പുനൽകുന്നുണ്ട്. ഒരു ഇടവേളയ്ക്ക് ശേഷം ബിജു മേനോൻ പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ തമ്പിയാണ്. യൂട്യൂബിലും മറ്റും പത്തു ലക്ഷത്തിലധികം കാഴ്ചക്കാരുമായി മുന്നേറുന്ന ചിത്രത്തിന്റെ ട്രെയിലറിന് വൻ പ്രേക്ഷകസ്വീകാര്യതയാണ് ലഭിക്കുന്നത്.

നർമ്മ മുഹൂർത്തങ്ങൾ കോർത്തിണക്കി ഒരുക്കിയിരിക്കുന്ന ഈ ഫാമിലി ഡ്രാമയിൽ ബിജു മേനോനൊപ്പം വൻ താരനിര തന്നെ അണിനിരക്കുന്നുണ്ട്. ശ്രീനാഥ് ഭാസി, ഗണപതി, വിനയ് ഫോർട്ട്, ജോണി ആന്റണി, ഗ്രെയ്‌സ് ആന്റണി, അഖില ഭാർഗവൻ, പൗളി വത്സൺ, സാബുമോൻ, കോട്ടയം നസീർ, വിനീത് തട്ടിൽ, സാജൻ പള്ളുരുത്തി, ആഷിഖ് ഖാലിദ്, സുധി കോപ്പ, സജിൻ ചെറുകയിൽ, ഷാജു ശ്രീധർ, നിഷാ സാരംഗ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ജോസഫ് വിജീഷും സംവിധായകൻ തമ്പിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയിരിക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ സഹനിർമ്മാണവും സന്തോഷ് കൃഷ്ണൻ, നവീൻ പി. തോമസ് എന്നിവർ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാരുമായ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്നത് സജിത് പുരുഷനാണ്. ആകാശ് ജോസഫ് വർഗീസ് എഡിറ്റിംഗും സനൽ ദേവ് സംഗീത സംവിധാനവും കൈകാര്യം ചെയ്തിരിക്കുന്നു. അഖിൽ യെശോധരൻ (ലൈൻ പ്രൊഡ്യൂസർ), അജി കുറ്റിയാനി (ആർട്ട് ഡയറക്ടർ), സ്റ്റെഫി സേവ്യർ (വസ്ത്രാലങ്കാരം), റഷീദ് അഹമ്മദ് (മേക്കപ്പ്) എന്നിവരും അണിയറയിൽ പ്രവർത്തിച്ചിട്ടുണ്ട്.

ശങ്കരൻ എ.എസ്, കെ.സി. സിദ്ധാർത്ഥൻ എന്നിവർ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്സിംഗും നിർവ്വഹിച്ച ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൺ പൊടുത്താസാണ്. ജിബിൻ ജോൺ (ചീഫ് അസോസിയേറ്റ് ഡയറക്ടർ), ഓസ്റ്റിൻ എബ്രഹാം (ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ), ബബിൻ ബാബു (അഡ്മിനിസ്‌ട്രേഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ ഹെഡ്), ബിജിത് ധർമ്മടം (സ്റ്റിൽസ്) എന്നിവരും ചിത്രത്തിൽ പങ്കാളികളായി. സൗത്ത് ഫ്രെയിംസ് എന്റർടൈൻമെന്റ് മാർക്കറ്റിംഗും ഒബ്‌സ്‌ക്യൂറ എന്റർടൈൻമെന്റ് ഡിജിറ്റൽ മാർക്കറ്റിംഗും ബ്രിങ് ഫോർത്ത് അഡ്വെർടൈസിംഗും നിർവ്വഹിക്കുമ്പോൾ പ്രോമൈസ് സ്റ്റുഡിയോസ് വി.എഫ്.എക്സും ടെൻ പോയിന്റ് പബ്ലിസിറ്റി ഡിസൈനും കൈകാര്യം ചെയ്യുന്നു.

logo
The Cue
www.thecue.in