Film News

‘മുരുഗദോസിന്റേത് നാണംകെട്ട നടപടി,’; ദര്‍ബാറി’ല്‍ രോഷാകുലനായി ടി രാജേന്ദര്‍

THE CUE

സംവിധായകന്‍ എ ആര്‍ മുരുകദോസിന്റേത് നാണം കെട്ട നടപടിയെന്ന് തമിഴ്‌നാട് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ടി രാജേന്ദര്‍. മുരുകദോസിനെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്നും രാജേന്ദര്‍ പറഞ്ഞു. രജനീകാന്തും നയന്‍താരയും പ്രധാനവേഷത്തിലെത്തിയ ദര്‍ബാറുമായി ബന്ധപ്പെട്ടായിരുന്നു പ്രതികരണം. അസോസിയേഷന്‍ സെക്രട്ടറി മന്നനും ടി രാജേന്ദറിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ദര്‍ബാര്‍ വിതരണത്തിനെടുത്തവര്‍ക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചിരുന്നില്ല. ചിത്രത്തിന്റെ സംവിധായകനായ എ ആര്‍ മുരുകദോസും രജനീകാന്തും നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു വിതരണക്കാരുടെ ആവശ്യം. എന്നാല്‍ വിതരണക്കാരില്‍ നിന്നും സംരംക്ഷണം ആവശ്യപ്പെട്ട് മുരുകദോസ് മദ്രാസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു ചെയ്തത്.

പൊങ്കല്‍ അവധിക്ക് മുമ്പേതന്നെ 'ദര്‍ബാര്‍' പുറത്തിറക്കാന്‍ തീരുമാനിച്ചത് തെറ്റായ തീരുമാനമായിരുന്നുവെന്ന് രാജേന്ദര്‍ പറഞ്ഞു. ചിത്രത്തിന്റെ മുഴുവന്‍ ഭാഗവും മുംബൈയിലാണ് നടക്കുന്നത്. അഭിനേതാക്കളില്‍ കൂടുതല്‍ പേരും ഹിന്ദി സംഭാഷണങ്ങളാണ് പറഞ്ഞത്. അതുകൊണ്ട് ഒരു ഡബ്ബിങ് സിനിമ പോലെയാണ് ദര്‍ബാര്‍ തോന്നിയതെന്നും ടി രാജേന്ദര്‍ കുറ്റപ്പെടുത്തി.

ധാര്‍മ്മികമായ നീതി ലഭിക്കുന്നതിന് വേണ്ടിയാണ് വിതരണക്കാര്‍ പോരാടുന്നത്. നിങ്ങളുടെ ചിത്രം വലിയൊരു തുകയ്ക്ക് വിതരണത്തിനേറ്റെടുത്തവരോട് നിങ്ങള്‍ ചെയ്യുന്നത് അന്യായമല്ലേ? ലൈക്ക പ്രൊഡക്ഷനെ സമീപിച്ചപ്പോള്‍ ഒന്നും ചെയ്യാന്‍ കഴിയില്ലെന്നാണ് അവര്‍ പറഞ്ഞത്. ചിത്രത്തിലൂടെ അവര്‍ക്കും വലിയ നഷ്ടമാണുണ്ടായത്. അവരാണ് സംവിധായകനെ സമീപിക്കാന്‍ നിര്‍മാതാക്കളോട് പറഞ്ഞത്. ഞങ്ങളുടെ അംഗങ്ങള്‍ക്കെതിരെ അടിസ്ഥാനരഹിതമായ പരാതികള്‍ നല്‍കാനാണ് മുരുകദോസിന്റെ തീരുമാനമെങ്കില്‍, അദ്ദേഹത്തെ കോടതിയില്‍ നേരിടാന്‍ തയ്യാറാണെന്നും, ചിത്രത്തിന്റെ മോശം പ്ലാനിങ്ങും അഭിനേതാക്കള്‍ക്ക് ആവശ്യമില്ലാതെ ഉയര്‍ന്ന പ്രതിഫലം നല്‍കിയതുമാണ് ചിത്രം നഷ്ടമാകാന്‍ കാരണമെന്നും ടി രാജേന്ദര്‍ പറഞ്ഞു.

‍ പരാതി നല്‍കാനാണ് ചിത്രത്തിനായി 35 കോടി രൂപ പ്രതിഫലം വാങ്ങിയ മുരുകദോസിന്റെ വീട്ടില്‍ പോയതെന്നും ആരെയും ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ മന്നന്‍ പറഞ്ഞു. നടന്‍ രജനീകാന്തിനെ കാണാന്‍ പല തവണ ശ്രമിച്ചുവെങ്കിലും സാധിച്ചില്ലെന്നും നിര്‍മാതാക്കള്‍ പറഞ്ഞു.

200 കോടി മുതല്‍മുടക്കി ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മിച്ച ദര്‍ബാര്‍, 70 കോടി രൂപയിലേറെ നഷ്ടമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ചിത്രത്തില്‍ അഭിനയിക്കാന്‍ വന്‍തുക രജനീകാന്ത് പ്രതിഫലം വാങ്ങിയതായും റിപ്പോര്‍ട്ടുണ്ടായിരുന്നു.

ജൂണിൽ അല്ല ടർബോ ജോസ് നേരത്തെ വരും, മമ്മൂട്ടി ചിത്രം മെയ് 23ന്

അയോദ്ധ്യ പ്രതിഷ്ഠദിനത്തിൽ കേരളത്തിലെ ഒരു പത്രം കൊടുത്തത് രാമരാജ്യമെന്ന്.| Dr T S Shyamkumar Interview | Election 2024

'മലയാളികൾ മാത്രമാണ് ഷമ്മിയെ ആഘോഷിക്കുന്നത്'; അങ്ങനെയുള്ളവരെ തന്റെ ജീവിതത്തിലും കണ്ടിട്ടുണ്ടെന്ന് ഫഹദ് ഫാസിൽ

17 Years of Venkat Prabhu | ഒരു ഡെയറിങ് ഫിലിം മേക്കർ

A Promise Of A24 For Independent Movies

SCROLL FOR NEXT