Film News

സുശാന്തിന്റെ ആത്മഹത്യ; സല്‍മാന്‍ ഖാനും കരണ്‍ ജോഹറും അടക്കമുള്ളവര്‍ക്കെതിരെ പരാതി, കങ്കണ സാക്ഷി

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട്, സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ തുടങ്ങിയവര്‍ക്കെതിരെ പരാതി നല്‍കി അഭിഭാഷകന്‍. സുധീര്‍ കുമാര്‍ ഓജയാണ് ബിഹാര്‍ മുസാഫര്‍പുര്‍ കോടതിയില്‍ പരാതിയ നല്‍കിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സെക്ഷന്‍ 306, 109, 504, 506 എന്നീവകുപ്പുകള്‍ പ്രകാരമാണ് പരാതി നല്‍കിയിരിക്കുന്നത്. ജൂലൈ 3ന് കേസ് പരിഗണിക്കുമെന്ന് കോടി വ്യക്തമാക്കി. ആദിത്യ ചോപ്ര, സജിദ് നാദിയ്വാല, ഭൂഷണ്‍ കുമാര്‍, ദിനേഷ് എന്നിവരുടെ പേരുകളും പരാതിയില്‍ പറയുന്നുണ്ട്. പരാതിയില്‍ സാക്ഷിയായി നടി കങ്കണ റണാവതിന്റെ പേരും ചേര്‍ത്തിട്ടുണ്ട്.

സുശാന്തിന്റെ സിനിമകള്‍ മുടങ്ങിപ്പോകാനും, ചില സിനിമകളുടെ റിലീസ് മുടങ്ങാനും ഇവര്‍ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ആരോപിക്കുന്നു. ഇതേതുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്നും പരാതിയില്‍ ആരോപിക്കുന്നുണ്ട്. സുശാന്തിന്റെ മരണം ബിഹാറിലുള്ളവര്‍ക്ക് മാത്രമല്ല, രാജ്യത്തിന് മുഴുവന്‍ വേദനയായെന്നും സുധീര്‍ കുമാര്‍ പറയുന്നു.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT