Film News

സുശാന്ത് കേസില്‍ സല്‍മാന്‍ ഖാനെ ചോദ്യം ചെയ്യില്ല; അഭ്യൂഹങ്ങള്‍ക്കെതിരെ മുംബൈ പൊലീസ്

സുശാന്ത് സിംഗ് രജ്പുത്ത് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. ഇതേ തുടര്‍ന്ന് ബോളിവുഡില്‍ പല പ്രമുഖ താരങ്ങള്‍ക്ക് എതിരെയും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. സുശാന്ത് കേസില്‍ സംശയങ്ങള്‍ പലതും നിലനില്‍ക്കെ പലരുടേയും മൊഴി ശേഖരിച്ചിട്ടുണ്ട്. മരണത്തില്‍ സല്‍മാന്‍ ഖാന് നേരിട്ടോ അല്ലാതെയോ പങ്കുണ്ടെന്നും മുബൈ പൊലീസ് താരത്തെ ചോദ്യം ചെയ്യുമെന്നും ചില റിപ്പോര്‍ട്ടുകള്‍ അടുത്തിടെ അവകാശപ്പെട്ടിരുന്നു. എന്നാല്‍ വിഷയത്തില്‍ സല്‍മാന്‍ ഖാനെ ചോദ്യം ചെയ്യുന്നില്ലെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സല്‍മാന്റെ മുന്‍ മാനേജര്‍ രേഷ്മ ഷെട്ടിയെ പോലീസ് തിരയുന്നതായി കഴിഞ്ഞയാഴ്ച വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട് പലരും മുബൈ പൊലീസിന്റെ നിരീക്ഷണത്തിലാണെന്നും അഭ്യൂഹങ്ങള്‍ പരന്നു. എന്നാല്‍ ഇത്തരം റിപ്പോര്‍ട്ടുകളെല്ലാം പൊലീസ് നിഷേധിച്ചതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു.

സുശാന്ത് സിങ് രാജ്പുത്തിന്റെ മരണത്തിന് ഒരു മാസം തികയുമ്പോള്‍ ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ ആദരാഞ്ജലികളുമായി എത്തിയിരുന്നു. താരത്തിന്റെ വിയോഗശേഷം ആദ്യമായി പ്രതികരിച്ച് സുഹൃത്ത് റിയ ചക്രബൊര്‍തിയും രംഗത്ത് വന്നു. ജൂണ്‍ 14 നാണ് മുംബൈ ബാന്ദ്രയിലെ ഫ്ളാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ സുശാന്തിനെ കണ്ടെത്തിയത്.

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT