Film News

'സ്‌കൂൾ ഡ്രോപ്പൗട്ടായ വ്യക്തിയാണ് അദ്ദേഹം, എങ്കിലും 8 ഭാഷകൾ സംസാരിക്കും'; കമൽ ഹാസന് പിറന്നാൾ ആശംസകളുമായി സൂര്യ

കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്ന് നടൻ സൂര്യ. സിനിമയിൽ സ്വന്തമായ ഒരു വഴി രൂപപ്പെടുത്തിയ നടനാണ് കമൽ ഹാസൻ. തന്നെക്കാൾ 20 വയസ്സ് കൂടുതലുണ്ട് അദ്ദേഹത്തിന്. 2008 ൽ വാരണം ആയിരം എന്ന തന്റെ ചിത്രം കാണിക്കാൻ ചെല്ലുമ്പോൾ ദശാവതാരത്തിലെ 10 കഥാപാത്രങ്ങൾ ചെയ്യുന്നതിനെക്കുറിച്ചാണ് കമൽ ഹാസൻ തന്നോട് പറഞ്ഞത്. സ്‌കൂൾ ഡ്രോപ്പായ അദ്ദേഹം 8 ഭാഷകൾ സംസാരിക്കുമെന്നും സ്വന്തമായി ഒരു വഴി രൂപപ്പെടുത്തുക എന്നത് ബുദ്ധിമുട്ടാണെന്നും കമൽ ഹാസന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് സൂര്യ പറഞ്ഞു. കങ്കുവയുടെ 3D ട്രെയ്‌ലർ ലോഞ്ചിൽ സംസാരിക്കുകയായിരുന്നു സൂര്യ.

സൂര്യ പറഞ്ഞത്:

ഞാൻ സിനിമയിൽ ഇന്നുള്ളതിന് പ്രധാന കാരണം സകല കലാ വല്ലഭനായ കമൽ ഹാസൻ സാറാണ്. അദ്ദേഹത്തിന്റെ പിറന്നാളാണ് ഇന്ന്. 1980 ലാണ് അദ്ദേഹത്തിന്റെ രാജ പാർവൈ എന്ന സിനിമ റിലീസാകുന്നത്. ഇന്ന് ആ സിനിമ എല്ലാവരും ആഘോഷിക്കുന്നുണ്ട്. എന്നാൽ എന്റെ അറിവിൽ ആ സിനിമ പുറത്തിറങ്ങിയ കാലത്ത് പ്രതീക്ഷിച്ച വിജയം ലഭിച്ചിട്ടുണ്ടായിരുന്നില്ല. 81 ൽ അദ്ദേഹം ഏക് തുജേ കെ ലിയേ എന്ന പാൻ ഇന്ത്യൻ ഹിന്ദി ചിത്രം ചെയ്യുകയാണ്. അതേ വർഷം തന്നെ മൂൺട്രാം പിറൈ എന്ന ചിത്രവും അദ്ദേഹം ചെയ്തു. ഒരേ വർഷത്തിൽ തന്നെ നായകനും സത്യയും പേസും പടവും അദ്ദേഹം ചെയ്തു. വ്യക്തി ജീവിതത്തിൽ വളരെ വലിയ ഒരു ബുദ്ധിമുട്ട് അതേ വർഷം അദ്ദേഹം നേരിട്ടു. അതേ പോലെ തന്നെ ശൃംഗാരവേലനും തേവർമകനും ഒരേ വർഷത്തിൽ അദ്ദേഹം ചെയ്തിട്ടുണ്ട്.

2008 ൽ വാരണം ആയിരം ചെയ്തതിന് ശേഷം അദ്ദേഹത്തെ ആ സിനിമ കാണിക്കാൻ ഞാൻ പോയിരുന്നു. എന്നേക്കാൾ 20 വയസ്സ് കൂടുതലുണ്ട് അദ്ദേഹത്തിന്. ഞാൻ അന്ന് സിനിമ കാണിക്കാൻ പോകുമ്പോൾ 50 വയസ്സിന് മുകളിൽ പ്രായം ഉണ്ടായിരിക്കും കമൽ സാറിന് . ദശാവതാരം ചെയ്യുകയാണ് എന്ന് പറഞ്ഞ് 10 വേഷവും കാണിച്ചു തരികയാണ് അപ്പോൾ അദ്ദേഹം ചെയ്തത്. 8 ഭാഷ അദ്ദേഹം സംസാരിക്കും. സ്‌കൂളിൽ നിന്ന് ഡ്രോപ്പ് ഔട്ട് ആയ ആളാണ്. എന്നാൽ പുതിയ കാര്യങ്ങൾ പഠിക്കുക എന്നത് അദ്ദേഹം നിർത്തിയിട്ടേയില്ല. നോർത്തിൽ നിന്ന് സൗത്ത് വരെ ഒരുപാട് ക്രിയേറ്റർമാർക്കൊപ്പം ജോലി ചെയ്തിട്ടുണ്ട്. സിനിമാ മേഖലയിൽ ഇങ്ങനെയും കാര്യങ്ങൾ ചെയ്യാനും പഠിക്കാനും കഴിയും എന്ന രീതിയിൽ വഴി ഒരുക്കുന്നത് നിസ്സാര കാര്യമല്ല. യാത്ര ചെയ്യുന്നത് എളുപ്പമാണ്. വഴിയുണ്ടാക്കുക എന്നതാണ് ബുദ്ധിമുട്ട്. ഉലക നായകന് എന്റെ പിറന്നാൾ ആശംസകൾ.

ദേശീയ പുരസ്‌കാരം: ഷാരൂഖ് ഖാനും വിക്രാന്ത് മാസിയും മികച്ച നടന്മാർ, റാണി മുഖർജി നടി, ഉർവശിക്കും വിജയരാഘവനും പുരസ്‌കാരം

ദേശീയ ചലച്ചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാള ചിത്രം, സഹനടി ഉർവശി, സഹനടൻ വിജയരാഘവൻ

കല്പന, നിങ്ങളെ ഞങ്ങൾ മറക്കുന്നില്ലല്ലോ!

സുമതി വളവ് സിനിമ സംഭവിക്കാന്‍ കാരണം ആ യഥാര്‍ത്ഥ സംഭവം തന്നെ, പക്ഷെ.. അഭിലാഷ് പിള്ള പറയുന്നു.

കന്യാസ്ത്രീകളുടെ ജാമ്യ നിഷേധത്തില്‍ ഛത്തീസ്ഗഡില്‍ ഉയര്‍ന്ന ആര്‍പ്പുവിളി യാദൃച്ഛികമല്ല

SCROLL FOR NEXT