Film News

വീണ്ടും കാമിയോ റോളില്‍ സൂര്യ; ഇനി അക്ഷയ് കുമാറിനൊപ്പം 'സൂരറൈ പൊട്രു' റീമേക്കില്‍

അക്ഷയ് കുമാര്‍ കേന്ദ്ര കഥാപാത്രമാകുന്ന 'സൂരറൈ പൊട്രു' ഹിന്ദി റീമേക്കില്‍ കാമിയോ റോള്‍ ചെയ്യാന്‍ നടന്‍ സൂര്യ. കമല്‍ ഹാസന്‍ ചിത്രം 'വിക്രമി'ലെ സൂര്യയുടെ കാമിയോ റോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു. റോളക്‌സ് എന്ന വില്ലന്‍ വേഷത്തിലാണ് ചിത്രത്തില്‍ സൂര്യ എത്തിയത്. അതിന് പിന്നാലെയാണ് 'സൂരറൈ പൊട്രു' റീമേക്കില്‍ സൂര്യ കാമിയോ റോളിലെത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നത്.

സൂര്യ തന്നെ കേന്ദ്ര കഥാപാത്രമായ തമിഴ് ചിത്രം 'സൂരറൈ പൊട്രു' മികച്ച പ്രേക്ഷക, നിരൂപക പ്രശംസ നേടിയിരുന്നു. തമിഴ് ചിത്രം സംവിധാനം ചെയ്ത സുധ കൊങ്കര തന്നെയാണ് ഹിന്ദി റീമേക്കും ഒരുക്കുന്നത്. ചിത്രത്തില്‍ സൂര്യ അവതരിപ്പിച്ച നെടുമാരന്‍ എന്ന കഥാപാത്രത്തെയാണ് അക്ഷയ് കുമാര്‍ അവതരിപ്പിക്കുന്നത്.

സൂര്യയുടെ 2ഡി എന്റര്‍ട്ടെയിന്‍മെന്റ്, അബുണ്ടാന്‍ഷ എന്റര്‍ട്ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. എയര്‍ ഡെക്കാന്‍ ഫൗണ്ടറായ ജി.ആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് സുരറൈ പൊട്രു. ഹിന്ദി റീമേക്കില്‍ നോര്‍ത്ത് ഇന്ത്യന്‍ പശ്ചാത്തലത്തിലായിരിക്കും കഥ നടക്കുക.

ചിത്രത്തില്‍ രാധിക മദാനാണ് നായിക. തമിഴില്‍ അപര്‍ണ്ണ ബാലമുരളിയായിരുന്നു സൂര്യയുടെ നായിക. ജി.വി പ്രകാശാണ് സംഗീത സംവിധാാനം.

സ്ത്രീ ശാക്തീകരണം; നേട്ടങ്ങള്‍ക്കപ്പുറം സ്ത്രീജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങള്‍

ആരോഗ്യമേഖലയിൽ എഐ കരുത്ത്; മലയാളി ഹെൽത്ത്‌ടെക് സ്റ്റാർട്ടപ്പ് Mykareന് 30 കോടിയുടെ നിക്ഷേപം!

പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾക്ക് അംഗീകാരം, 'ഗോ ഗ്രീൻ' സുസ്ഥിരതാ പുരസ്കാരം സമ്മാനിച്ചു

വോട്ടവകാശം കവർന്ന SIR, പൗരന്റെ അവകാശങ്ങളെയും തകർക്കുന്നുവോ? ആർ. രാജഗോപാൽ അഭിമുഖം

മാസ്സ് ആക്ഷന്‍ ചിത്രം 'വരവ്'; വേള്‍ഡ് വൈഡ് റിലീസ് ജൂലൈ 16 ന്

SCROLL FOR NEXT