Film News

രാജാക്കണ്ണിന്റെ പാര്‍വതിയ്ക്ക് സൂര്യയുടെ സഹായം, പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചു

ജ്ഞാനവേലിന്റെ സംവിധാനത്തിലൊരുങ്ങിയ ജയ്ഭീം വലിയ പ്രേക്ഷക ശ്രദ്ധ നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കസ്റ്റഡിയില്‍ കൊല്ലപ്പെട്ട രാജാക്കണ്ണിന്റെ ഭാര്യ പാര്‍വതി അമ്മാളിന് സഹായവുമായി നടന്‍ സൂര്യ. പാര്‍വതി അമ്മാളിന്റെ പേരില്‍ സൂര്യ പത്ത് ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപിച്ചതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പത്ത് ലക്ഷം രൂപ സ്ഥിര നിക്ഷേപമായി പാര്‍വതി അമ്മാളിന്റെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചുവെന്നും അതിന്റെ പലിശ എല്ലാ മാസവും ഇവരുടെ കയ്യില്‍ എത്തുമെന്നുമാണ് റിപ്പോര്‍ട്ട്. മുമ്പ് ഇരുളര്‍ വിഭാഗത്തിലെ ജനങ്ങള്‍ക്ക് സഹായമായി സൂര്യ ഒരു കോടി രൂപ നല്‍കിയിരുന്നു.

പാര്‍വതി അമ്മാളിന്റെ ജീവിതം ജയ് ഭീമില്‍ സെങ്കണി എന്ന കഥാപാത്രമായാണ് എത്തിയത്. എന്നാല്‍ ചെന്നൈയിലെ പോരൂരില്‍ ഓലമേഞ്ഞ കുടിലില്‍ താമസിക്കുന്ന പാര്‍വതി അമ്മാളിന്റെ ജീവിതം ദുരിതം നിറഞ്ഞതാണ്. വാര്‍ത്തകള്‍ പുറത്തുവന്നതിന് പിന്നാലെ പാര്‍വതി അമ്മാളിന് പുതിയ വീട് നിര്‍മിച്ചു നല്‍കുമെന്ന് രാഘവ ലോറന്‍സ് ഉറപ്പ് നല്‍കി.

ലിജോ മോള്‍ ആണ് സെങ്കണിയായി വേഷമിട്ടത്. രാജാക്കണ്ണായി മണികണ്ഠനും അഭിഭാഷകന്‍ ചന്ദ്രുവായി സൂര്യയുമാണ് വേഷമിട്ടത്.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT