Film News

സൂര്യയ്ക്ക് ഓസ്‌കാര്‍ കമ്മിറ്റിയിലേക്ക് ക്ഷണം; അംഗമാകുന്ന ആദ്യ തമിഴ് നടന്‍

ഓസ്‌കാര്‍ 2022 കമ്മിറ്റി അംഗമാവാന്‍ നടന്‍ സൂര്യ. ചൊവ്വാഴ്ച്ചയാണ് അക്കാദമി ഓഫ് മോഷന്‍ പിക്‌ചേഴ്‌സ് ആര്‍ട്ട്‌സ് ആന്‍ഡ് സയന്‍സ് പുതിയ കമ്മിറ്റി അംഗങ്ങളുടെ പട്ടിക പുറത്തുവിട്ടത്. 397 കലാകാരന്‍മാര്‍ക്കാണ് കമ്മിറ്റി അംഗങ്ങളാകാന്‍ ക്ഷണം ലഭിച്ചിരിക്കുന്നത്. നടി കജോള്‍, സംവിധായിക റീമ കാഗ്ടി, സുഷിമിത് ഘോഷ്, റിന്റു തോമസ്, ആദിത്യ സൂദ് തുടങ്ങിയവരും കമ്മിറ്റിയിലെ ഇന്ത്യന്‍ അംഗങ്ങളാണ്.

ഓസ്‌കാര്‍ കമ്മിറ്റി അംഗമായി ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടന്‍ കൂടിയാണ് സൂര്യ. ഓസ്‌കാര്‍ ഓര്‍ഗനൈസര്‍ അംഗത്വ പട്ടികയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യ കേന്ദ്ര കഥാപാത്രമായ സൂരറൈ പൊട്രു, ജയ് ഭീം എന്നീ ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ നേടിയിരുന്നു. സൂര്യറൈ പ്രൊടു 2021ലെ ഓസ്‌കാര്‍ നോമിനേഷനിലും ഇടം നേടിയിരുന്നു.

2022ലെ കമ്മിറ്റിയില്‍ 44 ശതമാനം സ്ത്രീകളും, 37 ശതമാനം പ്രാതിനിധ്യം വംശീയ സമൂഹങ്ങളും, 50 ശതമാനം പേര്‍ അമേരിക്കയ്ക്ക് പുറത്തുള്ള രാജ്യങ്ങളില്‍ നിന്നും പ്രദേശങ്ങളില്‍ നിന്നും ഉള്ളവരായിരിക്കും എന്നാണ് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.

ഓസ്‌കാര്‍ ജേതാവായ എ.ആര്‍ റഹ്‌മാന്‍, അമിതാബ് ബച്ചന്‍, ഷാരൂഖ് ഖാന്‍, വിദ്യാ ബാലന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അലി അഫ്‌സല്‍, നിര്‍മാതാക്കളായ ആദിത്യ ചോപ്ര, ഗുനീത് മോങ്ക, എക്ത കപൂര്‍, ശോഭ കപൂര്‍ എന്നിവരാണ് നേരത്തെ അക്കാദമി അംഗങ്ങളായ ഇന്ത്യക്കാര്‍.

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

“25 വർഷങ്ങളായി ഞാനും സിനിമയിലുണ്ട്” ഡോണ്ട് ട്രബിൾ ദി ട്രബിൾ പ്രീ റിലീസ് ഇവന്റില്‍ രാജമൗലിയും ഫഹദും കൊച്ചിയിൽ

'ഒരു സിക്‌സ് അടിക്കുന്ന പവര്‍ പോരേ തല പൊട്ടിക്കാന്‍'! 'ദി തേര്‍ഡ് മര്‍ഡര്‍' ട്രെയിലര്‍ പുറത്ത്

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

SCROLL FOR NEXT