Film News

‘ജീവിതം സിനിമയാകുമെങ്കില്‍ നായകന്‍ ദുല്‍ഖറാകണം’ ; അല്ലെങ്കില്‍ ആരെന്നുകൂടി പങ്കുവെച്ച് സുരേഷ് റെയ്‌ന 

THE CUE

ജീവിതത്തെ അധികരിച്ച് സിനിയമെടുക്കുകയാണെങ്കില്‍ ദുല്‍ഖര്‍ സല്‍മാനോ, ഷാഹിദ് കപൂറോ തന്റെ വേഷം ചെയ്യണമെന്ന് ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. ആരാധകന്റെ ചോദ്യത്തിന് ട്വിറ്ററിലായിരുന്നു റെയ്‌നയുടെ മറുപടി. ആരാധകര്‍ക്കായി താരം ട്വിറ്ററില്‍ ചോദ്യോത്തര പരിപാടി നടത്തുകയായിരുന്നു. താങ്കളുടെ ജീവിതം സിനിമയാക്കുകയാണെങ്കില്‍ ഏത് നടനെയാണ് താല്‍പ്പര്യപ്പെടുകയെന്നായിരുന്നു ചോദ്യം. 'ദുല്‍ഖര്‍ സല്‍മാന്‍, അല്ലെങ്കില്‍ ഷാഹിദ് കപൂര്‍. നിങ്ങള്‍ നിര്‍ദേശിക്കുന്നത് ആരെയാണെന്ന്' റെയ്‌ന തിരിച്ചുചോദിക്കുന്നുമുണ്ട്. ദുല്‍ഖറായിരിക്കും മികച്ചതെന്ന് നിരവധി ആരാധകര്‍ പ്രതികരിച്ചു.

ദുല്‍ഖറും റെയ്‌നെയും നേരത്തേ ചെന്നൈയില്‍ ഒരു പരിപാടിയില്‍ ഒരുമിച്ചെത്തിയിരുന്നു. ചെന്നൈ സൂപ്പര്‍കിങ്‌സ് വൈസ് ക്യാപ്റ്റന്‍ കൂടിയായ റെയ്‌നയ്‌ക്കൊപ്പമുള്ള ചിത്രം അന്ന് ദുല്‍ഖര്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ആരാധകനാണെന്ന് വെളിപ്പെടുത്തിയിട്ടുമുണ്ട്. ‘സോയ ഫാക്ടര്‍’ എന്ന ബോളിവുഡ് ചിത്രത്തില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനായി ദുല്‍ഖര്‍ അഭിനയിച്ചിട്ടുണ്ട്. 12 ഏകദിനങ്ങളിലും 3 ട്വന്റി ട്വന്റി മത്സരങ്ങളിലും ടീം ഇന്ത്യയെ നയിച്ച അനുഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് അത് വലിയ അംഗീകാരവും അഭിമാനകരവുമായിരുന്നുവെന്ന് റെയ്‌ന പ്രതികരിച്ചു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT