Film News

സിനിമ ഇഷ്ടപ്പെട്ടില്ലെന്ന് ആരാധിക, സുരേഷ് ഗോപി പൊലീസ് റോളുകളുടെ ഫാന്‍, താരത്തിന്റെ മറുപടി

സുരേഷ് ഗോപിയുടെ അഭിനേതാവ് എന്ന നിലയിലുള്ള മികച്ച തിരിച്ചുവരവായാണ് അനൂപ് സത്യന്‍ സംവിധാനം ചെയ്ത 'വരനെ ആവശ്യമുണ്ട്' വിലയിരുത്തപ്പെടുന്നത്. മേജര്‍ ഉണ്ണിക്കൃഷ്ണന്‍ എന്ന കഥാപാത്രമായുള്ള സുരേഷ് ഗോപിയുടെ പ്രകടനം സിനിമ ഓണ്‍ലൈന്‍ റിലീസായതിന് പിന്നാലെ വീണ്ടും ചര്‍ച്ചയായിരുന്നു. വരനെ ആവശ്യമുണ്ട് പൂര്‍ണമായും നിരാശപ്പെടുത്തിയെന്ന് പറഞ്ഞ ആരാധികയ്ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സുരേഷ് ഗോപി.

സുരേഷ് ഗോപിയോട് ആരാധിക

സുരേഷ് ഗോപിയുടെ കടുത്ത ആരാധികയാണ്, പൊലീസ് ഓഫീസറുടെ റോളില്‍ സുരേഷ് ഗോപിയെ കാണാനാണ് കൂടുതലിഷ്ടം. അദ്ദേഹത്തിന്റെ ആക്ഷനും ഇഷ്ടമാണ്. പക്ഷേ വരനെ ആവശ്യമുണ്ട് പൂര്‍ണ നിരാശ സമ്മാനിച്ചു. ഇത് പറയുന്നതില്‍ ഖേദമുണ്ട്.

സുരേഷ് ഗോപിയുടെ മറുപടി

അഭിനേതാവ് എന്ന നിലയില്‍ പ്രേക്ഷകരെ തൃപ്തിപ്പെടുത്തുന്ന പ്രകടനം കാഴ്ചവയ്ക്കുകയും രസിപ്പിക്കുകയാണ് ഉത്തരവാദിത്വം, ഫാന്‍സിന് വേണ്ടി മാത്രമല്ല. വലിയൊരു വിഭാഗം പ്രേക്ഷകര്‍ക്ക് വരനെ ആവശ്യമുണ്ട് ഇഷ്ടപ്പെട്ടു. സിനിമ വന്‍വിജയവുമായി. പല കാരണങ്ങളാല്‍ സിനിമ ഇഷ്ടപ്പെടാത്തവരുണ്ടാകാം. നിങ്ങളുടെ അഭിപ്രായത്തെ മാനിക്കുന്നു.

സുരേഷ് ഗോപിയെ കാണാനാണ് വരനെ ആവശ്യമുണ്ട് കണ്ടതെന്നും ബംഗളൂരുവില്‍ നിന്നുള്ള ആരാധിക. മലയാളം നന്നായി അറിയില്ല. സുരേഷ് ഗോപിയാണ് ഇഷ്ടമുള്ള ഒരേ ഒരു നായകന്‍. കാണാന്‍ ആഗ്രഹമുണ്ടെന്നും സെല്‍ഫിയെടുക്കാന്‍ അവസരമൊരുക്കുമോ എന്നും സുരേഷ് ഗോപിയുടെ മറുപടിക്ക് ആരാധിക.

നിഥിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവല്‍ ആണ് സുരേഷ് ഗോപിയുടെ അടുത്ത ചിത്രം. ഹൈറേഞ്ച് പശ്ചാത്തലമാക്കി രണ്ട് കാലഘട്ടങ്ങളിലായി ഒരുങ്ങുന്ന ആക്ഷന്‍ ചിത്രമാണ് കാവല്‍.

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

ഇനി സത്യം പറയാലോ, ആ സിനിമയുടെ കഥ ഞാന്‍ മുഴുവന്‍ ശ്രദ്ധിച്ചിട്ട് പോലും ഉണ്ടായിരുന്നില്ല: അജു വര്‍ഗീസ്

SCROLL FOR NEXT