Film News

രണ്ടാം വരവില്‍ ആക്ഷനൊരുങ്ങി സുരേഷ് ഗോപി; നിഥിന്‍ രഞ്ജി പണിക്കര്‍ക്കൊപ്പം ബിഗ് ബജറ്റ് പീരിഡ് ഡ്രാമ

THE CUE

ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മാണത്തില്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് പിന്നാലെ സുരേഷ് ഗോപി നിഥിന്‍ രഞ്ജി പണിക്കര്‍ ചിത്രത്തില്‍ നായകനാകും. ഹൈറേഞ്ച് പശ്ചാത്തലത്തില്‍ രണ്ടു കാലഘട്ടത്തിന്റെ കഥ ദൃശ്യവല്‍ക്കരിക്കുന്ന സിനിമ ഫാമിലി ആക്ഷന്‍ ഡ്രാമയായിരിക്കും. ഗുഡ്‌വില്‍ എന്റര്‍ടൈയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജായിരിക്കും ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുക.

നിഥിന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. നേരത്തെ സുരേഷ് ഗോപിയെ നായകനാക്കി ലേലം 2 നിഥിന്‍ സംവിധാനം ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ലേലം 2 അല്ല പുതിയ ചിത്രമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ലാല്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും അടുത്ത ആഴ്ച റിലീസ് ചെയ്യും.

സയാ ഡേവിഡ്, ഐ എം വിജയന്‍,പത്മരാജ് രതീഷ്,സുജിത് ശങ്കര്‍,സന്തോഷ് കീഴാറ്റൂര്‍,കിച്ചു ടെല്ലസ്,ബിനു പപ്പു,മോഹന്‍ ജോസ്,കണ്ണന്‍ രാജന്‍ പി ദേവ്,മുരുകന്‍,മുത്തുമണി തുടങ്ങിയവരാണ് മറ്റു താരങ്ങള്‍.നിഖില്‍ എസ് പ്രവീണായിരിക്കും ഛായാഗ്രഹണം. രഞ്ജിന്‍ രാജ് സംഗീതം നിര്‍വഹിക്കും.

2015 ല്‍ പുറത്തിറങ്ങിയ 'മൈ ഗോഡ്' ഐ എന്നീ ചിത്രങ്ങളാണ് സുരേഷ് ഗോപിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്തത്. പിന്നീട് താരം സിനിമയില്‍ അഭിനയിച്ചിട്ടില്ല. ഇതിനിടെ ടെലിവിഷന്‍ പ്രോഗ്രാമുകളിലും രാഷ്ട്രീയത്തിലും താരം സജീവമായിരുന്നു. സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അനുപ് സത്യന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങ് പുരോഗമിക്കുകയാണ്. 2005ല്‍ പുറത്തിറങ്ങിയ മകള്‍ക്ക് എന്ന ചിത്രത്തിന് ശേഷം ശോഭനയും സുരേഷ് ഗോപിയും ഒരുമിക്കുന്ന ചിത്രം കൂടിയാണ് ഒരുങ്ങുന്നത്. ദുല്‍ഖറിന്റെ നിര്‍മ്മാണ കമ്പനിയായ വേ ഫാറര്‍ എം സ്റ്റാര്‍ കമ്യൂണിക്കേഷന്‍സുമായി സഹകരിച്ചാണ് സിനിമ നിര്‍മ്മിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ആ പോസ്റ്ററിൽ കാണുന്നതൊക്കെ ഒരു ഗുമ്മിന്, 'മേനേ പ്യാർ കിയാ'യിലേത് ഫൺ ക്യാരക്ടർ: ഹൃദു ഹാറൂണ്‍

പര്‍ദ സ്ത്രീ പക്ഷ സിനിമയല്ല, മറിച്ച് കണ്ടന്‍റ് ഓറിയന്‍റഡ് ചിത്രം: അനുപമ പരമേശ്വരന്‍

'കാണാൻ കൊള്ളാവുന്ന പെൺപിള്ളേരുടെ കാമുകന്മാരെല്ലാം ഊളകളാണ്' എന്ന് കല്യാണ ഫോട്ടോയ്ക്ക് താഴെ ഒരുപാട് വന്നു: അജു വര്‍ഗീസ്

മാസ് സിനിമകൾ ചെയ്യാൻ സാധിക്കുമെന്ന് കാണിക്കണമായിരുന്നു, അതാണ് ആവേശം: ഫഹദ് ഫാസില്‍

പ്രിയദര്‍ശന്‍ സിനിമകളോട് ആരാധന മൂത്ത് ചെയ്ത പടമാണ് 'സാഹസം': ബിബിന്‍ കൃഷ്ണ

SCROLL FOR NEXT