Film News

'എനിക്കും തിയേറ്ററുകള്‍ക്കും കാവലായതിന് നന്ദി'; പ്രേക്ഷകരോട് സുരേഷ് ഗോപി

കാവലിന്റെ തിയേറ്റര്‍ റിലീസിന് പിന്നാലെ പ്രേക്ഷകരോട് നന്ദി അറിയിച്ച് നടനും എംപിയുമായ സുരേഷ് ഗോപി. തനിക്കും സിനിമയ്ക്കും തിയേറ്ററുകള്‍ക്കും കാവലായതിന് നന്ദി എന്നാണ് സുരേഷ് ഗോപി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.

സുരേഷ് ഗോപിയുടെ കുറിപ്പ്:

'നന്ദി,

തിയേറ്ററുകള്‍ക്ക് കാവലായതിന്..

നമ്മുടെ സിനിമയ്ക്ക് കാവലായതിന്..

എനിക്ക് കാവലായതിന്..'

അതേസമയം നവംബര്‍ 25നാണ് നതിന്‍ രണ്‍ജി പണിക്കര്‍ സംവിധാനം ചെയ്ത സുരേഷ് ഗോപി ചിത്രം കാവല്‍ റിലീസ് ചെയ്തത്. തിയേറ്റര്‍ റിലീസിന് പിന്നാലെ സുരേഷ് ഗോപി എന്ന സൂപ്പര്‍ സ്റ്റാറിന്റെ തിരിച്ചുവരവാണ് കാവലെന്ന് പ്രേക്ഷകര്‍ അഭിപ്രായപ്പെട്ടു. ചിത്രത്തില്‍ തമ്പാന്‍ എന്നാണ് സുരേഷ് ഗോപിയുടെ കഥാപാത്രത്തിന്റെ പേര്. രണ്‍ജി പണിക്കരും ചിത്രത്തില്‍ പ്രധാന കഥാപാത്രമാണ്.

സുരേഷ് കൃഷ്ണ, സന്തോഷ് കീഴാറ്റൂര്‍, ശങ്കര്‍ രാമകൃഷ്ണന്‍,ശ്രീജിത്ത് രവി, രാജേഷ് ശര്‍മ്മ, കിച്ചു ടെല്ലസ്, കണ്ണന്‍ രാജന്‍ പി ദേവ് എന്നിവരും ചിത്രത്തിലുണ്ട്. നിഖില്‍ എസ് പ്രവീണാണ് ഛായാഗ്രാഹകന്‍. ഗുഡ്വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ചിത്രം നിര്‍മ്മിച്ചത്.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT