Film News

വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപിയില്ല; അഭ്യൂഹങ്ങള്‍ തള്ളി നടന്‍

വിജയ്‌ദേവരകൊണ്ടയെ നായകനാക്കി പുരി ജഗന്‍നാഥ് ഒരുക്കുന്ന ചിത്രം ഫൈറ്ററില്‍ സുരേഷ് ഗോപിയും പ്രധാന വേഷത്തിലെത്തുന്നുവെന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പടെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ തള്ളിയാണ് സുരേഷ് ഗോപിയോട് അടുത്ത വൃത്തങ്ങളും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും രംഗത്തെത്തിയിരിക്കുന്നത്.

പുതിയ ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയുടെ അച്ഛനായി സുരേഷ് ഗോപിയെത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സുരേഷ് ഗോപിയുമായി ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് സംവിധായകനോട് അടുത്ത വൃത്തങ്ങള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്.

തെലുങ്ക് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരുമായി നിലവില്‍ ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് സുരേഷ് ഗോപിയുടെ ടീമൂം ട്വിറ്ററിലൂടെ വ്യക്തമാക്കി. അടിസ്ഥാനമില്ലാത്ത വാര്‍ത്തകളാണ് പ്രചരിക്കുന്നതെന്നും ട്വീറ്റില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'വരനെ ആവശ്യമുണ്ട്' ആണ് സുരേഷ് ഗോപിയുടേതായി പുറത്തുവന്ന അവസാന ചിത്രം. നിതിന്‍ രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യുന്ന കാവലിന്റെ ചിത്രീകരണം നടന്‍ അടുത്തിടെ പൂര്‍ത്തിയാക്കിയിരുന്നു. സുരേഷ് ഗോപിയെ കേന്ദ്രകഥാപാത്രമാക്കി മാത്യൂസ് തോമസ് ഒരുക്കുന്ന മാസ് എന്റര്‍ടെയ്‌നര്‍ ഒറ്റക്കൊമ്പന്‍ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ലുലു ഗ്രൂപ്പ്‌ ആസ്ഥാനം സന്ദർശിച്ച് ചൈനയിൽ നിന്നുള്ള ഉന്നത പ്രതിനിധി സംഘം

‘ഒരോണം, ഒരാത്മാവ്, ഒരു കുടുംബം’: 18 രാജ്യക്കാർ ഒത്തു ചേർന്ന ഓണാഘോഷം ദുബായിൽ

കർണാടകയിലെ ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെന്ന ആരോപണം; 'ലോക'യിലെ ഡയലോഗിൽ മാറ്റംവരുത്തുമെന്ന് നിര്‍മ്മാതാക്കള്‍

"ലോക ഫ്രാഞ്ചൈസിയിൽ അഞ്ച് സിനിമകൾ വേണമെന്ന് തീരുമാനിക്കുന്നത് ദുൽഖറിനോട് കഥ പറഞ്ഞതിന് ശേഷം"

ബോക്സ് ഓഫീസ് പവർ കാട്ടി 'സൂപ്പർവുമൺ'; മികച്ച കളക്ഷനുമായി 'ലോക'

SCROLL FOR NEXT