Film News

ബാല്യകാല സുഹൃത്തുക്കളായി സുരേഷ് ഗോപിയും ആശ ശരത്തും; 'പട്ടാള'മില്ലാതെ മേജര്‍ രവിയുടെ അടുത്ത ചിത്രം

ഇടവേളക്ക് ശേഷം മേജര്‍ രവി ഒരുക്കുന്ന അടുത്ത ചിത്രത്തില്‍ സുരേഷ് ഗോപിയും ആശ ശരത്തും പ്രധാന കഥാപാത്രങ്ങളാകും. ബാല്യകാല സുഹൃത്തുക്കള്‍ 35 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടുന്നതും പിന്നീടുള്ള സംഭവങ്ങളുമാകും ചിത്രം പറയുക. ഇതൊരു ഫീല്‍ ഗുഡ് മൂവിയായിരിക്കുമെന്ന് മേജര്‍ രവി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.

ഇരുവരുടെയും ചെറുപ്പകാലവും ചിത്രത്തില്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കും. ഈ വേഷങ്ങള്‍ ചെയ്യുന്നത് ആരാണെന്ന് തീരുമാനിച്ചിട്ടില്ല. യാതോരു തരത്തിലും സൈനിക കണക്ഷന്‍ ഇല്ലാത്ത ഒരു ചിത്രമാകും ഇതെന്നും സംവിധായകന്‍.

കുട്ടിക്കാലത്തെ സുഹൃത്തുക്കളുമായെല്ലാം ബന്ധം നഷ്ടപ്പെടുന്ന, ഉന്നതപഠനത്തിനായി ഗ്രാമം വിട്ടുപോകുന്നയാളാണ് ചിത്രത്തില്‍ സുരേഷ് ഗോപി അവതരിപ്പിക്കുന്ന കഥാപാത്രം. വര്‍ഷങ്ങള്‍ക്ക് ശേഷം സമൂഹത്തില്‍ മികച്ച സ്ഥാനമൊക്കെ നേടിയ കഥാപാത്രം ഒരു ചടങ്ങിനായി നാട്ടിലെത്തുന്നതും, ആശ ശരത്തിന്റെ കഥാപാത്രത്തെ കണ്ടുമുട്ടുന്നതും പിന്നീടുള്ള സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നിലവിലെ പരിമിതികള്‍ക്കുള്ളില്‍ നിന്ന് സിനിമയുടെ ചിത്രീകരണം നടത്താനാകുമെന്നും മേജര്‍ രവി പറഞ്ഞു. 'ഇപ്പോള്‍ ചിത്രീകരണം ആരംഭിക്കാമെങ്കിലും കൊവിഡ് കേസുകള്‍ കുറയുന്ന സാഹചര്യത്തില്‍ ചിത്രീകരണം ആരംഭിക്കാനാണ് ആലോചിക്കുന്നത്. പാലക്കാടായിരിക്കും പ്രധാന ലൊക്കേഷന്‍'. ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് മേജര്‍ രവിയുടെ മകന്‍ അര്‍ജുന്‍ ആയിരിക്കും

ഒരു കലക്ക് കലക്കാൻ ജസ്റ്റിൻ ചേട്ടൻ വരുന്നു; 'ബെത്‌ലഹേം കുടുംബ യൂണിറ്റ്‌' അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു

ലാൽ സാറിനൊപ്പം ചെയ്യുന്നത് കോമഡി- ആക്ഷൻ ത്രില്ലർ: അനൂപ് സത്യൻ അഭിമുഖം

നീലക്കണ്ണകളുള്ളൊരു വെൺ മേഘ പക്ഷി; 'ലോ ആന്‍ഡ് ഓര്‍ഡറി'ലെ ഗാനമെത്തി

50 സ്ക്രീനുകൾ, കേരളത്തിലെ ഏറ്റവും വലിയ തിയറ്റർ ഗ്രൂപ്പായി മാജിക് ഫ്രെയിംസ്

'പുറത്തിറങ്ങുമ്പോൾ നീ സൂക്ഷിച്ചോ, ക്ലീൻ ഷേവ് ഒക്കെ ചെയ്ത് നടന്നോ എന്ന് ലാൽ സാർ പറഞ്ഞു'; 'തുടക്കം' ഓർമ്മകൾ പങ്കുവെച്ച് ആഷിഷ് ജോ ആന്റണി

SCROLL FOR NEXT