Film News

ലൂസിഫറിൽ ആരും കണ്ടുപിടിക്കാത്ത ഒരു കുറവ് ഞാൻ കണ്ടുപിടിച്ചു, എമ്പുരാനിൽ പൃഥ്വിരാജ് അത് നികത്തിയിട്ടുണ്ട്: സുരാജ് വെഞ്ഞാറമൂട്

എമ്പുരാനിലെ നടൻ സുരാജ് വെഞ്ഞാറമൂടിന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി അണിയറ പ്രവർത്തികർ. കേരള രാഷ്ട്രീയത്തിൽ കാര്യമായി ഇടപെടലുകൾ നടത്തുന്ന രാഷ്ട്രീയ നേതാവായ സജനചന്ദ്രൻ എന്ന കഥാപാത്രത്തെയാണ് സുരാജ് അവതരിപ്പിക്കുന്നത്. കഥാപാത്രത്തെ കുറിച്ച് നടന്‍ സംസാരിക്കുന്ന വീഡിയോയും ക്യാരക്ടര്‍ പോസ്റ്ററും അണിയറ പ്രവർത്തകർ പങ്കുവച്ചിട്ടുണ്ട്. എമ്പുരാനിലേക്ക് പൃഥ്വിരാജ് തന്നെ കാസ്റ്റ് ചെയ്തതിന് പിന്നിലുള്ള രസകരമായ കഥയാണ് വീഡിയോയില്‍ സുരാജ് വെഞ്ഞാറമൂട് പങ്കുവയ്ക്കുന്നത്.

സുരാജ് വെഞ്ഞാറമൂട് പറഞ്ഞത്:

ഞാനും രാജുവും ഒരുമിച്ച് അഭിനയിച്ച ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയുടെ സെറ്റിൽ വച്ച് ഒരു ദിവസം ഞാൻ പറഞ്ഞു, രാജു ലൂസിഫർ ഞാൻ കണ്ടു, എനിക്ക് പടം ഇഷ്ടമായെന്ന്. പക്ഷേ ആ പടത്തിൽ ആരും കണ്ടുപിടിക്കാത്ത ഒരു കുറവ് ഞാൻ കണ്ടുപിടിച്ചു. രാജു അത് ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് ഞാൻ ചോദിച്ചു. രാജു പറഞ്ഞു, ഇല്ല, അങ്ങനെയൊന്നും വരാൻ സാധ്യതയില്ലെന്ന്. പക്ഷേ അതെന്താണെന്ന് അറിയാൻ അദ്ദേഹത്തിന് പിന്നീട് ഭയങ്കര ആകാംക്ഷയായി. എന്താണ് അണ്ണാ, എന്തായിരുന്നു ആ കുറവെന്ന് രാജു എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, വേറെ ഒന്നുമില്ല. ലൂസിഫറില്‍ ഞാൻ ഇല്ല എന്നത് വലിയ ഒരു കുറവായിരുന്നു. എനിക്ക് അത് ശരിക്കും ഫീൽ ചെയ്തു. പുള്ളി പെട്ടെന്ന് പൊട്ടിച്ചിരിച്ചിട്ട് എന്നോട് പറഞ്ഞു, ആഹ്, അതായിരുന്നു അല്ലേ? ഇപ്പോഴാണ് എനിക്ക് മനസിലായത്. ഞാൻ രാജുവിനോട് പറഞ്ഞു, സാരമില്ല രാജു, എമ്പുരാനില്‍ ആ കുറവ് നികത്തിയിരിക്കണം എന്ന്. തീർച്ചയായിട്ടും ഞാൻ ആ കുറവ് നികത്തിയിരിക്കുമെന്ന് രാജു പറഞ്ഞു. അല്ല എനിക്ക് പ്രശ്നമുണ്ടായിട്ടല്ല, ആരാധകര് ചിലപ്പോൾ എന്തെങ്കിലും പറഞ്ഞാലോ എന്ന്. എല്ലാം ഞാനേറ്റു എന്നാണ് രാജു പറഞ്ഞത്. കുറേ നാളുകൾക്ക് ശേഷം എനിക്കൊരു ഫോൺ കോൾ വന്നു. അണ്ണാ, മറ്റേ ആ കുറവ് ഞാൻ അങ്ങ് നികത്തുകയാണ്. അങ്ങനെ ആ കുറവ് എമ്പുരാനിൽ അദ്ദേഹം നികത്തി. എന്റെ കഥാപാത്രത്തിന്റെ പേര് സജനചന്ദ്രൻ എന്നാണ്. കേരള രാഷ്ട്രീയത്തിൽ കാര്യമായി ഇടപെടലുകൾ നടത്തുന്ന ഒരു രാഷ്ട്രീയ നേതാവാണ്.

2025 മാർച്ച് 27നാണ് എമ്പുരാൻ റിലീസ്. മോഹൻലാലിനൊപ്പം പൃഥ്വിരാജും ചിത്രത്തിൽ ത്രൂ ഔട്ട് റോളിലുണ്ട്. സ്റ്റീഫൻ നെടുമ്പള്ളി എന്ന കേരള രാഷ്ട്രീയത്തിലെ അതികായനായ ആൾ ഖുറേഷി അബ്രാം എന്ന അധോലോക നായകനായത് എങ്ങനെയെന്നതിലേക്ക് ചുരുൾ നിവർത്തുന്നതാണ് എമ്പുരാൻ. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലാണ് ടീസർ റിലീസ് ചെയ്തത്. മുരളി ഗോപിയുടെ തിരക്കഥയിൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന എമ്പുരാൻ മൂന്നാം ഭാ​ഗവും ഇതിന് പിന്നാലെയുണ്ടാകും. ആശിർവാദ് സിനിമാസും ലൈക പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മാണം.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT