Film News

‘ഷാഫി സാറും ബെന്നിച്ചേട്ടനും തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്’; ‘ദശമൂലം ദാമു’ വീണ്ടും വരുമെന്ന് സുരാജ്

THE CUE

ചട്ടമ്പിനാടിലെ ദശമൂലം ദാമു എന്ന കഥാപാത്രം ആസ്പദമാക്കി സിനിമ അണിയറയില്‍ ഒരുങ്ങുന്നുണ്ടെന്ന് വ്യക്തമാക്കി സുരാജ് വെഞ്ഞാറമ്മൂട്. തിരക്കഥാകൃത്തായ ബെന്നി പി നായരമ്പലവും സംവിധായകന്‍ ഷാഫിയും ചേര്‍ന്ന് തിരക്കഥ തയ്യാറാക്കിക്കൊണ്ടിരിക്കുയാണ്. ആളുകള്‍ക്ക് അത്രയും പ്രതീക്ഷയുള്ള ചിത്രമായതിനാല്‍ സൂക്ഷിച്ച് മാത്രമേ ആ സിനിമ ചെയ്യുവെന്നും സുരാജ് ‘ദ ക്യൂ ഷോ ടൈമി’ല്‍ പറഞ്ഞു.

ദശമൂലം ദാമു നിഷ്‌കളങ്കനായ കഥാപാത്രമാണ്. എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന ഒരാള്‍,അയാള്‍ക്ക് വേണ്ടിയല്ല അയാള്‍ തല്ലുകൊള്ളുന്നത്, വേറൊരാള്‍ക്ക് വേണ്ടിയാണ്. എന്നാല്‍ ഫുള്‍ ഷോ കാണിക്കാനായിട്ട് പോവുക, മണ്ടത്തരം കാണിക്കുക, ഒരു പാവം മനുഷ്യനാണ്. സിനിമ ഇറങ്ങി പിന്നീട് ആ കഥാപാത്രം വീണ്ടും വന്ന് ഹിറ്റാകുന്നത് വലിയ സന്തോഷമാണ്.
സുരാജ് വെഞ്ഞാറമ്മൂട്

ഷാഫി സാറും ബെന്നിച്ചേട്ടനും കൂടി ചിത്രത്തിന് തിരക്കഥ എഴുതിക്കൊണ്ടിരിക്കുകയാണ്. ഒന്ന് ട്രൈ ചെയ്യാം, നന്നായിട്ട് വരുകയാണെങ്കില്‍ ദശമൂലം ദാമു സിനിമയാക്കാമെന്നാണ്. ആളുകള്‍ക്ക് അത്രയും പ്രതീക്ഷയുള്ളത് കൊണ്ട് സൂക്ഷിച്ച് ഇറക്കണമെന്ന ബോധ്യമുണ്ട്, നനാനയി വന്നാല്‍ സിനിമ ചെയ്യുമെന്നും സുരാജ് പറഞ്ഞു.

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത് 2009ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ചട്ടമ്പിനാട്. സിനിമയിലെ ഹാസ്യ കഥാപാത്രമായിരുന്നു ചട്ടമ്പിയായ ദശമൂലം ദാമു. തിയ്യേറ്ററുകളില്‍ ചിരി പടര്‍ത്തിയ കഥാപാത്രം പിന്നീട് സോഷ്യല്‍ മീഡിയിയല്‍ ട്രോളന്മാര്‍ ട്രെന്‍ഡിങ്ങാക്കി. രമണനും മണവാളനുമെല്ലാം പോലെ ട്രോളന്മാര്‍ക്കിടയിലെ പ്രധാന പേരുകാരനാണ് ദശമൂലം ദാമു.

2025ല്‍ മലയാള സിനിമയ്ക്ക് നഷ്ടം 530 കോടി; കണക്കുകൾ പുറത്തുവിട്ട് ഫിലിം ചേംബര്‍

രാജേഷ് മാധവന്റെ 'പെണ്ണും പൊറാട്ടും' തിയറ്ററുകളിലേക്ക്; റിലീസ് തീയതി പുറത്തുവിട്ടു

കയ്യിൽ ഹാൻഡി ക്യാമുമായി നസ്ലൻ; റെട്രോ വൈബ് ഫസ്റ്റ് ലുക്കുമായി MOLLYWOOD TIMES

ആ പത്ത് മിനിറ്റ് ഓട്ടത്തിന് അവരുടെ ജീവന്റെ വിലയുണ്ട്; ഓണ്‍ലൈന്‍ ഡെലിവറി തൊഴിലാളി സമരം എന്തിന്?

Lady Super Star steps into the 'Toxic' World; യഷ്-ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുതിയ പോസ്റ്റർ

SCROLL FOR NEXT