Film News

കാരവാനിൽ കയറിയതിന് ഡ്രൈവറുടെ കണ്ണ് പൊട്ടുന്ന ചീത്ത കേൾക്കേണ്ടി വന്നു: സുരഭി ലക്ഷ്മി

ഷൂട്ടിനിടയിൽ വസ്ത്രം മാറാൻ കാരവൻ ഉപയോഗിച്ചപ്പോൾ കാരവൻ ഡ്രൈവറുടെ ചീത്ത കേൾക്കേണ്ടി വന്നിട്ടുണ്ടെന്ന് നടി സുരഭി ലക്ഷ്മി. മഴ നനഞ്ഞു ഷൂട്ട് ചെയ്ത ഒരു ദിവസം വസ്ത്രം മാറാൻ കാരവൻ ഉപയോഗിച്ചപ്പോഴാണ് ദുരനുഭവമുണ്ടായത്. 2005 മുതൽ ചെറിയ വേഷങ്ങളിലൂടെ സിനിമയിലുള്ള നടിയാണ് താനെന്നും ആദ്യകാലങ്ങളിൽ തുണി മറച്ചു കെട്ടിയാണ് വസ്ത്രം മാറിയിരുന്നത് എന്നും സുരഭി ലക്ഷ്മി പറഞ്ഞു. കാരവൻ വരുന്ന സമയത്ത് പോലും അതിന്റെ ഉള്ളിൽ എന്താണെന്ന് തനിക്ക് അറിയില്ലായിരുന്നു. സംവിധാന സഹായികളും സിനിമയിൽ ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടെന്നും ഔദാര്യം പോലെയാണ് ചില സിനിമാ പ്രവർത്തകർ അവരോട് പെരുമാറുന്നതെന്നും മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിൽ സുരഭി ലക്ഷ്മി പറഞ്ഞു. ടൊവിനോ തോമസ് ട്രിപ്പിൾ റോളിലെത്തിയ ARM ൽ സുരഭി ലക്ഷ്മി പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ചിത്രം തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.

സുരഭി ലക്ഷ്മി പറഞ്ഞത്:

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് മുതൽ ഒരുപാട് ചർച്ചകൾ മലയാള സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. വളരെ പോസിറ്റീവായിട്ടാണ് ഇതിനെ നോക്കിക്കാണുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം ജോലി സ്ഥലം എന്ന് പറയുന്നത് ഓരോ ദിവസവും വ്യത്യസ്തമാണ്. ഓഫിസ് പോലെ ഒരിടമാണ് അത്. അതുകൊണ്ട് തന്നെ എല്ലാ തൊഴിലിടങ്ങളിലും നിയമങ്ങൾ കൊണ്ടുവരുന്നത് പോലെയല്ല സിനിമയിൽ. 2005 മുതൽ ചെറിയ വേഷങ്ങളിലൂടെ ഞാൻ സിനിമയിലുണ്ട്. പേരില്ലാത്ത ഒരുപാട് ചെറിയ വേഷങ്ങൾ സിനിമയിൽ ചെയ്തിട്ടുണ്ട്. കാരവൻ സൗകര്യങ്ങൾ ഒന്നും അന്നില്ല. തുണി മറച്ചു കെട്ടിയൊക്കെയാണ് വസ്ത്രം മാറിയിരുന്നതൊക്കെ. ബാത്‌റൂമിൽ പോകാൻ വൈകുന്നേരം വരെ കാത്തിരുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. AC മുറി തന്നിട്ടും അതിന്റെ റിമോട്ട് എടുത്തുകൊണ്ടുപോയ സന്ദർഭങ്ങൾ ഉൾപ്പെടെ ഉണ്ടായിട്ടുണ്ട്. കൃത്യമായി വണ്ടികൾ ഇല്ലാത്ത സന്ദർഭങ്ങളുമുണ്ടായിരുന്നു.

കാരവൻ വരുന്ന സമയത്ത് പോലും അതിന്റെ ഉള്ളിൽ എന്താണെന്ന് അറിയില്ലായിരുന്നു. ഒരു തവണ ഷൂട്ടിനിടയിൽ ഒരുപാട് മഴയൊക്കെ നനഞ്ഞപ്പോൾ, കാരവാനിൽ കയറേണ്ടി വന്നു. അന്ന് കാരവൻ ഡ്രൈവറിൽ നിന്ന് കണ്ണ് പൊട്ടുന്ന ചീത്ത കേട്ടിട്ടുണ്ട്. കാരവൻ ഉപയോഗിക്കാൻ എന്നെങ്കിലും അവസരം കിട്ടുമെന്നാണ് അന്ന് ഓർത്തത്. അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. അത്രയധികം ജോലികൾ ഉണ്ടായാലും കൃത്യമായി ശമ്പളം കിട്ടുന്നുണ്ടാവില്ല. അവസരം കൊടുത്തു എന്നതിന് ഔദാര്യം പോലെ അവരോട് പെരുമാറുന്നതായി തോന്നിയിട്ടുണ്ട്.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT