Film News

ടോവിമാൻ! ഷാജിയുടെ ആഴമാണ് എന്നിൽ നിഴലിച്ചത് ; കള ഫെയിം സുമേഷ് മൂർ

മലയാളത്തിന് മുന്‍പരിചയമില്ലാത്ത കഥ പറച്ചിലും അവതരണ ശൈലിയും കൊണ്ട് വേറിട്ട് നിൽക്കുന്ന ടോവിനോ ചിത്രമാണ് കള. രോഹിത് വി.എസ് സംവിധാനം ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിയ്ക്കുന്നത്. സിനിമയിൽ ടോവിനോയോളം തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച സുമേഷ് മൂറിന് ഏറെ അഭിനന്ദങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ടൊവിനോ-മൂര്‍ എന്നീ അഭിനേതാക്കളുടെ പവര്‍ പാക്ക്ഡ് പെര്‍ഫോര്‍മന്‍സിന്റെ മികവ് കൂടിയാണ് കള.

സിനിമയിൽ അരമണിക്കൂറോളം നീളുന്ന ഒരു തനിനാടൻ തല്ലാണ് ഹൈലൈറ്റ് . ഈ തല്ല് ഒരുക്കിയതിനെ കുറിച്ചും ചിത്രീകരണത്തിന്റെ ചിത്രങ്ങളും സുമേഷ് മൂർ ഫേസ്ബുക്കിൽ പങ്കുവെച്ചു. ടോവിനോ തോമസ് അവതരിപ്പിച്ച ഷാജി എന്ന കഥാപാത്രത്തിന് വേണ്ടി എടുത്ത അദ്ധ്വാനവും ആഴവും തന്നിലേയ്ക്കും നിഴലിച്ചെന്ന് സുമേഷ് മൂർ കുറിപ്പിൽ വ്യക്തമാക്കി.

സുമേഷ് മൂറിന്റെ ഫേസ്ബുക് കുറിപ്പ്

മുപ്പത് മണിക്കൂർ നിർത്താതെയുള്ള സന്തോഷത്തിന് ശേഷം

ടോവിമാൻ! നിങ്ങൾ ഒരു വിസ്മയിപ്പിക്കുന്ന മനുഷ്യനാണ്

എല്ലാവരും എന്നെ അഭിനന്ദിക്കുന്നു, എന്റെ ഔട്പുട്ടിൽ നിങ്ങൾക്ക് വലിയ പങ്കുതന്നെയുണ്ട്

നിങ്ങളും ഹരികൃഷ്ണനും അലിയും ചേർന്ന് എന്നെ ക്യാമറയ്ക്ക് പിറകിൽ എന്നെ കംഫർട്ടാക്കി.

നിങ്ങളുടെ കഥാപാത്രത്തിനായി എടുത്ത അധ്വാനവും ആഴവും എന്നിലും നിഴലിച്ചു

വളരെ നന്ദി, കൂടുതൽ തിളങ്ങൂ

ഒരു മനുഷ്യന് പറക്കുവാൻ കഴിയുമെന്ന് നിങ്ങൾ വിശ്വസിക്കുന്നു

നാടകത്തിൽ നിന്ന് സിനിമയിലെത്തിയ സുമേഷ് പതിനെട്ടാം പടി എന്ന സിനിമയിൽ അമ്പൂട്ടി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിച്ചിട്ടുള്ളത് .രോഹിത് വി എസ് സംവിധാനം ചെയ്ത 'കള'യിൽ ലാല്‍, ദിവ്യ പിള്ള എന്നിവരും അഭിനയിച്ചിട്ടുണ്ട്. യദു പുഷ്പകരനും, രോഹിത് വി.എസും ചേർന്നാണ് സിനിമയുടെ തിരക്കഥ ഒരുക്കിയത്. അഖില്‍ ജോര്‍ജ് ആണ് ക്യമറ.

ഫോട്ടോ എടുത്താല്‍ കൊള്ളില്ല, ശബ്ധം ശരിയല്ല തുടങ്ങി പഴികള്‍ ഒരുപാട് കേട്ടിട്ടുണ്ട്, അതെല്ലാം മറികടന്നത് ഇങ്ങനെ: നൂറിന്‍ ഷെരീഫ്

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

SCROLL FOR NEXT