Film News

'എമ്പുരാൻ' ടീസർ പുറത്തുവിട്ട ജനുവരി 26 എന്ന തീയതിക്ക് എന്റെ ജീവിതത്തിൽ ചില പ്രത്യേകതകളുണ്ട്; കൗതുകം പങ്കിട്ട് സുചിത്ര മോഹൻലാൽ

മോഹൻലാൽ നായകനായി എത്തുന്ന എമ്പുരാൻ എന്ന ചിത്രത്തിന്റെ ടീസർ പുറത്തുവിട്ട ജനുവരി 26 എന്ന തീയതിക്ക് തന്റെ ജീവിതവുമായി ബന്ധമുള്ള പ്രത്യേകതകൾ പങ്കിട്ട് സുചിത്ര മോഹൻലാൽ. തന്റെ പിതാവ് ഒരു നിർമ്മാതാവായിരുന്നു. ജനുവരി 26 ന് അദ്ദേഹത്തിന്റെ സിനിമകൾ റിലീസിനെത്തുമായിരുന്നു. അത് വലിയ സന്തോഷമായിരുന്നു. സിനിമയുടെ പേരിൽ മാത്രമല്ല, തന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികവും അന്ന് തന്നെയാണ്. വർഷങ്ങൾക്കിപ്പുറം ആശിർവാദ് സിനിമാസിന്റെ ആദ്യ ചിത്രം നരസിംഹം റിലീസാകുന്നതും ജനുവരി 26 നായിരുന്നു. ആന്റണി പെരുമ്പാവൂരിന്റെയും കമ്പനിയിലെ മറ്റുള്ളവരുടെയും കഠിനാധ്വാനത്തിന്റെ ഫലമാണ് ആശിർവാദ് സിനിമാസിന്റെ വളർച്ച. പൃഥ്വിരാജിന്റെ കഴിവും മുരളി ഗോപിയുടെ ബ്രില്ല്യൻസുമാണ് ലൂസിഫർ എന്ന ചിത്രത്തിന് കാരണം. എമ്പുരാനെ കുറിച്ച് പറയുമ്പോൾ തന്നെ രോമാഞ്ചമാണ് തോന്നുന്നതെന്നും സിനിമ കാണാൻ കാത്തിരിക്കുകയാണെന്നും ചിത്രത്തിന്റെ ടീസർ ലോഞ്ചിൽ സുചിത്ര മോഹൻലാൽ പറഞ്ഞു. മാർച്ച് 27 നാണ് എമ്പുരാൻ തിയറ്ററുകളിലെത്തുന്നത്.

സുചിത്ര മോഹൻലാൽ പറഞ്ഞത്:

ജനുവരി 26 എന്ന ദിവസം എനിക്ക് വളരെ പ്രിയപ്പെട്ടതാണ്. നിങ്ങളിൽ കുറെ പേർക്കെങ്കിലും അറിയുന്നത് പോലെ എന്റെ പിതാവ് ഒരു നിർമ്മാതാവായിരുന്നു. ജനുവരി 26 ന് അദ്ദേഹം സിനിമകൾ റിലീസ് ചെയ്യുമായിരുന്നു. അന്ന് ഞങ്ങൾക്ക് വളരെ സന്തോഷമുള്ള ഒരു ദിവസമാണ്. സിനിമ റിലീസ് ചെയ്യുന്നു എന്നതിൽ മാത്രമല്ല സന്തോഷമുള്ളത്. എന്റെ മാതാപിതാക്കളുടെ വിവാഹ വാർഷികം കൂടിയാണ് ജനുവരി 26.

ഒരുപാട് നാളുകൾക്ക് ശേഷം എന്റെ കല്യാണവും കഴിഞ്ഞ് ആശിർവാദ് സിനിമാസ് എന്നൊരു കമ്പനി നിലവിൽ വന്നു. അവരുടെ ആദ്യ ചിത്രം നരസിംഹം ജനുവരി 26 നാണ് റിലീസ് ചെയ്തത്. കൃത്യം 25 വർഷം മുൻപാണ് ഇത് സംഭവിക്കുന്നത്. അതെനിക്ക് ഒരുപാട് സന്തോഷം നൽകിയ കാര്യമാണ്. ആശിർവാദ് സിനിമാസിന് ഇന്ന് ഇൻഡസ്ട്രിയിലുള്ള വളർച്ചയ്ക്ക് കാരണം ആന്റണി പെരുമ്പാവൂരിന്റെയും പ്രൊഡക്ഷൻ കമ്പനിയിൽ ജോലി ചെയ്യുന്ന എല്ലാവരുടെയും കഠിനാധ്വാനമാണ്. പൃഥ്വിരാജിന്റെ കഴിവും മുരളി ഗോപിയുടെ ബ്രില്ല്യൻസുമാണ് 'ലൂസിഫർ' എന്ന ചിത്രം നമുക്ക് കിട്ടാൻ കാരണം. ഇവർ തിരിച്ചെത്തുമ്പോൾ ശക്തമായ ഒരു ലോകത്തേക്ക് നമ്മളെ വീണ്ടും കൂട്ടിക്കൊണ്ട് പോകുമെന്നുറപ്പാണ്. എമ്പുരാനെ കുറിച്ച് പറയുമ്പോൾ തന്നെ രോമാഞ്ചമാണ് തോന്നുന്നത്. സിനിമ കാണാൻ കാത്തിരിക്കുകയാണ്.

അർജാനില്‍ മാർക്വിസ് വണ്‍ പ്രഖ്യാപിച്ച് മാർക്വിസ് ഡെവലപേഴ്സ്

"ആജ് ജാനെ കി സിദ്ദ് നാ കരോ ഗസൽ അല്ല"; മഞ്ജരി

യൂണിയൻ കോപ്: റെക്കോർഡ് അർധ വാർഷിക പ്രകടനം; ലാഭം 6.4% വളർന്നു

പ്രതിപക്ഷ ബഹളം, എതിര്‍ക്കാതെ തരൂര്‍, അറസ്റ്റിലായാല്‍ മന്ത്രിമാരെ നീക്കാനുള്ള ബില്‍ ലോക്‌സഭയില്‍; എന്താണ് ഭരണഘടനാ ഭേദഗതി?

15 കോടി വില; കേരളത്തിലെ ഏറ്റവും വലിയ സെലിബ്രിറ്റി അപ്പാർട്ട്മെന്റ് സ്വന്തമാക്കി നിവിൻ പോളി

SCROLL FOR NEXT