Subeesh Sudhi  
Film News

ചിരി മാത്രമല്ല കൂടെ രാഷ്ട്രീയവും,'ഒരു ഭാരത സർക്കാർ ഉൽപ്പന്നം' വരുന്നു, സുബീഷ് സുധി നായകൻ

ചിരിക്കൊപ്പം ​ഗൗരവമുള്ള രാഷ്ട്രീയവും പറയുന്ന സിനിമയെന്ന സൂചന നൽകി "ഒരു ഭാരത സർക്കാർ ഉൽപ്പന്നം" എന്ന സിനിമയുടെ പോസ്റ്ററും ടൈറ്റിലും. ലാൽ ജോസ് ചിത്രങ്ങളിലൂടെ സുപരിചിതനായ സുബീഷ് സുധി നായകനാകുന്ന ചിത്രമാണ് ഒരു ഭാരത സർക്കാർ ഉൽപ്പന്നം.

ടി.വി രഞ്ജിത്ത് ആണ് സംവിധാനം ചെയ്യുന്നത്. ഭവാനി പ്രൊഡക്ഷൻസിന്റെ ബാനറിൽ രഞ്ജിത് ജഗന്നാഥൻ, ടി.വി കൃഷ്ണൻ തുരുത്തി, രഘുനാഥൻ കെ.സി എന്നിവർ ചേർന്നാണ് സിനിമ നിർമ്മിക്കുന്നത്.

സോഷ്യോ പൊളിറ്റിക്കൽ സറ്റയർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നിസാം റാവുത്തർ ആണ്. മിന്നൽ മുരളിയിലൂടെ ശ്രദ്ധേയയായ ഷെല്ലിയാണ് നായിക. അജു വർഗ്ഗീസ്, ഗൗരി ജി കിഷൻ, ദർശന എസ് നായർ, ജഫാർ ഇടുക്കി, വിനീത് വാസുദേവൻ, ലാൽ ജോസ്, ഗോകുലൻ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

അൻസാർ ഷാ ആണ് ഛായാഗ്രഹണം. രഘുനാഥ്‌ വർമ്മ ക്രിയേറ്റീവ് ഡയറക്ടർ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ നാഗരാജ്, എഡിറ്റർ: ജിതിൻ ടി.കെ, സംഗീതം, അജ്മൽ ഹസ്ബുള്ള, മേക്കപ്പ്, റോണക്‌സ് സേവ്യർ, കോസ്റ്റ്യും- സമീറ സനീഷ്, ആർട്ട്: ഷാജി മുകുന്ദ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ, നിതിൻ എം.എസ്, പ്രൊഡക്ഷൻ കണ്ട്രോളർ : ദീപക് പരമേശ്വരൻ, സൗണ്ട് ഡിസൈനർ- രാമഭദ്രൻ ബി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- വിനോദ് വേണുഗോപാൽ, സ്റ്റിൽസ്: അജി മസ്‌കറ്റ്, ഡിസൈൻ: യെല്ലൊ ടൂത്ത്. പി ആർ& മാർക്കറ്റിങ്: കണ്ടന്റ് ഫക്ടറി. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നു

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT