Film News

ആശുപത്രിയിൽ നിന്നൊരു 'ജയിൽ ബ്രേക്ക് ', ആസാദി മെയ് 23ന്; ചർച്ചയായി പ്ലോട്ട്

ശ്രീനാഥ് ഭാസിയെ നായകനാക്കി ജോ ജോര്‍ജ് സംവിധാനം ചെയ്യുന്ന ചിത്രം ആസാദിയുടെ പ്രമേയം ചർച്ചയാകുന്നു. മെഡിക്കൽ കോളജിൽ നിന്ന് ജയിൽപുള്ളിയായ ഭാര്യയെയും മകനെയും രക്ഷിക്കാൻ ഭർത്താവും സംഘവും നടത്തുന്ന നീക്കമാണ് ആസാദി എന്ന ചിത്രത്തിന്റെ പ്രമേയം. ടിക്കറ്റിങ് പ്ലാറ്റ് ഫോമായ ബുക് മൈഷോയിലെ ആസാദിയുടെ സിനോപ്‌സിസ് അഥവാ കഥാസാരം കണ്ട് ഇങ്ങനെയൊരു ത്രില്ലർ മലയാളത്തിൽ വന്നിട്ടുണ്ടോ എന്ന ചോദ്യത്തോടെ സിനിമാസ്വാദകരും പേജുകളും ട്രാക്കേഴ്സും അടക്കം സമൂഹ മാധ്യമങ്ങളിൽ ചിത്രത്തെക്കുറിച്ച് ചർച്ച ചെയ്യുകയാണ്. ഇത്തരം ഒരു പ്രേമയത്തിൽ ആദ്യമായാണ് ഒരു മലയാള സിനിമ എത്തുന്നത് എന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

കൊലപാതക കേസിലെ പ്രതിയായി ജയിലിൽ കഴിയുന്ന ഗർഭിണിയെ പ്രസവത്തിനായി സർക്കാർ ആശുപത്രിയിലെത്തിക്കുകയും ആശുപത്രിയിൽ വെച്ച് അമ്മയേയും നവജാതശിശുവിനെയും 24 മണിക്കൂറിനുള്ളിൽ കടത്തിക്കൊണ്ടുപോകാൻ അവരുടെ ഭർത്താവ് പുറത്തുനിന്ന് ഒരു വമ്പൻ പദ്ധതി തയ്യാറാക്കുകയും ചെയ്യുന്നു. ആശുപത്രിക്ക് അകത്തുതന്നെയുള്ള ചിലരെയും പണം കൊടുത്ത് ഇതിനായി നിയോഗിച്ചാണ് ഗൂഢപദ്ധതി ആവിഷ്കരിക്കുന്നത്. എന്നാൽ, ക്രിമിനൽ പശ്ചാത്തലമുള്ള ഇവരുടെ മുൻകാലത്തെ ചില ശത്രുക്കൾ ആശുപത്രിയിൽ നുഴഞ്ഞുകയറുന്നതോടെ, കടത്തിക്കൊണ്ടുപോകൽ അതിജീവിനത്തിനായുള്ള ഹതാശമായ ഏറ്റുമുട്ടലായി ഒടുങ്ങുന്നു. സമയം നീങ്ങും തോറും, യുവതി പ്രതിയാക്കപ്പെട്ട മരണത്തിന്റെ കാരണം എല്ലാത്തിനേയും തകർക്കാൻ ശേഷിയുള്ളതാവുന്നു. എന്നാതായിരുന്നു ബുക്ക് മൈ ഷോയിലെ നൽയിരുന്നു സിനിമയുടെ സിനോപ്സിസ്.

മലയാളത്തിൽ ഇന്നോളം കേട്ടിട്ടില്ലാത്ത വിഷയമെന്ന ഖ്യാതിയോടെ ട്രെയിലർ പുറത്തിറങ്ങിയ ആസാദി ഈ മാസം 23ന് തിയറ്ററുകളിൽ റിലീസ് ചെയ്യും. കേരളത്തിലെ ഒരു മെഡിക്കൽ കോളേജിൽ നടന്ന കഥയാണ് ഇതെന്ന് സൂചനയുണ്ട്. ശ്രീനാഥ് ഭാസി ഇടവേളയ്ക്ക് ശേഷം തീർത്തും പുതിയ ഭാവങ്ങളിലെത്തുന്ന രഘുവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ലാലിന്റെ സത്യനും ഒപ്പം അതിശക്തമായ വേഷങ്ങളിലെത്തുന്നു. ഓരോ നിമിഷവും കൈവിടാത്ത ഉദ്വേഗമാണ് ചിത്രത്തിന്റെ കരുത്തെന്ന് സിനിമ കണ്ട ചലച്ചിത്ര പ്രവർത്തകരും സാക്ഷ്യപ്പെടുത്തുന്നു. വാണി വിശ്വനാഥ്, രവീണ എന്നിവർക്കൊപ്പം വലിയൊരു താകനിര കൂടി ചിത്രത്തിന്റെ ഭാഗമാകുന്നു. തുടക്കക്കാരനായ ജോ ജോർജാണ് സംവിധാനം. തിരക്കഥ സാഗറും.

ഓഫിസർ ഓണ് ഡ്യൂട്ടി, തുടരും എന്നീ ചിത്രങ്ങൾക്ക് പിന്നാലെ റിലീസിന് മുന്നേ ഒ.ടി.ടി, സാറ്റലൈറ്റ് അവകാശങ്ങൾ വിറ്റുപോയതും ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. സമീപകാലത്ത് ഒ.ടി.ടി അവകാശം തീയറ്ററില് എത്തിയശേഷമേ കമ്പനികൾ പരിഗണിക്കൂറുള്ളൂ. ലിറ്റില്‍ ക്രൂ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഫൈസല്‍ രാജയാണ് നിര്‍മ്മിക്കുന്ന ചിത്രം സെ൯ട്രല് പിക്ച്ചേഴ്സാണ് വിതരണത്തിനെടുത്തത്.

സൈജു കുറുപ്പ്, വിജയകുമാര്‍, ജിലു ജോസഫ്, രാജേഷ് ശര്‍മ്മ, അഭിറാം, അഭിന്‍ ബിനോ, ആശാ മഠത്തില്‍, ഷോബി തിലകന്‍, ബോബന്‍ സാമുവല്‍, ടി.ജി രവി, ഹേമ, രാജേഷ് അഴീക്കോടന്‍, ഗുണ്ടുകാട് സാബു, അഷ്‌കര്‍ അമീര്‍, മാലാ പാര്‍വതി, തുഷാര തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. റമീസ് രാജ, രശ്മി ഫൈസല്‍ എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ആസാദിയുടെ എഡിറ്റര്‍ നൗഫല്‍ അബ്ദുള്ളയാണ്.

മറ്റ് അണിയറ പ്രവർത്തകർ: സിനിമാട്ടോഗ്രാഫി സനീഷ് സ്റ്റാന്‍ലി സംഗീതം- വരുണ്‍ ഉണ്ണി, റീ റിക്കോഡിംഗ് മിക്‌സിംഗ്- ഫസല്‍ എ ബക്കര്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍- സഹാസ് ബാല, സൗണ്ട് ഡിസൈന്‍- സൗണ്ട് ഐഡിയാസ്, എക്‌സികുട്ടീവ് പ്രൊഡ്യൂസര്‍- അബ്ദുള്‍ നൗഷാദ്, ക്രിയേറ്റീവ് പ്രൊഡ്യൂസര്‍- റെയ്‌സ് സുമയ്യ റഹ്‌മാന്‍, പ്രൊജക്റ്റ് ഡിസൈനര്‍- സ്റ്റീഫന്‍ വല്ലിയറ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ആന്റണി എലൂര്‍, കോസ്റ്റ്യൂം- വിപിന്‍ ദാസ്, മേക്കപ്പ്- പ്രദീപ് ഗോപാലകൃഷ്ണന്‍, ഡിഐ- തപ്‌സി മോഷന്‍ പിക്‌ച്ചേഴ്‌സ്, കളറിസ്റ്റ്- അലക്‌സ് വര്‍ഗീസ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സജിത്ത് ബാലകൃഷ്ണന്‍, ശരത്ത് സത്യ, ചീഫ് അസോസിയേറ്റ് ക്യാമറാമാന്‍- അഭിലാഷ് ശങ്കര്‍, ബെനിലാല്‍ ബാലകൃഷ്ണന്‍, ഫിനാന്‍സ് കണ്‍ട്രോളര്‍- അനൂപ് കക്കയങ്ങാട്, പിആര്‍ഒ - പ്രതീഷ് ശേഖര്‍, സതീഷ് എരിയാളത്ത്, സ്റ്റില്‍സ്- ഷിജിന്‍ പി.രാജ്, വിഗ്‌നേഷ് പ്രദീപ്, വിഎഫ്എക്‌സ്- കോക്കനട്ട് ബഞ്ച്, ട്രെയിലര്‍ കട്ട്- ബെല്‍സ് തോമസ്, ഡിസൈന്‍- 10 പോയിന്റസ്, മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റ്- മെയിന്‍ലൈന്‍ മീഡിയ.

സിദ്ധാര്‍ത്ഥ് വരദരാജനും കരണ്‍ ഥാപ്പറിനും എതിരായ രാജ്യദ്രോഹക്കേസ് യഥാര്‍ത്ഥ ജേണലിസത്തെ ഭീഷണിപ്പെടുത്താനുള്ള ശ്രമം

എന്തുകൊണ്ട് ഇന്നാരീറ്റുവിന്‍റെ ഹോളിവുഡ് സിനിമയില്‍ നിന്നും പിന്മാറി? ഫഹദ് ഫാസില്‍ പറയുന്നു

അമ്മ മരിച്ച സമയത്തുള്ള പാട്ടില്‍ തിത്തിത്താരാ തിത്തിത്തൈ എങ്ങനെ വരും? താന്‍ വരിയെഴുതിയ ആ പാട്ടിനെക്കുറിച്ച് മനു മഞ്ജിത്ത്

അതുപോലുള്ള കഥാപാത്രങ്ങള്‍ ലഭിച്ചിട്ടില്ല, കിട്ടുമ്പോള്‍ വല്ലാത്ത കൊതിയാണ്: ഹരിശ്രീ അശോകന്‍

ഇന്ത്യയില്‍ ഒളിഗാര്‍ക്കിയും ജാതിയും പ്രവര്‍ത്തിക്കുന്നത് നെപോട്ടിസത്തിലൂടെ |PROF. DR. G. MOHAN GOPAL|DINU VEYIL

SCROLL FOR NEXT