Film News

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

ഇന്ത്യൻ സിനിമാലോകത്ത് 25 വർഷങ്ങൾ പൂർത്തിയാക്കിയ സംവിധായകൻ എസ്. എസ്. രാജമൗലി ഇന്ന് കൊച്ചിയിലെത്തുന്നു. ഫഹദ് ഫാസിൽ നായകനായെത്തുന്ന പുതിയ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഇവെന്റിന്റെ ഭാഗമായാണ് അദ്ദേഹം കൊച്ചിയിലെത്തുന്നത്. ഇന്ന് (സെപ്റ്റംബർ 28, തിങ്കളാഴ്ച) വൈകുന്നേരം 6 മണിക്ക് കൊച്ചി ലുലു മാളിൽ നടക്കുന്ന ചടങ്ങിൽ അദ്ദേഹം സിനിമ പ്രേക്ഷകർക്കായി അവതരിപ്പിക്കും.

ഒക്ടോബർ രണ്ടിന് 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' ലോകവ്യാപകമായി തിയേറ്ററുകളിലെത്തും. ​നവാഗതനായ ശശാങ്ക് യെലേട്ടി സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒരു ഫാന്റസി ഫാമിലി എന്റർടൈനറാണ്. തന്റെ പതിവ് ശൈലിയിൽ നിന്നും തികച്ചും വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് ഫഹദ് ഫാസിൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബാലതാരമായ സാറയുടെ പ്രകടനവും സിനിമയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. മലയാളം, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം തിയേറ്ററുകളിൽ എത്തുക.

'ബാഹുബലി' ഉൾപ്പെടെയുള്ള ബ്രഹ്മാണ്ഡ ചിത്രങ്ങൾ നിർമ്മിച്ച ആർക്കാ മീഡിയ വർക്ക്സ്, ഷോയിംഗ് ബിസിനസ് എന്നിവയുടെ ബാനറിൽ ഷോബു യാർലഗഡ്ഡ, പ്രസാദ് ദേവിനേനി, എസ്.എസ്. കാർത്തികേയ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. മികച്ച ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ചിട്ടുള്ള ഭാവനാ സ്റ്റുഡിയോസിന്റെ 'ഭാവനാ റിലീസ്' ആണ് ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്ക് എത്തിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടീസറും ഗാനവും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധേയമായിരുന്നു.

​കാലഭൈരവയാണ് ചിത്രത്തിന് സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കുന്നത്. എസ്. എസ്. കാഞ്ചി സ്ക്രിപ്റ്റ് ഡെവലപ്മെന്റും, ഹംസ അലി കോ-റൈറ്റിംഗും നിർവഹിച്ചിരിക്കുന്നു. ബാലാജി സുബ്രഹ്മണ്യം ഛായാഗ്രഹണവും പ്രവീൺ ആന്റണി എഡിറ്റിംഗും കൈകാര്യം ചെയ്യുന്നു.

​സുധൻ കൊറിയോഗ്രഫിയും, രാമ രാജമൗലി കോസ്റ്റ്യൂം ഡിസൈനും സ്റ്റൈലിംഗും നിർവഹിക്കുന്നു. എസ്. എസ്. ശശാങ്ക് എക്സിക്യൂട്ടീവ് പ്രൊഡ്യൂസറും, ഡി. സതീഷ് കുമാർ പ്രൊഡക്ഷൻ എക്സിക്യൂട്ടീവും, രാഹുൽ ഷാലി ലൈൻ പ്രൊഡ്യൂസറും, ഡി. യോഗാനന്ദ് പ്രൊഡക്ഷൻ കൺട്രോളറുമാണ്.

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

സൈജു കുറുപ്പ്, രജീഷ് പരമേശ്വരന്‍ ചിത്രം, 'ആരം' തിയറ്ററുകളില്‍

SCROLL FOR NEXT