Film News

ഷാരൂഖോ ജൂനിയര്‍ എന്‍ടിആറോ, ബിഗിലിന് ശേഷം ആറ്റ്‌ലി ആര്‍ക്കൊപ്പം ?

THE CUE

ബിഗിലിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ നായകനാകുമെന്ന് റിപ്പോര്‍ട്ടുകള്‍. ബിഗിലിന്റെ പ്രചാരണത്തിനിടെ ഒരു ചടങ്ങില്‍ വച്ച് ആറ്റ്‌ലിയുടെ സുഹൃത്തും സംവിധായകനുമായ ഹാരിഷ് ശങ്കറാണ് ആറ്റ്‌ലിയും ഷാരൂഖും ഒന്നിക്കുമെന്ന സൂചന നല്‍കിയത്. ഷാരുഖിന്റെ ജന്മദിനമായ നവംബര്‍ 2ന് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ഷാരൂഖും ആറ്റ്‌ലിയും ഒന്നിക്കുമെന്ന വാര്‍ത്ത കേള്‍ക്കുന്നുണ്ടെന്നും അത് എത്രയും വേഗം സാധ്യമാകാന്‍ താന്‍ കാത്തിരിക്കുകയാണെന്നുമായിരുന്നു ഹാരിഷ് ചടങ്ങില്‍ പ്രസംഗിച്ചത്. പ്രസംഗത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രസംഗം കേട്ടുകൊണ്ടിരുന്ന ആറ്റ്‌ലി ചിരിക്കുക മാത്രമാണ് ചെയ്തത്. ഏകദേശം ഒരു വര്‍ഷങ്ങത്തിന് മുന്‍പ് പുറത്തിറങ്ങിയ സീറോ എന്ന ചിത്രത്തിന് ശേഷം ഷാരൂഖ് ഇതുവരെ പുതിയ ചിത്രങ്ങളൊന്നും പ്രഖ്യാപിച്ചിട്ടില്ല. ഇരുവരും ഒന്നിച്ച് ആ വര്‍ഷമാദ്യം നടന്ന ഒരു ഐപിഎല്‍ മത്സരം ഒരുമിച്ച് കാണാനെത്തിയിരുന്നു.

ബോളിവുഡിനൊപ്പം തന്നെ തെലുങ്കിലേക്കുള്ള ആറ്റിലിയുടെ അരങ്ങേറ്റവും പ്രവചിക്കപ്പെടുന്നുണ്ട്. ബിഗിലിന്റെ തെലുങ്ക് പതിപ്പായ വിസിലിന്റെ പ്രചാരണപരിപാടിക്കിടെ തെലുങ്ക് ചിത്രം സംവിധാനം ചെയ്യാനായി താന്‍ കാത്തിരിക്കുകയാണെന്നും അച് എത്രയും പെട്ടെന്നുണ്ടാകുമെന്നും ആറ്റ്‌ലി തന്നെ വ്യക്തമാക്കി. തന്റെ എല്ലാ ചിത്രങ്ങള്‍ക്കും തെലുങ്ക് താരം ജൂനിയര്‍ എന്‍ടിആര്‍ പിന്തുണ നല്‍കുന്നുണ്ടെന്നും ആറ്റ്‌ലി പറഞ്ഞിരുന്നു. ഇതോടെ തെലുങ്കിലെ ആറ്റ്‌ലിയുടെ അരങ്ങേറ്റം ജൂനിയര്‍ എന്‍ടിആറിനൊപ്പമാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

വിജയ് നായകനാകുന്ന ബിഗില്‍ ആറ്റ്‌ലിയുടെ നാലാമത്തെ ചിത്രവും വിജയുമായി ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രവുമാണ്. ഫുട്ബോള്‍ പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ മൂന്ന് ഗെറ്റപ്പുകളിലാണെത്തുന്നത്. നയന്‍താര നായികയാകുന്ന ചിത്രം ഇന്ന് റിലീസ് ചെയ്തു.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

BIG M's COMING FOR A BLAST; അധികം വൈകില്ല, 'പേട്രിയറ്റ്' മെയ് 1 ന്

THE MAN BEHIND THE ROAR OF KGF AND MARCO; 'കാട്ടാളന്' രവി ബസ്രൂറിന്‍റെ സംഗീതവും

'കണ്ടതും കേട്ടതുമല്ല, വരാനിരിക്കുന്നത്…'; പ്രതീക്ഷകൾ ഉയർത്തി റോജിൻ-ജയസൂര്യ ടീമിന്റെ 'കത്തനാർ' ട്രെയ്‌ലർ

മത്സരം കടുക്കും, എന്തു ഫലവും പ്രതീക്ഷിക്കാവുന്ന തെരഞ്ഞെടുപ്പ്; സം​ഗീത് കെ. അഭിമുഖം

നിവിൻ പോളി-ബി. ഉണ്ണികൃഷ്ണൻ ചിത്രം 'പ്രതിഛായ' തിയറ്ററുകളിൽ മുന്നേറുന്നു

SCROLL FOR NEXT