Film News

'അന്ധാദുന്‍ മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്തു എന്നത്‌ വലിയ കാര്യമാണ്'; ശ്രീറാം രാഘവന്‍

ശ്രീറാം രാഘവന്‍ സംവിധാനം ചെയ്ത അന്ധാദുന്‍ വലിയ പ്രേക്ഷക പ്രതീ പിടിച്ചുപറ്റിയ ചിത്രമാണ്. ചിത്രത്തിലെ പ്രകടനത്തിന് ആയുഷ്മാന്‍ ഖുറാനക്ക് മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും ലഭിച്ചിരുന്നു. ദേശീയ പുരസ്‌കാരത്തിന് പുറമെ അന്തര്‍ ദേശീയ പുരസ്‌കാരങ്ങള്‍ക്കും ചിത്രം അര്‍ഹമായി. ആയുഷ്മാന്‍, തബു എന്നിവരുടെ പ്രകടനത്തിന് പ്രേക്ഷകരില്‍ നിന്നും നിരൂപകരില്‍ നിന്നും ഒരുപോലെ മികച്ച പ്രതികരണങ്ങളാണ് ലഭിച്ചത്.

2018ല്‍ ഏറ്റവുമധികം ചര്‍ച്ചയായ ബോളിവുഡ് ചിത്രം കൂടിയാണ് അന്ധാദുന്‍. ഹിന്ദി പ്രേക്ഷകര്‍ക്കിടയില്‍ മാത്രമല്ല ഇന്ത്യയിലെ എല്ലാ പ്രേക്ഷകര്‍ക്കിടയിലും അന്ധാദുന്‍ ചര്‍ച്ചയായിരുന്നു. അതിനാല്‍ തന്നെയാണ് തമിഴ്, തെലുങ്ക്, മലയാളം എന്നീ ഭാഷകളില്‍ ചിത്രം റീമേക്ക് ചെയ്യപ്പെട്ടതും. ഭാഷക്ക് അതീതമായി സഞ്ചരിക്കാന്‍ സാധിക്കുന്ന കഥയും കഥാപാത്രങ്ങളുമാണ് അന്ധാദുന്‍ മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടാനുള്ള പ്രധാന കാരണം.

തന്റെ സിനിമ മൂന്ന് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ടതിനെ കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ സുഭാഷ് കെ ഝായുമായി നടത്തിയ അഭിമുഖത്തില്‍ ശ്രീറാം രാഘവന്‍ സംസാരിച്ചു. 'മൂന്ന് റീമേക്കുകള്‍ എന്നൊക്കെ പറയുന്നത് വലിയ കാര്യം തന്നെയാണ്. റീമേക്ക് ചെയ്യാന്‍ വളരെ ബുദ്ധിമുട്ടിള്ള ചിത്രമാണ് അന്ധാദുന്‍. കാരണം കഥയില്‍ വലിയ മാറ്റങ്ങളൊന്നും വരുത്താന്‍ സാധിക്കില്ല. ഞാന്‍ കുറച്ച് തിരക്കുകളിലായിരുന്നു. ഉടന്‍ തന്നെ റീമേക്കുകള്‍ ഞാന്‍ കാണും.' എന്നാണ് ശ്രീറാം പറഞ്ഞത്.

അന്ധാദുന്‍ തമിഴിലേക്കാണ് ആദ്യമായി റീമേക്ക് ചെയ്യപ്പെട്ടത്. അന്ധാഗന്‍ എന്ന് പേരിട്ട ചിത്രം ത്യാഗരാജനാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ കാര്‍ത്തിക്ക്, പ്രകാശ്, സിമ്രന്‍, പ്രിയ ആനന്ദ് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങള്‍. ഈ വര്‍ഷമാണ് ചിത്രത്തിന്റെ തെലുങ്ക്, മലയാളം ഭാഷകളിലെ റീമേക്കുകള്‍ റിലീസ് ചെയ്തത്. തെലുങ്കില്‍ മാസ്റ്റ്‌റോ എന്നാണ് ചിത്രത്തിന്റെ പേര്. നിതിന്‍ കുമാര്‍ റെഡ്ഡി, തമന്ന എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളായത്.

മലയാളത്തില്‍ ഭ്രമം എന്ന പേരില്‍ ഒരുങ്ങിയ റീമേക്ക് പ്രശസ്ത ഛായാഗ്രാഹകന്‍ രവി കെ ചന്ദ്രനാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ പൃഥ്വരാജ്, മംമ്ത, ഉണ്ണി മുകുന്ദന്‍, റാഷി ഖന്ന, ശങ്കര്‍, ജഗതീഷ് എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങള്‍.

ബാഹുൽ രമേശ്, ദിൻജിത്ത് അയ്യത്താൻ എന്നീ പേരുകളാണ് 'എക്കോ'യിലേക്കുള്ള എക്സൈറ്റ്മെന്റിന് പ്രധാന കാരണം: സന്ദീപ് പ്രദീപ്

വിലായത്ത് ബുദ്ധ കണ്ട ഒരാൾ എന്ന നിലയിൽ പറയുകയാണ് സച്ചി ഈ സിനിമയെ ഓർത്ത് അഭിമാനിച്ചേനെ: പൃഥ്വിരാജ്

അടൂരിന്റെ നായകനായി വീണ്ടും മമ്മൂട്ടി; നിർമാണം മമ്മൂട്ടിക്കമ്പനി

ദുബായില്‍ ദ​മാ​ക്​ ഐ​ല​ൻ​ഡ്​​സ്​ 2 വരുന്നു

കിഷ്കിന്ധയ്ക്ക് ശേഷം 'എക്കോ' ചെയ്താൽ എന്റെ ഗ്രാഫ് മുകളിലേക്ക് പോകുമെന്ന് തോന്നി: ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT