Film News

ബോളിവുഡ് ചിത്രത്തിൽ നായകനായി ശ്രീശാന്ത്; സിബിഐ ഓഫീസറുടെ റോളിൽ താരം; സംവിധാനം ആര്‍ രാധാകൃഷ്ണന്‍

ബോളിവുഡ് സിനിമയിൽ നായകനായി ക്രിക്കറ്റ് താരം ശ്രീശാന്ത്. ആര്‍ രാധാകൃഷ്ണന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന പട്ടാ എന്ന സിനിമയിൽ സിബിഐ ഓഫീസറുടെ റോളിലാണ് ശ്രീശാന്ത് എത്തുന്നത്. എൻ എൻ ജി ഫിലിംസിന്റെ ബാനറിൽ നിരുപ് ഗുപ്തയാണ് സിനിമ നിർമ്മിക്കുന്നത്. ആക്ഷനും സംഗീതത്തിനും പ്രാധാന്യമുളള ഒരു പൊളിറ്റിക്കൽ ത്രില്ലറായാണ് പട്ടാ ഒരുക്കുന്നത്. ശ്രീശാന്തിനൊപ്പം ബോളിവുഡിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഒരു എക്‌സ്പിരിമെന്റല്‍ പൊളിറ്റിക്കല്‍ ത്രില്ലറാണ് പട്ടാ. ചിത്രത്തില്‍ ശ്രീശാന്ത് സിബിഐ ഓഫീസറിന്റെ വേഷമാണ് ചെയ്യുന്നത്. കഥ ശ്രീശാന്തിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം അഭിനയിച്ച് കാണിച്ച രീതി തനിക്ക് ഇഷ്ടപ്പെട്ടുവെന്നും കഥാപാത്രത്തെ നല്ല രീതിയില്‍ സ്‌ക്രീനിലെത്തിക്കാന്‍ ശ്രീശാന്തിന് സാധിക്കുമെന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ആർ രാധാകൃഷ്ണൻ പറഞ്ഞു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കൊണ്ട് പട്ടായയുടെ ചിത്രീകരണം ആരംഭിക്കുവാനാണ് തീരുമാനം.

പ്രകാശ്കുട്ടിയാണ് ഛായാഗ്രഹണം, എഡിറ്റിംഗ് സുരേഷ് യു ആർ എസ് , സുരേഷ് പീറ്റേഴ്സാണ് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്, രതിൻ രാധാകൃഷ്ണൻ സ്പോട്ട് എഡിറ്റിംഗും കോറിയോഗ്രാഫി ശ്രീധറും നിർവഹിക്കുന്നു.

എം.കെ. മൊയ്തുണ്ണി ബാവയുടെ ജീവിതകഥ ‘പൊടി പൊടിച്ച ജീവിതം’ പ്രകാശനം ചെയ്തു​

ത്രില്ലടിച്ച് പ്രേക്ഷകർ, ഫാസ്റ്റ് ഫില്ലിംഗ് ഷോകൾ; 'ദി തേർഡ് മർഡർ' തിയറ്ററുകളിൽ

കുട്ടികളുടെയും കുടുംബങ്ങളുടെയും ഫസ്റ്റ് ചോയ്സ്; 'ഡോണ്ട് ട്രബിൾ ദ ട്രബിൾ' തിയറ്ററുകളിൽ

ബിജു മേനോന്റെ 'ഫാമിലി ഹീറോ'; അവറാച്ചന് കയ്യടിച്ച് പ്രേക്ഷകർ

പോലീസ് വേഷത്തിൽ സൈജു കുറുപ്പ്; ഒപ്പം ഇന്ദ്രൻസും വിനയ് ഫോർട്ടും പ്രധാന വേഷങ്ങളിൽ

SCROLL FOR NEXT