Film News

'കറിയ ഇപ്പ ശരിക്ക് എവിടണ്ട്', ത്രില്ലടിപ്പിച്ച് ശ്രീനാഥ് ഭാസി, ചട്ടമ്പി ട്രെയിലര്‍ ; റിലീസ് സെപ്റ്റംബര്‍ 23ന്

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രമായ ചട്ടമ്പിയുടെ ട്രെയ്ലര്‍ പുറത്തിറങ്ങി. ബോളിവുഡ് സംവിധായകന്‍ അനുരാഗ് കശ്യപ് തന്റെ ട്വിറ്ററിലൂടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ റിലീസ് ചെയ്തത്. അഭിലാഷ് എസ് കുമാറാണ് ചിത്രത്തിന്റെ സംവിധാനം. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോയുടെ ബാനറില്‍ ആസിഫ് യോഗിയാണ് ചട്ടമ്പി നിര്‍മ്മിച്ചിരിക്കുന്നത്. സെപ്റ്റംബര്‍ 23നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

1990കളിലെ ഒരു ചട്ടമ്പിയുടെ കഥ പറയുന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസിക്ക് പുറമെ ചെമ്പന്‍ വിനോദ് ജോസ്, ഗുരു സോമസുന്ദരം, ബിനു പപ്പു, ഗ്രേസ് ആന്റണി, മൈഥിലി, ആസിഫ് യോഗി എന്നിവരും അഭിനയിക്കുന്നു. സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ കഥയ്ക്ക് തിരക്കഥ ഒരുക്കിയത് ചിത്രത്തിന്റെ സിനിമാട്ടോഗ്രാഫര്‍ കൂടിയായ അലക്സ് ജോസഫ് ആണ്.

22 ഫിമെയില്‍ കോട്ടയം, ഡാ തടിയാ, ഗാംഗ്‌സ്റ്റര്‍ എന്നീ സിനിമകളുടെ സഹ രചയിതാവാണ് അഭിലാഷ് എസ്. കുമാര്‍. 1956 മധ്യതിരുവിതാംകൂര്‍, ശവം, സന്തോഷത്തിന്റെ ഒന്നാം രഹസ്യം, വിത്ത് എന്നീ സിനിമകളുടെ സംവിധായകന്‍ ഡോണ്‍ പാലത്തറയുടെ തിരക്കഥയിലാണ് ചട്ടമ്പി.

അഭിലാഷ് എസ്. കുമാര്‍

സിറാജ്, സന്ദീപ്, ഷനില്‍, ജെസ്‌ന ആഷിം എന്നിവര്‍ സഹ നിര്‍മ്മാതാക്കളായ ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ സിറാജ് ആണ്. സെബിന്‍ തോമസ് കലാ സംവിധാനവും ശേഖര്‍ മേനോന്‍ സംഗീതവും നിര്‍വഹിച്ചിരുന്നു. ജോയല്‍ കവിയാണ് എഡിറ്റര്‍. പ്രൊഡക്ഷന്‍ കോണ്ട്രോളര്‍ ജിനു, പിആര്‍ഒ ആതിര. കണ്ടന്റ് ഫാക്ടറിയാണ് പിആര്‍ സ്ട്രാറ്റജി ആന്‍ഡ് മാര്‍ക്കറ്റിങ്. മാജിക് ഫ്രെയിംസ് ആണ് വിതരണം. മ്യൂസിക് 247 യുട്യൂബ് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്.

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

SCROLL FOR NEXT