Film News

ഗോള്‍ഡന്‍ റീല്‍ പുരസ്‌കാരത്തിന് രംഗനാഥ് രവിയും ജല്ലിക്കട്ടും, സൗണ്ട് എഡിറ്റിംഗ് വിഭാഗത്തില്‍ നോമിനേഷന്‍

അറുപത്തിയെട്ടാമത്‌ ഗോൾഡൻ റീൽ പുരസ്കാരത്തിന്റെ മികച്ച ഫോറിൻ ഫിലിം സൗണ്ട് എഡിറ്റിങ്ങ് മത്സര വിഭാഗത്തിലേക്ക് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രമായ ജല്ലിക്കെട്ട് തെരഞ്ഞെടുത്തു. മത്സര വിഭാഗത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിന്റെ സന്തോഷം സിനിമയ്ക്ക് വേണ്ടി സൗണ്ട് എഡിറ്റിങ് നിർവഹിച്ച രംഗനാഥ് രവി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. ഇന്ത്യയെ പ്രതിനിധീകരിച്ച് നോമിനേഷൻ പട്ടികയിൽ ഇടം പിടിക്കുന്നത് തന്നെ വലിയ അംഗീകാരമാണെന്ന് അദ്ദേഹം പറഞ്ഞു. ലോക സിനിമയുടെ ശബ്ദപഥത്തെ കാലാതീതമായി പരിഷ്‌ക്കരിക്കുന്ന പ്രശസ്തരായ ശബ്ദ കലാകാരന്മാരുടെ കൂട്ടായ്മയായ മോഷൻ പിക്ച്ചർ സൗണ്ട് എഡിറ്റേഴ്സിന്റെ ആഭിമുഖ്യത്തുള്ള അവാർഡാണ് ഗോൾഡൻ റീൽ.

നമ്മളെയെല്ലാം ഏറെ പ്രചോദിപ്പിക്കുന്ന ആ പട്ടികയിലേക്ക് ഇന്ത്യൻ ശബ്ദത്തെ പ്രതിനിധീകരിക്കുകയെന്നത് തികഞ്ഞ അംഗീകാരമാണ്, അതിനായി തന്നെ ഈ നാമനിർദ്ദേശം ഒരു അവാർഡാണ്. എന്നിലെ ഏറ്റവും മികച്ചത് എല്ലായ്പ്പോഴും കൊണ്ടുവന്നതിന് ലിജോയ്ക്ക് നന്ദി. നിർമ്മാതാക്കളായ തോമസ് പണിക്കർ, നൗഷാദ് സലാഹുദ്ദീൻ എന്നിവർക്കും പ്രത്യേകം നന്ദി. സൗണ്ട് ടീം കണ്ണൻ ഗണപത്, മുഹമ്മദ് ഇക്ബാൽ, അരുൺ രാമ വർമ്മ തമ്പുരൻ, ശ്രീജിത്ത് ശ്രീനിവാസൻ, ബോണി എം ജോയ് ഫ്രാൻസിസ് സി ഡേവിഡ് എന്നിവർക്കും നന്ദി
രംഗനാഥ് രവി

. അതെ സമയം ഓസ്കർ പട്ടികയിൽ നിന്നും ജല്ലിക്കെട്ട് പുറത്തായി. 93മത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു ജെല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കട്ട്. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു. ഏപ്രിൽ 25 നാണ് ഓസ്കാർ അവാർഡ് ദാന ചടങ്ങു നടക്കുക. സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‍ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കാർ അവാർഡിന്റെ പ്രാഥമിക ഘട്ടം കടന്ന് അക്കാദമി അവാര്‍ഡിനായി മത്സരിക്കാനായുള്ള യോഗ്യത ചിത്രം നേടി.

യു.എ.ഇ.യിലെ ഏറ്റവും സ്വാധീനമുള്ള പ്രവാസികളുടെ പട്ടിക പുറത്ത് വിട്ട് ഫൈനാൻസ് വേൾഡ് ; എം എ യൂസഫലി ഒന്നാമത്

ഫിക്ഷണൽ ഗ്രാമത്തിലെ സൂപ്പർനാച്ചുറൽ കഥ, പേടിയും ഫണ്ണും നിറച്ച ‘നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്': നൗഫൽ അബ്ദുള്ള അഭിമുഖം

ഡിജിറ്റല്‍ മീഡിയ വളരുന്നത് ഭീഷണി, പരസ്യ വരുമാനത്തിന്റെ 70 ശതമാനവും കൊണ്ടുപോകുന്നു; ഡിസ്‌നി ഇന്ത്യ മുന്‍ മേധാവി കെ.മാധവന്‍

ധ്യാനും വിഷ്ണു ഉണ്ണികൃഷ്ണനും പ്രധാന വേഷങ്ങളിൽ; 'ഭീഷ്മർ' ഫസ്റ്റ് ലുക്ക് പുറത്ത്

'പക്കാ തിയറ്റർ മെറ്റീരിയൽ തന്നെ,അതിഗംഭീര ക്ലൈമാക്സ്'; 'കാന്താര ചാപ്റ്റർ 1' പ്രേക്ഷക പ്രതികരണം

SCROLL FOR NEXT