Film News

രജിനികാന്തിന്റെ 'കൂലി'യില്‍ സൗബിന്‍ ഷാഹിറും, ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

രജിനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'കൂലി' എന്ന ചിത്രത്തില്‍ മലയാള നടന്‍ സൗബിന്‍ ഷാഹിറും. ബുധനാഴ്ച പുറത്തുവിട്ട ക്യാരക്ടര്‍ പോസ്റ്ററിലാണ് സൗബിനെ അവതരിപ്പിച്ചത്. ദയാല്‍ എന്ന കഥാപാത്രത്തെയാണ് സൗബിന്‍ സിനിമയില്‍ അവതരിപ്പിക്കുന്നത്. കൂലിയുടെ ടീമിലേക്ക് സൗബിനെ സ്വാഗതം ചെയ്തുകൊണ്ട് സംവിധായകന്‍ ലോകേഷ് കനകരാജും നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സും എക്‌സിലൂടെ ക്യാരക്ടര്‍ പോസ്റ്റര്‍ പങ്കുവെച്ചു. വരും ദിവസങ്ങളില്‍ ചിത്രത്തിന്റെ കൂടുതല്‍ അപ്ഡേറ്റുകള്‍ ഉണ്ടാകുമെന്ന സൂചനയും ഈ പോസ്റ്റര്‍ നല്‍കുന്നുണ്ട്.

രജനികാന്തിന്റെ അഭിനയ ജീവിതത്തിലെ 171-മത് ചിത്രമാണ് കൂലി. ഏപ്രില്‍ 22നാണ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിക്കുന്ന ടീസര്‍ പുറത്തുവിട്ടത്. പിന്നീട് വലിയ ചര്‍ച്ചയാണ് സിനിമയെക്കുറിച്ച് സാമൂഹ്യ മാധ്യമങ്ങളില്‍ ഉണ്ടായത്. 'ലിയോ' എന്ന ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് 'കൂലി'. ലോകേഷ് സിനിമാ യൂണിവേഴ്സില്‍ ഉള്‍പ്പെടുന്ന ചിത്രമാണോ കൂലി എന്നുള്ളത് കാത്തിരുന്നു കാണണം. ജയിലറിന് ശേഷം രജിനികാന്ത് കേന്ദ്ര കഥാപാത്രമാകുന്ന ആക്ഷന്‍ ഡ്രാമ ചിത്രമായിരിക്കും 'കൂലി'. അതേ സമയം രജിനികാന്ത് അവസാനമായി എത്തിയ ലാല്‍ സലാം എന്ന ചിത്രം തിയറ്ററില്‍ പരാജയമായിരുന്നു.

സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധാനം. മലയാളിയായ ഗിരീഷ് ഗംഗാധരനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ലോകേഷിന്റെ വിക്രം എന്ന ചിത്രത്തിന് ക്യാമറ ചലിപ്പിച്ചതും ഗിരീഷ് ഗംഗാധരനായിരുന്നു. അന്‍പറിവ് മാസ്റ്ററാണ് ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങള്‍ സജീകരിക്കുന്നത്. സത്യരാജ്, ശ്രുതി ഹാസന്‍, മഹേന്ദ്രന്‍, ഉപേന്ദ്ര തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാനപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എഡിറ്റിങ് ഫിലോമിന്‍ രാജ്.

മദ്യനയത്തിലെ തർക്കം; എന്തുകൊണ്ട് ബക്കാഡി വിവാദമാകുന്നു?

'ബാലൻ' ഒരുക്കിയത് പൂർണമായും സിങ്ക് സൗണ്ടിൽ: ഓഡിയോഗ്രാഫേഴ്സ് ഷിജിൻ മെൽവിൻ ഹട്ടൻ, അഭിഷേക് നായർ അഭിമുഖം

ഗംഭീര ആക്ഷനും ശക്തമായ രാഷ്ട്രീയവുമായി 'അനന്തൻ കാട്' നാളെ മുതൽ; ബുക്കിംഗ് തുടങ്ങി

കീർ സ്റ്റാർമറുടെ രാജി; യുകെ രാഷ്ട്രീയത്തിൽ തുടരുന്ന അസ്ഥിരതയും കാലാവധി പൂർത്തിയാക്കാനാവാതെ പടിയിറങ്ങുന്ന പ്രധാനമന്ത്രിമാരും

ഡെലിവറി ബോയിൽ തുടങ്ങി വാട്‌സാപ്പിലേക്ക്; ക്രെഡ് സ്ഥാപകൻ കുനാൽ ഷായുടെ ഗ്ലോബൽ യാത്ര!

SCROLL FOR NEXT