Film News

ഓസ്കാർ അവാർഡ്; പ്രാഥമിക ഘട്ടം കടന്ന് 'സൂരറൈ പോട്ര്'; മത്സരത്തിനായുള്ള 366 ചിത്രങ്ങളില്‍ ഇടം നേടി

സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‍ത തമിഴ് ചിത്രം 'സൂരറൈ പോട്ര്' ഓസ്‌കാർ അവാർഡിന്റെ പ്രാഥമിക ഘട്ടം കടന്നു. ഇതോടെ 93-ാമത് അക്കാദമി അവാര്‍ഡിനായി മത്സരിക്കാനായുള്ള യോഗ്യത ചിത്രം നേടി. അങ്ങനെ ഓസ്‍കര്‍ മത്സരത്തിനായി തെരഞ്ഞെടുത്തിരിക്കുന്ന 366 ചിത്രങ്ങളില്‍ 'സൂരറൈ പോട്ര്' ഇടം നേടി.

കൊവിഡ് പശ്ചാത്തലം പരിഗണിച്ച് മത്സരിക്കാനുള്ള സിനിമകളുടെ മാനദണ്ഡങ്ങളില്‍ ഓസ്കാർ അക്കാദമി ചില അയവുകള്‍ വരുത്തിയിരുന്നു. ഇതായിരുന്നു സൂരറൈ പോട്രിനു അനുകൂലമായി വന്നത്. കൊറോണോയെ തുടർന്ന് തീയറ്ററുകൾ അടഞ്ഞുകിടന്ന വർഷമായതിനാൽ ഡയറക്ട് ഒടിടി റിലീസുകള്‍ക്കും ഇത്തവണ മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നാല്‍ ഈ മാസം 28 മുതല്‍ യുഎസിലെ ആറ് പ്രധാന നഗരങ്ങളിലെ ഏതെങ്കിലും തിയറ്ററുകളിലോ ഡ്രൈവ് ഇന്‍ തിയറ്ററുകളിലോ അത്തരം ചിത്രങ്ങളും ഒരാഴ്ച പ്രദര്‍ശിപ്പിക്കണമെന്ന് നിയമാവലിയിലുണ്ടായിരുന്നു. മാര്‍ച്ച് 5 മുതല്‍ 10 വരെ നടക്കുന്ന വോട്ടിംഗിനു ശേഷം 15ന് ഈ വര്‍ഷത്തെ നോമിനേഷനുകള്‍ പ്രഖ്യാപിക്കും. കഴിഞ്ഞ തവണ 344 ചിത്രങ്ങളായിരുന്നു മത്സരിക്കാന്‍ യോഗ്യത നേടിയത്.ചിരി കണ്ണില്‍ മതി, പുരികം ചുളിക്കണ്ട, പതിവ് ഭാവങ്ങളൊക്കെ ഒഴിവാക്കണമെന്ന് പറഞ്ഞിരുന്നെന്ന് സൂര്യ

ആഭ്യന്തര വിമാന സര്‍വ്വീസ് ആയ എയര്‍ ഡെക്കാണിന്‍റെ സ്ഥാപകന്‍ ജി ആര്‍ ഗോപിനാഥിന്‍റെ ജീവിതത്തെ ആസ്പദമാക്കിയുള്ള ചിത്രമായിരുന്നു സൂരറൈ പൊട്രു. 'ബൊമ്മി' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അപർണ്ണ ബാലമുരളിയാണ് സിനിമയിൽ സൂര്യയുടെ നായിക. ഏറെക്കാലത്തിനുശേഷം പ്രേക്ഷകര്‍ ഏറ്റെടുത്ത സൂര്യ ചിത്രമായിരുന്നു സൂരറൈ പോട്ര്. ഉര്‍വ്വശിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.

അതെ സമയം മലയാള സിനിമയുടെ പ്രതീക്ഷയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ജല്ലിക്കെട്ട്' ഓസ്‌കാര്‍ പട്ടികയില്‍ നിന്നും പുറത്തായി. 93മത് ഓസ്‌കാർ പുരസ്‌കാരത്തില്‍ മികച്ച വിദേശ ഭാഷ സിനിമകളുടെ പട്ടികയിലേക്കായിരുന്നു ജല്ലിക്കെട്ട് പരിഗണിച്ചിരുന്നത്. വിദേശ ഭാഷ വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള ഔദ്യോഗിക എന്‍ട്രിയായിരുന്നു ജല്ലിക്കട്ട്. എന്നാല്‍ അവസാന സ്‌ക്രീനിങ്ങില്‍ പുറത്താവുകയായിരുന്നു.

ഇന്ദുഗോപനോടുള്ള പ്രിവിലേജ് 'misuse' ചെയ്ത് എടുത്ത ഡോക്യുമെന്ററി: 'റൈറ്റേഴ്‌സ് റൂം' സംവിധായകൻ മുരളി കൃഷ്ണൻ അഭിമുഖം

മോഹൻലാൽ ചിത്രത്തിൽ തുടരും... ‘L365’ൽ ഡി.ഒ.പി ഷാജി കുമാർ

'കളങ്കാവൽ' പെർഫോമൻസ് ഓറിയന്റഡ് സിനിമ, മമ്മൂക്കയും വിനായകൻ ചേട്ടനും മത്സരിച്ച് അഭിനയിച്ചിട്ടുണ്ട്: തിരക്കഥാകൃത്ത് ജിഷ്ണു ശ്രീകുമാർ

സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കല്‍, ജീവനൊടുക്കി ബിജെപി പ്രവര്‍ത്തകന്‍, ജീവനൊടുക്കാന്‍ ശ്രമിച്ച് വനിതാ നേതാവ്; ബിജെപിയില്‍ സംഭവിക്കുന്നത്

കിഷ്കിന്ധാ കാണ്ഡത്തിന് ശേഷം എന്തുകൊണ്ട് ഒരു സ്റ്റാർ ഓറിയന്റഡ് സിനിമ ആലോചിച്ചില്ല? മറുപടിയുമായി ദിൻജിത്ത് അയ്യത്താൻ

SCROLL FOR NEXT