Film News

സോണി ലിവ് ആരം സിനിമയുടെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണര്‍

സൈജു കുറുപ്പ്-രജീഷ് പരമേശ്വരന്‍ ചിത്രം ആരത്തിന്റെ എക്‌സ്‌ക്ലൂസീവ് സ്ട്രീമിംഗ് പാര്‍ട്ണറായി സോണി ലിവ്. ക്രൈം ത്രില്ലര്‍ ചിത്രമായ ആരം തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുന്നതിനിടെയാണ് പ്രഖ്യാപനം. സ്ട്രീമിംഗ് തീയതി പിന്നീട് അറിയിക്കും. ഒരു മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് പൊലീസ് വേഷത്തില്‍ സൈജു കുറുപ്പ് എത്തുന്ന ചിത്രത്തിന്റെ പ്രമേയം.

അസ്‌കര്‍ അലി, സിദ്ധിഖ്, അഞ്ജു കുര്യന്‍, സുധീഷ്, മനോജ് കെ.യു., ഷഹീന്‍ സിദ്ദിഖ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. വിഷ്ണു രാമചന്ദ്രന്‍ തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം ജിത്തു ദാമോദറും എഡിറ്റിംഗ് വി. സാജനും സംഗീതം രോഹിത് ഗോപാലകൃഷ്ണനും നിര്‍വഹിച്ചിരിക്കുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷന്‍ ആന്‍ഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറില്‍ ഡോ. ജുനൈസ് ബാബു ഗുഡ് ഹോപ്പും ഡോ. അബ്ദുല്‍ ഹമീദ് ഗുഡ് ഹോപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

റോവാന്‍ എന്റര്‍ടെയ്ന്‍മെന്റ്‌സും ഗുഡ് ഫെല്ലാസും ചേര്‍ന്നാണ് തിയറ്ററുകളില്‍ എത്തിക്കുന്നത്. ഡിജിറ്റല്‍: ജാങ്കോ സ്‌പേസ്, മാര്‍ക്കറ്റിംഗ് ആന്‍ഡ് അഡ്വര്‍ടൈസിംഗ്: ബ്രിങ്‌ഫോര്‍ത്ത്, പി.ആര്‍.ഒ: ഐശ്വര്യ രാജ്.

എസ്.എസ്. രാജമൗലി ഇന്ന് കൊച്ചിയിൽ; ഫഹദ് ഫാസിൽ ചിത്രം 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് ഈവന്റ് ലുലു മാളിൽ

വയനാട്ടുകാരനായ എനിക്ക് മലകയറാൻ എന്ത് പ്രായം? 74-ാം വയസിൽ എവറസ്റ്റ് കയറിയ ടി.ജെ.മാഴ്സ് അഭിമുഖം

‘തൂഫാൻ തദ്ദേശം’; ഇനി തെരുവിലിറങ്ങി പോരാടാൻ അമ്മമാരും 

വിജിലൻസ് ഇനി ഹൈടെക്: വിഎസിബി സ്യൂട്ട് 3.0 ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു

സൈജു കുറുപ്പ് ചിത്രം 'ആരം' തിയറ്ററുകളിൽ, ത്രില്ലടിച്ച് പ്രേക്ഷകർ

SCROLL FOR NEXT