Film News

ഒന്നാം വരവിൽ സാധാരണക്കാർക്ക് തുണയായി; രണ്ടാം വരവിൽ കോവിഡ് ബാധിതനായി സോനു

ബോളിവുഡ് താരം സോനു സൂദിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ‘ഗെറ്റ് വെല്‍ സൂണ്‍ സര്‍’ എന്ന ഹാഷ്ടാഗ് ട്വിറ്ററിൽ ട്രെൻഡിങ് ആയിരിക്കുന്നു. കൊവിഡിന്റെ ആദ്യ വരവില്‍ സാധാരണക്കാരായ നിരവധി പേർക്കാണ് താരം തുണയായത്. രോഗ വിവരം സോനു തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്.

‘എനിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം അറിയിക്കുന്നതിനായാണ് ഈ ട്വീറ്റ്. ഇന്ന് രാവിലെയാണ് ടെസ്റ്റ് റിസള്‍ട്ട് വന്നത്. മറ്റുള്ളവരുടെ സുരക്ഷയെ മാനിച്ച് റിസള്‍ട്ട് വരുന്നതിന് മുമ്പ് തന്നെ ക്വാറന്റൈനില്‍ പ്രവേശിച്ചിരുന്നു. ആരോഗ്യപരമായി വേണ്ടതെല്ലാം ശ്രദ്ധിക്കുന്നുണ്ട്. പക്ഷെ ആരും തന്നെ വിഷമിക്കേണ്ടതില്ല. ഈ സമയം എനിക്ക് നിങ്ങളുടെ പ്രശ്‌നങ്ങള്‍ അകറ്റാനായി പ്രവൃത്തിക്കാനാവും. എന്ത് പ്രശ്‌നമുണ്ടെങ്കിലും എന്നെ വിളിക്കാമെന്ന കാര്യം മറക്കേണ്ട’ സോനു ട്വീറ്റ് ചെയ്തു.

സമൂഹമാധ്യമങ്ങളും ആരാധകരും സുപ്പര്‍ ഹീറോ എന്നാണ് സോനുവിനെ ഇപ്പോൾ വിശേഷിപ്പിക്കുന്നത്. കൊവിഡ് ലോക്ക് ഡൗൺ സമയത്ത് പ്രശംസനീയമായ ഇടപെടലുകളായിരുന്നു താരം നടത്തിയിരുന്നത് . ലോക്ക്ഡൗണ്‍ കാരണം കുടുങ്ങിപ്പോയ നിരവധി അതിഥി തൊഴിലാളികളെയാണ് താരം നാട്ടിലെത്തിച്ചത്. മഹാരാഷ്ട്രയിലെ തന്റെ ആറു നിലയുള്ള ആഡംബര ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് താമസിക്കാനായി താരം വിട്ടു നല്‍കുകയും ചെയ്തിരുന്നു.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT