Film News

കൊവിഡ് ചികില്‍സയിലുള്ള എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരം; നിരീക്ഷണത്തിലെന്ന് മെഡിക്കല്‍ ബുള്ളറ്റിന്‍

കൊവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ജീവന്‍ രക്ഷാ മാര്‍ഗങ്ങളുടെ സഹായത്തിലാണ് നിലവില്‍ അദ്ദേഹമെന്ന് എംജിഎം ഹെല്‍ത്‌കെയര്‍ ആശുപത്രി പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസം രാത്രി എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ നില വഷളാവുകയായിരുന്നുവെന്ന് ആശുപത്രിയുടെ പ്രസ്താവനയില്‍ പറയുന്നു. അദ്ദേഹത്തെ ചികിത്സിക്കുന്ന വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനിലയില്‍ പുരോഗതിയില്ലെന്നും, നിലവില്‍ അദ്ദേഹം വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്നും പ്രസ്താവന പറയുന്നു.

ആഗസ്റ്റ് 5നായിരുന്നു എസ്പി ബാലസുബ്രഹ്മണ്യത്തിന് കൊവിഡ് 19 സ്ഥിരീകരിച്ചത്. തനിക്ക് നേരിയ ലക്ഷണങ്ങള്‍ മാത്രമാണുള്ളതെന്നും, ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രിയില്‍ നിന്നും മടങ്ങാന്‍ സാധിക്കുമെന്നും പറയുന്ന വീഡിയോ അദ്ദേഹം പങ്കുവെച്ചിരുന്നു.

ഷാ‍ർജ പുസ്തകമേളയ്ക്ക് നാളെ തുടക്കം

സെൻസർ ബോർഡിനും ചിരി നിർത്താനായില്ല!! 'ഇന്നസെന്‍റ് ' സിനിമയ്ക്ക് ക്ലീൻ യൂ സർട്ടിഫിക്കറ്റ്

'മികച്ച സിനിമ, നടീ നടന്മാർക്ക് ഏതെങ്കിലും കാരണം കൊണ്ട് അവാർഡ് നിഷേധിച്ചിട്ടുണ്ടോ?'; പ്രതിഷേധമറിയിച്ച് ശ്രീകാന്ത് ഇ.ജി

എന്ത്‌ കൊണ്ട് മമ്മൂട്ടി മികച്ച നടൻ? ഭ്രമയുഗത്തിലെ പ്രകടനത്തിന് അവാർഡ് നൽകിയതിനെക്കുറിച്ച് ജൂറി

ബാഡ്മിന്‍റൺ പ്രീമിയർ ലീഗ് ടൂർണമെന്‍റ് നവംബർ 16നും 23 നും

SCROLL FOR NEXT