Film News

സമ്മര്‍ ഇന്‍ ബത്‌ലഹേമിന്റെ 22ാം വര്‍ഷത്തില്‍ സിബി മലയില്‍ - രഞ്ജിത് ടീം, നായകന്‍ ആസിഫ് അലി

സമ്മര്‍ ഇന്‍ ബത്‌ലേഹത്തിന്റെ ഇരുപത്തിരണ്ടാം വര്‍ഷത്തില്‍ സിബി മലയില്‍ - രഞ്ജിത് ടീം വീണ്ടും. മലയാളത്തില്‍ ഒരു പിടി മികച്ച സിനികമള്‍ സമ്മാനിച്ച കൂട്ടുകെട്ട് പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ഒരുമിക്കുന്നത്. ഇക്കുറി രഞ്ജിത് നിര്‍മ്മാതാവിന്റെ റോളിലാണ്. അയ്യപ്പനും കോശിയും എന്ന സൂപ്പര്‍ഹിറ്റിന് ശേഷം രഞ്ജിത്തും പിഎം ശശിധരനും നേതൃത്വം നല്‍കുന്ന ഗോള്‍ഡ് കോയിന്‍ മോഷന്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ചി്ത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്യുന്നത്. ആസിഫലിയാണ് നായകന്‍.

മോഹന്‍ലാല്‍ ഇരട്ട വേഷത്തിലെത്തിയ മായാമയൂരം ആണ് രഞ്ജിത്തിന്റെ തിരക്കഥയില്‍ സിബി മലയില്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. ഉസ്താദ് ആണ് ഒടുവില്‍ രഞ്ജിത്- സിബി മലയില്‍ കൂട്ടുകെട്ട് ഒരുമിച്ച ചിത്രം.

സമ്മര്‍ ഇന്‍ ബത്‌ലഹേം ഇരുപത്തിരണ്ട് വര്‍ഷം പൂര്‍ത്തിയാകുന്ന ദിവസമാണ് രഞ്ജിത്തും സിബി മലയിലും പുതിയ സിനിമ പ്രഖ്യാപിച്ചത്. ഏറെ ആഘോഷിക്കപ്പെട്ട ചിത്രം കൂടിയായിരുന്നു സമ്മര്‍ ഇന്‍ ബത്‌ലഹേം. ആസിഫലിക്കൊപ്പം മറ്റൊരു യുവതാരവും നായകനായി എത്തും. നവാഗതനായ ഹേമന്ത് ആണ് തിരക്കഥ. പ്രശാന്ത് രവീന്ദ്രനാണ് ക്യാമറ.

ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി സമ്മർ ഇൻ ബത്‌ലഹേം പുറത്തിറങ്ങി .ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്
രഞ്ജിത് ബാലകൃഷ്ണന്‍

ഈ വര്‍ഷം സിനിമയുടെ ചിത്രീകരണത്തിലേക്ക് കടക്കും. അപൂര്‍വരാഗം, വയലിന്‍, ഉന്നം എന്നീ സിബി മലയില്‍ സിനിമകളില്‍ ആസിഫലിയായിരുന്നു നായകന്‍

'പൃഥ്വിരാജ് ബ്ലെസി സാറുമായി ആദ്യമായി സംസാരിക്കുന്നത് എന്റെ ഫോണിലൂടെ'; രസകരമായ ഓർമ പങ്കുവെച്ച് ജിസ് ജോയ്

വേള്‍ഡ് മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കണ്‍വെന്‍ഷന്‍ 16 മുതല്‍ ദുബായിൽ നടക്കും

എണ്ണക്കറുപ്പിലെ ചോരപ്പാടുകള്‍: മഡൂറോയുടെ അറസ്റ്റും വെനസ്വേലന്‍ അധിനിവേശവും

പൃഥ്വിരാജ് ആദ്യമായി ബ്ലെസ്സി ചേട്ടനെ വിളിച്ചത് എന്റെ ഫോണിൽ നിന്ന് | JIS JOY | UNTITLED PODCAST

പ്രശ്നങ്ങൾ വന്നപ്പോൾ ദൈവത്തെ പോലെ കൂടെ നിന്നത് പ്രേക്ഷകർ, ഇനി നിങ്ങൾക്കായി മാത്രം സിനിമ ചെയ്യണം: നിവിൻ പോളി

SCROLL FOR NEXT