Film News

ഷൈലോക്ക് തിയറ്ററുകളില്‍ തന്നെ, വ്യാജവാര്‍ത്ത വിശ്വസിക്കരുതെന്ന് അജയ് വാസുദേവ്

THE CUE

മമ്മൂട്ടി നായകനായ ഷൈലോക്ക് തിയറ്ററുകളില്‍ പ്രദര്‍ശനം തുടരവെ ഓണ്‍ലൈന്‍ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമില്‍ കൂടി റിലീസാകുന്നുവെന്ന് പ്രചരണം ഉണ്ടായിരുന്നു. ഇത് വ്യാജപ്രചരണമായിരുന്നുവെന്ന് സംവിധായകന്‍ അജയ് വാസുദേവ്. ഇത് തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന പ്രചരണമാണെന്നും സംവിധായകന്‍.

ഷൈലോക്ക് മമ്മൂട്ടിയുടെ 2020ലെ ആദ്യ റിലീസ് ആണ്. മമ്മൂട്ടി ബോസ് എന്ന പലിശക്കാരനായി എത്തുന്ന സിനിമ മാസ് ആക്ഷന്‍ എന്റര്‍ടെയിനറാണ്. ബോക്‌സ് ഓഫീസിലേക്കുള്ള മമ്മൂട്ടിയുടെ ശക്തമായ തിരിച്ചുവരവാണ് ഷൈലോക്ക് എന്നാണ് കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍. അനീഷ് ഹമീദും ബിബിന്‍ മോഹനുമാണ് ഷൈലോക്കിന്റെ തിരക്കഥ. ഗുഡ് വില്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജ്ജ് ആണ് നിര്‍മ്മാണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സന്തോഷ് വിശ്വനാഥന്‍ സംവിധാനം ചെയ്യുന്ന വണ്‍ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്. ബോബി സഞ്ജയ് ആണ് തിരക്കഥ. വണ്ണിന് ശേഷം വെക്കേഷന്‍ റിലീസായി ദ പ്രീസ്റ്റ് എത്തും. നവാഗതനായ ജോഫിന്‍ ടി ജോണ്‍ ആണ് ദ പ്രീസ്റ്റ് സംവിധാനം ചെയ്തിരിക്കുന്നത്.

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

"മമ്മൂക്ക വഴക്ക് പറഞ്ഞതില്‍ സന്തോഷിക്കുന്ന ഓരേയൊരു വ്യക്തി അയാളായിരിക്കും"

SCROLL FOR NEXT