Film News

'ഭൂമിയിലെ മനോഹര സ്വകാര്യ'വുമായി പ്രയാഗയും ദീപകും ; പ്രണയചിത്രത്തിന്റെ ട്രെയിലര്‍

ഷൈജു അന്തിക്കാടിന്റെ സംവിധാനത്തില്‍ പ്രയാഗ മാര്‍ട്ടിനും ദീപക് പറമ്പോലും പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് 'ഭൂമിയിലെ മനോഹര സ്വകാര്യം'. ഈ മാസം 28ന് തീയറ്ററുകളില്‍ എത്തുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. മഞ്ജു വാര്യരാണ് തന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജിലൂടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

മതം വേലിക്കെട്ടുകള്‍ തീര്‍ക്കുന്ന കാലത്തെ പ്രണയകഥയാണ ചിത്രം പറയുന്നതെന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ലാല്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, നിഷ സാരംഗ്, സുധീഷ്, അഭിഷേക് രവീന്ദ്രന്‍, അഞ്ജു അരവിന്ദ്, ഹരീഷ് പേരടി, സന്തോഷ് കീഴാറ്റൂര്‍, മഞ്ജു സതീഷ് എന്നിങ്ങനെ വലിയ താരനിരയുമായാണ് ചിത്രം എത്തുന്നത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സച്ചിന്‍ ബാലു സംഗീതം ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വിജയ് യേശുദാസ്, സിതാര കൃഷ്ണകുമാര്‍, ഷഹബാസ് അമന്‍, മൃദുല വാര്യര്‍, ബിജിബാല്‍ തുടങ്ങിയവര്‍ ഗായകരായെത്തുന്നു. വയലാര്‍ ശരത്ചന്ദ്രവര്‍മ്മ, അന്‍വര്‍ അലി, മനു മഞ്ജിത്, ശാന്തകുമാര്‍ എന്നിവരാണ് വരികളെഴുതിയിരിക്കുന്നത്. എ ശാന്തകുമാര്‍ ആണ് തിരക്കഥ. അന്റോണിയോ മൈക്കിള്‍ ഛായാഗ്രഹണം. എഡിറ്റിംഗ് വി സാജന്‍. കപില്‍ ചാഴൂര്‍, ക്രിസ് തോമസ് മാവേലി എന്നിവരാണ് ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്‌സ്. ബയോസ്‌കോപ്പ് ടാക്കീസിന്റെ ബാനറില്‍ രജീവ് കുമാറാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.

അജുവിനെ സജസ്റ്റ് ചെയ്തത് നിവിൻ, പുതിയ നിവിനെയും അജുവിനെയും 'സർവ്വം മായ'യിൽ കാണാം: അഖിൽ സത്യൻ

തിരുത്തൽവാദിയുടെ സന്ദേ(ശ)ഹങ്ങൾ

ഇന്ത്യന്‍ സൂപ്പര്‍ ക്രോസ് റേസിംഗ് ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ് ഫിനാലെ ആവേശപ്പൂരം; സല്‍മാന്‍ ഖാന്‍ കോഴിക്കോട്

മമ്മൂട്ടി-ഖാലിദ് റഹ്മാൻ ടീം വീണ്ടും; മെഗാ കോംബോ തിരികെ എത്തുന്നത് ക്യൂബ്സ് എന്റർടെയ്ൻമെന്റിനൊപ്പം

മലയാളി ദൈനംദിന ജീവിതം പ്രമേയമാകുന്ന ശ്രീനിവാസന്‍ സിനിമകള്‍

SCROLL FOR NEXT