Film News

‘ആശയം ചര്‍ച്ച ചെയ്തിരുന്നു’; എം ജി ശ്രീകുമാറിനെ നായകനാക്കുന്നുവെന്ന വാര്‍ത്തകളോട് ശ്യാമപ്രസാദ് 

THE CUE

എം ജി ശ്രീകുമാറിനെ നായകനാക്കി ശ്യാമപ്രസാദ് സിനിമ സംവിധാനം ചെയ്യുന്നതായി വാര്‍ത്തകളുണ്ടായിരുന്നു. ശ്യാമപ്രസാദിന്റെ അടുത്ത ചിത്രമാണ് ഇതെന്ന രീതിയിലായിരുന്നു വാര്‍ത്തകള്‍. സിനിമയിലെ എംജി ശ്രീകുമാറിന്റെ കഥാപാത്രത്തെക്കുറിച്ചും പ്രമേയത്തെക്കുറിച്ചുമെല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു.

സൗഹൃദ സംഭാഷണത്തിനിടെ ഒരു സിനിമയുടെ ആശയം പരസ്പരം ചര്‍ച്ച ചെയ്തിരുന്നുവെന്നല്ലാതെ സിനിമയിലേക്കുള്ള പ്രാഥമിക രൂപത്തിലേക്ക് എത്തിയിട്ടില്ലെന്ന് ശ്യാമപ്രസാദ് ‘ദ ക്യു’വിനോട് പറഞ്ഞു.

എം ജി ശ്രീകുമാര്‍ നേരത്തെ ചെറുറോളുകളില്‍ സിനിമയില്‍ സാന്നിധ്യമറിയിച്ചിട്ടുണ്ട്. ഒരു ഹ്രസ്വചിത്രത്തില്‍ നായക കഥാപാത്രവുമായി എത്തിയിരുന്നു. സുരാജ് വെഞ്ഞാറമ്മൂട് കേന്ദ്രകഥാപാത്രമായ എന്റെ സത്യാന്വേഷണ പരീക്ഷകള്‍ എന്ന സിനിമയിലും ശ്രീകുമാര്‍ അഭിനയിച്ചിട്ടുണ്ട്.

'ഇവി-റെഡി' വർക്‌ഷോപ്പ് അബുദബിയില്‍ പ്രവർത്തനം ആരംഭിച്ചു

ജൈടെക്സിന് ദുബായില്‍ തുടക്കം

അത് ശരിയാണെങ്കില്‍ ഭയാനകമെന്ന് പ്രിയങ്ക ഗാന്ധി, ദേശീയ തലത്തിലും ചര്‍ച്ചയായി അനന്തു അജിയുടെ കുറിപ്പ്; അനന്തു എന്തിന് ജീവനൊടുക്കി?

ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റുമായി 'പെറ്റ് ഡിറ്റക്ടീവ്' ഒക്ടോബര്‍ 16ന് തിയറ്ററുകളില്‍

പാര്‍ട്ടി നിലപാടില്‍ വ്യക്തിപരമായ വാശി കാണിക്കരുത്; രമേശ് ചെന്നിത്തല അഭിമുഖം

SCROLL FOR NEXT