Film News

ആരോപണം നേരിടുന്നവർ മാറി നിൽക്കണം, അതിൽ ജൂനിയർ സീനിയർ വ്യത്യാസമൊന്നുമില്ല; ശ്വേത മേനോൻ

ആരോപണം നേരിടുന്നവർ ആരായാലും സംഘടനാ സ്ഥാനത്ത് നിന്നും മാറി നിൽക്കണമെന്ന് നടി ശ്വേത മേനോൻ. നമുക്ക് മുകളിൽ ഒരു ആരോപണം ഉന്നയിക്കപ്പെടുമ്പോൾ ആരായലും മാറി നിൽക്കുന്നത് തന്നെയാണ് ഉചിതം എന്നും അതിൽ ജൂനിയർ സീനിയർ എന്ന തരത്തിലുള്ള വ്യത്യാസം ഒന്നുമില്ലെന്നും ശ്വേത മേനോൻ പറഞ്ഞു. നടൻ ബാബുരാജ് ശാരീരികമായി ഉപദ്രവിച്ചതായി കഴിഞ്ഞ ദിവസം ജൂനിയർ ആർട്ടിസ്റ്റ് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ശേത്വ മേനോന്റെ പ്രതികരണം.

ശ്വേത മേനോൻ പറഞ്ഞത്:

ഞാനിപ്പോൾ അമ്മ ഭാരവാഹിയല്ല, സിദ്ദിഖ് ഇക്ക ചെയ്ത കാര്യത്തെ ഞാൻ ബഹുമാനിക്കുന്നു. നമ്മുടെ മുകളിൽ ഒരു കുറ്റം ആരോപിക്കപ്പെടുമ്പോൾ നമ്മൾ മാറി നിൽക്കുന്നത് തന്നെയാണ് ഉചിതം. ആരാണെങ്കിലും അവർ മാറി നിൽക്കണം. നിയമത്തെ നമ്മൾ ബഹുമാനിക്കണം. ഇതിൽ ജൂറിയർ സീനിയർ എന്ന വ്യത്യാസം ഒന്നുമില്ല. ആരാണ് എന്നുണ്ടെങ്കിലും കുറ്റം ആരോപിക്കപ്പെട്ടിട്ടുണ്ടെങ്കിൽ മാറി നിന്നേ പറ്റൂ.

അതേ സമയം താൻ അമ്മയുടെ താൻ ജനറൽ സെക്രട്ടറി സ്ഥാനത്തെത്തുന്നത് തടായാൻ വേണ്ടിയുള്ള ശ്രമമാണ് ഇതെന്ന ബാബുരാജിന്റെ പ്രതികരണത്തെക്കുറിച്ചും ശ്വേത പ്രതികരിച്ചു. ആരാണ് അത് തടയാൻ ഉദ്ദേശിക്കുന്നത് എന്നും ആരെയെങ്കിലും സംശയമുണ്ടെങ്കിൽ അത് തുറന്ന് പറയണമെന്നും ശ്വേത മേനോൻ പറഞ്ഞു. പേര് പറഞ്ഞാൽ മാത്രേ കാര്യത്തിന് ​ഗൗരവം വരുകയുള്ളൂ. ഒരാൾക്ക് മുകളിൽ കുറ്റമുണ്ട് അല്ലെങ്കിൽ ഒരാളിൽ എനിക്ക് സംശയമുണ്ട് എന്നുണ്ടെങ്കിൽ അയാളുടെ പേര് വെളിപ്പെടുത്താൻ തയ്യാറാവണം. സിദ്ദിഖ് ഇക്കയ്ക്ക് നേരെ ഒരു ആരോപണം വന്നപ്പോൾ അദ്ദേഹം മാറി നിന്നു. അപ്പോൾ മറ്റുള്ളവർക്ക് മുകളിൽ ഇതേ തരത്തിൽ ആരോപണം വരുമ്പോൾ അവർ എന്തുകൊണ്ടാണ് മാറി നിൽക്കാത്തത്. നിയമങ്ങളും നിയന്ത്രണങ്ങളും എല്ലാവർക്കും വേറെ വേറെയാകുന്നത് ഒരിക്കലും ശരിയല്ല എന്നും മാധ്യമങ്ങളോട് ശ്വേത പ്രതികരിച്ചു.

കഴിഞ്ഞ ദിവസമാണ് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് നടൻ ബാബുരാജ് ലൈംഗികമായി പീഡിപ്പിച്ചെന്ന് ആരോപിച്ച് ജൂനിയർ ആർട്ടിസ്റ്റ് രം​ഗത്ത് വന്നത്. ആലുവയിലെ വീട്ടിൽ വെച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നും സംഭവത്തിൽ രഹസ്യമൊഴി നൽകാൻ തയ്യാറാണെന്നും 2019 ലാണ് സംഭവം ഉണ്ടായതെന്നും നടി വെളിപ്പെടുത്തിയിരുന്നു. ഈ വിഷയത്തെക്കുറിച്ച് മുമ്പ് കൊച്ചി ഡിസിപിയായിരുന്ന ഇപ്പോഴത്തെ മലപ്പുറം എസ്‌പി എസ് ശശിധരനോട് പറഞ്ഞിരുന്നുവെന്നും യുവതി പറഞ്ഞു. സംവിധായകൻ ശ്രീകുമാർ മേനോനും തന്നോട് മോശമായി പെരുമാറിയതായും അവ‍ർ പറ‌‌ഞ്ഞു.

വിന്‍ എ ഡ്രീം ഹോം ക്യാംപെയിനുമായി ഷക്ലാന്‍ ഗ്രൂപ്പ്

'രാമനാരായണ്‍ ഭയ്യാര്‍' മരിച്ചതല്ല, തല്ലിക്കൊന്നതാണ്; ഉത്തരേന്ത്യയിലല്ല, വാളയാറില്‍

അംബേദ്കര്‍ മുസ്ലീം വിരുദ്ധനാണോ? അംബേദ്കറെ കാവിവത്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ? Dr.T.S.Syam Kumar Interview

പുതുവത്സരം ആഘോഷമാക്കാൻ ഷാർജ: മൂന്നിടത്ത് കരിമരുന്ന് പ്രയോ​ഗങ്ങൾ, നിരവധി കലാപരിപാടികൾ

മലയാളിയായ വി നന്ദകുമാർ റീട്ടെയ്ൽ പ്രൊഫഷ്ണൽ ഓഫ് ദി ഇയർ

SCROLL FOR NEXT