Film News

'ശുനക യുവരാജൻ' ; നെയ്മറിലെ പുതിയ ഗാനം

സുധി മാഡിസണ്‍ സംവിധാനം ചെയ്ത് മാത്യു തോമസും നെസ്ലനും പ്രധാന കഥാപാത്രങ്ങളിലെത്തുന്ന പുതിയ ചിത്രമാണ് 'നെയ്മര്‍'. ചിത്രത്തിലെ 'ശുനക യുവരാജൻ' എന്ന് തുടങ്ങുന്ന പുതിയ ഗാനം പുറത്തിറങ്ങി. വിനായക് ശശികുമാറിന്റെ വരികൾക്ക് ഷാൻ റഹ്‌മാൻ സംഗീതം നൽകി അൻവർ സാദത് ഗാനം ആലപിച്ചിരിക്കുന്നു. ചിത്രം മെയ് 12 ന് തീയേറ്ററുകളിൽ എത്തും.

ഒരു നായയും നസ്ലെനും മാത്യു തോമസും അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾ തമ്മിലുള്ള അടുപ്പമാണ് ഗാനത്തിൽ ചിത്രീകരിച്ചിരിക്കുന്നത്.. ചിത്രത്തിലെ കേന്ദ്രകഥാപാത്രം ഒരു നായയാണ്. ഒരു അണ്ടര്‍ ഡോഗ് ഹീറോ ആവുന്ന കഥയാണ് ഈ സിനിമ പറയുന്നത്. രണ്ടര മാസം പ്രായമുള്ള നാടന്‍ നായയെ എടുത്ത് പരിശീലിപ്പിച്ചാണ് സിനിമ ചിത്രീകരിച്ചതെന്ന് സംവിധായകൻ സുധി മാഡിസൺ പറയുന്നു. 'ഓപ്പറേഷന്‍ ജാവ' എന്ന സിനിമയ്ക്ക് ശേഷം പദ്‌മ ഉദയ് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ കഥയും സുധി മാഡിസണ്‍ തന്നെയാണ്. മാത്യു തോമസിനും നെസ്ലനും പുറമേ വിജയരാഘവന്‍ ജോണ്‍ ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ദേശിയ അവാര്‍ഡ് ജേതാവായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ ശബ്ദ മിശ്രണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആല്‍ബിന്‍ ആന്റണി ഛായഗ്രഹണം നിര്‍വ്വഹിക്കുന്നു. നൗഫല്‍ അബ്ദുള്ളയാണ് നെയ്മറിന്റെ ചിത്രസംയോജനം. നിമേഷ് താനൂര്‍ കലാസംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ ഫീനിക്‌സ് പ്രഭുവാണ് ആക്ഷന്‍ കൊറിയോഗ്രാഫി.മഞ്ജുഷ രാധാകൃഷ്ണന്‍ കോസ്റ്റ്യൂമും ഞ്ജിത്ത് മണലിപറമ്പില്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജിനു പി കെ, എക്സിക്യുട്ടിവ് പ്രൊഡ്യൂസര്‍ ഉദയ് രാമചന്ദ്രന്‍, വിഫ്എക്‌സ് ഡിജിറ്റല്‍ ടര്‍ബോ മീഡിയ, സ്റ്റില്‍സ് ജസ്റ്റിന്‍ ജെയിംസ് എന്നിവരുമാണ് 'നെയ്മര്‍' എന്ന ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍

സാധാരണമീറ്റിങ്ങെന്ന് കരുതി എത്തിയവർ;മടങ്ങിയത്പുതിയ കാറിന്‍റെ താക്കോലുമായി!5 ജീവനക്കാർക്ക് പ്രവാസിമലയാളി സംരംഭകന്‍റെ അപ്രതീക്ഷിതസമ്മാനം

ഫഹദ് ഇന്ത്യൻ സിനിമയുടെ അഭിമാനം; 'ഡോണ്ട് ട്രബിൾ ദി ട്രബിൾ' പ്രീ-റിലീസ് വേദിയിൽ ഫഹദിനെ പുകഴ്ത്തി ജൂനിയർ എൻ.ടി.ആർ

​കുടുംബസമേതം ചിരിച്ചാസ്വദിക്കാൻ ബിജു മേനോന്റെ ‘അവറാച്ചൻ ആൻഡ് സൺസ്’; ചിത്രം ഒക്ടോബർ 2-ന് തിയേറ്ററുകളിൽ

സെപ്റ്റംബർ 25-ന് തിയേറ്ററുകളിൽ റിലീസിനെത്തിയ 'ആരം' മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ മുന്നേറുകയാണ്

തൂഫാൻ ഇനി തദ്ദേശം; 1200 തദ്ദേശ സ്ഥാപനങ്ങളിൽ തൂഫാൻ തുടക്കം

SCROLL FOR NEXT