Film News

കാമിനിയായി ഇനി ശ്രദ്ധ കപൂര്‍, അമലാ പോളിന്റെ 'ആടൈ' ഹിന്ദിയില്‍

ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ത്രില്ലര്‍ ചിത്രമായിരുന്നു അമലാ പോള്‍ നായികയായ 'ആടൈ'. 2019 ജൂലായ് 19 നായിരുന്നു 'ആടൈ' റിലീസിനെത്തിയത്. ഒരു വര്‍ഷത്തിനിപ്പുറം ശ്രദ്ധ കപൂറിനെ നായികയാക്കി ഹിന്ദിയിലേയ്ക്ക് റീമേക്കിന് ഒരുങ്ങുകയാണ് ചിത്രം. തമിഴ് പതിപ്പ് സംവിധാനം ചെയ്ത രത്‌നകുമാര്‍ തന്നെയാണ് ഹിന്ദി പതിപ്പിന്റെയും സംവിധായകനെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഹിന്ദി റീമേക്കില്‍ കങ്കണാ റണൗട്ട് ആവും നായികാ കഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ പ്രചരണത്തില്‍ വാസ്തവമില്ലെന്ന് നിര്‍മാതാവ് അരുണ്‍ പാണ്ഡ്യന്‍ വ്യക്തമാക്കി. ആദ്യ പോസ്റ്ററിന് പിന്നാലെ അര്‍ദ്ധനഗ്നയായ കാമിനി എന്ന കഥാപാത്രമായി അമലയെത്തിയ ടീസറും, സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് നല്‍കിയതുമെല്ലാം പല വിവാദങ്ങളും സൃഷ്ടിച്ചിരുന്നു. വിവാദങ്ങള്‍ക്കിടയില്‍ ചിത്രത്തിന്റെ ടീസര്‍ യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമതായെത്തുകയും ചെയ്തു.

കാമിനി എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ പല മുന്‍നിര താരങ്ങളേയും സംവിധായകന്‍ സമീപിച്ചിരുന്നെങ്കിലും അവരൊക്കെ വേഷം നിരസിക്കുകയായിരുന്നു. എന്നാല്‍ കുറെയധികം ചിത്രങ്ങളും അതിലെല്ലാം സമാന കഥാപാത്രങ്ങളും മാത്രം ലഭിച്ചു തുടങ്ങിയപ്പോള്‍ അഭിനയം നിര്‍ത്താന്‍ ഒരുങ്ങിനിന്ന തന്നെ സിനിമയില്‍ പിടിച്ചുനിര്‍ത്തിയ ചിത്രമാണ് 'ആടൈ' എന്നായിരുന്നു ചിത്രത്തെ കുറിച്ച് അഭിമുഖങ്ങളില്‍ അമല പോള്‍ പറഞ്ഞത്.

'അനാരോഗ്യ കേരളം': പിഴച്ചത് എവിടെ? തളരുന്ന കേരള മോഡല്‍

എം.എ യൂസഫലിക്ക് ഛായാചിത്രം സമ്മാനിച്ച് ചിത്രകാരൻ സരൺസ് ഗുരുവായൂർ

ബത്‌ലഹേം കുടുംബ യൂണിറ്റുമായി ഭാവന സ്റ്റുഡിയോസ്-ഗിരീഷ് എ ഡി ടീം; നിവിനും മമിത ബൈജുവും പ്രധാന വേഷങ്ങളിൽ

'വെൽക്കം ടു മലയാളം സിനിമ'; 'ബൾട്ടി'യിലൂടെ സായ് ആഭ്യങ്കർ മലയാളത്തിലേക്ക്

മറ്റെന്തിനേക്കാളും വലിയ ലഹരി ഇപ്പോള്‍ സിനിമ മാത്രമാണ്: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT