Film News

2 വര്‍ഷം നീണ്ടു നിന്ന പ്രീപ്രൊഡക്ഷന്‍, ജയസൂര്യയുടെ കത്തനാര്‍ ചിത്രീകരണം ഏപ്രില്‍ 10 മുതല്‍

ജയസൂര്യയെ നായകനാക്കി റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് കത്തനാര്‍ ദ വൈല്‍ഡ് സോസറര്‍. ഫിലിപ്‌സ് ആന്‍ഡ് ദി മങ്കി പെന്‍, ഹോം എന്നീ സിനിമകള്‍ക്കു ശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനാണ് നിര്‍മിക്കുന്നത്. ചിത്രത്തിൻ്റെ ഷൂട്ടിംഗ് ഏപ്രില്‍ പത്തിന് ആരംഭിക്കും.

ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ ആദ്യമായി വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ചിത്രമാണ് 'കത്തനാര്‍'. ജംഗിള്‍ ബുക്ക്, ലയണ്‍ കിങ് തുടങ്ങിയ വിദേശ സിനിമകളില്‍ ഉപയോഗിച്ച സാങ്കേതിക വിദ്യയാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍. സോഫ്റ്റ് വെയര്‍ ടൂളുകള്‍ ഉപയോഗിക്ക് ലൈവ് ഫൂട്ടേജുകളും കംപ്യൂട്ടര്‍ ഗ്രാഫിക്സുകളും ഒരേ സമയം സംയോജിപ്പിക്കുന്നതാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍.

ഏപ്രില്‍ 10നു ചിത്രീകരണം ആരംഭിക്കുന്ന സിനിമ 45000 ചതുരശ്ര അടിയിലുള്ള മോഡുലാര്‍ ഷൂട്ടിംഗ് ഫ്‌ലോറില്‍ 200 ദിവസത്തിലാണ് ചിത്രീകരണം നടത്തുക. കടമറ്റത്തു കത്തനാര്‍ എന്ന മലയാളി കേട്ടുപരിചിതനായ മാന്ത്രികന്റെ കഥയാണ് ചിത്രം പറയുക. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് ഇത്. 2 വര്‍ഷം നീണ്ടു നിന്ന പ്രീപ്രൊഡക്ഷനാണ് ചിത്രത്തിനുണ്ടായിരുന്നത്.

ജെ.ജെ പാര്‍ക്കാണ് ചിത്രത്തിൻ്റെ സ്റ്റണ്ട് കൊറിയോഗ്രാഫര്‍. 7 ഭാഷകളിലായിയാണ് ചിത്രം പുറത്തിറങ്ങുന്നത്. മലയാളത്തിലെ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമാണ് ഇത്. ആര്‍.രാമാനന്ദൻ്റെതാണ് തിരക്കഥ. സംഗീതം രാഹുല്‍ സുബ്രഹ്‌മണ്യന്‍. സെന്തില്‍ നാദനാണ് വെര്‍ച്വല്‍ പ്രൊഡക്ഷന്‍ ഹെഡ്.

'എനിക്ക് ശ്വാസം വിടാൻ സമയം വേണ്ടേ എന്നൊക്കെ ചോദിച്ചെങ്കിലും മോഹൻലാൽ പാടി തകർത്തു'; 'ചന്ദ്രലേഖ' ഓർമ്മകളുമായി ബേണി

വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ പുതിയ മുഖം: അംബേദ്കറും ഭരണഘടനയും പ്രതിരോധത്തിന്റെ ആയുധങ്ങളാകുമ്പോൾ

പ്രേക്ഷകരിൽ അത്യുന്മാദം നിറച്ച് കുഞ്ചാക്കോ ബോബൻ ചിത്രം'ഉന്മാദം' രണ്ടാം വാരത്തിലേക്ക്

സസ്പെൻസും അന്വേഷണവും നിറച്ച് 'ആര'ത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ

ടൊവിനോ- ജോൺപോൾ ടീം വീണ്ടും; ‘ഗപ്പി‘യുടെ പത്താം വാർഷിക ദിനത്തിൽ ഇരുവരുടെയും റീയൂണിയൻ

SCROLL FOR NEXT