Film News

കൂടത്തായ് കൂട്ടക്കൊല സിനിമയാക്കാന്‍ തിരക്ക്; മോഹന്‍ലാല്‍ ചിത്രത്തിന്റെ വാര്‍ത്ത ഞെട്ടിച്ചെന്ന് നടി ഡിനി

THE CUE

കൂടത്തായി കൂട്ടക്കൊലക്കേസ് സിനിമയാക്കാന്‍ മത്സരം. മോഹന്‍ലാലിനെ നായകനാക്കിയെത്തുന്ന കൂടത്തായി ചിത്രത്തേക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവരുന്നതിന് മുന്നേ തങ്ങള്‍ നിര്‍മ്മാണം ആരംഭിച്ചെന്ന വാദവുമായി നടി ഡിനി ഡാനിയല്‍ രംഗത്തെത്തി. ഒക്ടോബര്‍ എട്ടിന് 'കൂടത്തായ്' സിനിമയുടെ ഔദ്യോഗിക ജോലികള്‍ ആരംഭിച്ചിരുന്നെന്നും ഫേസ്ബുക്കിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നെന്നും ഡിനി പറഞ്ഞു.

ഇന്നലെ തന്നെ (08-10-19) ഫേസ്ബുക്കില്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു. ഇന്ന് രാവിലെ വന്ന വാര്‍ത്ത കണ്ട് ഞെട്ടി. ഇനിയിപ്പോ എന്ത്?
ഡിനി ഡാനിയേല്‍

സിനിമാ-സീരിയല്‍ നടിയായ ഡിനി, ഡോളി എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമെന്നായിരുന്നു പ്രഖ്യാപനം. റോണെക്‌സ് ഫിലിപ്പ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിജീഷ് തുണ്ടത്തില്‍ തിരക്കഥ എഴുതുമെന്നും അലക്‌സ് ജോസഫ് നിര്‍മ്മിക്കുമെന്നും 'കൂടത്തായ്' പോസ്റ്ററിലുണ്ടായിരുന്നു.

കൂടത്തായ് പരമ്പരക്കൊലയുടെ പശ്ചാത്തലത്തില്‍ മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി നിര്‍മ്മിക്കുന്ന ചിത്രം ആശീര്‍വാദ് സിനിമാസാണ് നിര്‍മ്മിക്കുന്നത്. തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്നത് ആരെന്ന് പുറത്തുവിട്ടിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുകയെന്ന് അറിയുന്നു. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ ചിത്രീകരണം ആരംഭിക്കും. മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കിയുള്ള കുറ്റാന്വേഷണ കഥ ആശിര്‍വാദ് സിനിമയാക്കാനിരിക്കുകയായിരുന്നു.

ഈ തിരക്കഥയ്ക്ക് പകരം കൂടത്തായി കൂട്ടക്കൊല പ്രമേയമാക്കുകയാണ്. എന്നാല്‍ നേരത്തേ തയ്യാറാക്കിയ കഥ പൂര്‍ണമായും ഒഴിവാക്കാതെ ചില ഭാഗങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും വിവരമുണ്ട്. കോഴിക്കോട് കൂടത്തായി പൊന്നാമറ്റം കുടുംബത്തിലെ 6 പേര്‍ 14 വര്‍ഷത്തിനിടെ സമാന ലക്ഷണങ്ങളോടെ കുഴഞ്ഞുവീണ് മരിച്ചതിലെ ദുരൂഹതയാണ് കൊലപാതക കേസിന്റെ ചുരുളഴിച്ചത്. വീട്ടുകാരിയായ ജോളി ജോസഫ് സ്വത്തുതട്ടിയെടുക്കാന്‍ ഓരോരുത്തരെയായി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നത്.

പൊന്നാമറ്റം വീടുമായി ബന്ധമുള്ള കൂടുതല്‍ പേരുടെ ദുരൂഹ മരണങ്ങളിലും അന്വേഷണം പുരോഗമിക്കുകയാണ്. 6 പേരെ കൂടാതെ 5 കുട്ടികളെയും വധിക്കാന്‍ ജോളി ലക്ഷ്യമിട്ടിരുന്നതായാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇത്തരത്തില്‍ നിരവധി വെളിപ്പെടുത്തലുകളുമായി നിര്‍ണായക വഴിത്തിരിവുകളിലൂടെയാണ് അന്വേഷണം പുരോഗമിക്കുന്നത്.

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കോക്ക്ടെയില്‍ സിനിമയ്ക്ക് ശേഷം എനിക്ക് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല, അതിന് പിന്നില്‍ ഒരു കാരണമുണ്ട്: സംവൃത സുനില്‍

ചെട്ടിക്കുളങ്ങര പാട്ടിലെ അതേ എനര്‍ജിയായിരുന്നു ലാലേട്ടന് ക്ലൈമാക്സ് വരെ: ബെന്നി പി നായരമ്പലം

ഇന്ത്യയിലെ ഏറ്റവും വലിയ സിനിമ, ഒപ്പം ഹാൻസ് സിമ്മറും എആർ റഹ്‌മാനും; 'രാമായണ' ടീസർ ശ്രദ്ധ നേടുന്നു

സിനിമയിൽ സൗഹൃദങ്ങൾ വിരളമാണ്, പക്ഷെ ഞങ്ങളുടേത് ഒരു നിയോ​ഗം; അതിന് കാരണം ഈ കാര്യങ്ങൾ: ജഗദീഷും അശോകനും പറയുന്നു

ഷൂട്ടിങ് സെറ്റില്‍ നേരത്തെ എത്താനായി ഉറങ്ങാതിരുന്നിട്ടുണ്ട്, അവിടെ ഞാനൊരു പ്രശ്നക്കാരനേയല്ല: ഷൈന്‍ ടോം ചാക്കോ

SCROLL FOR NEXT