Film News

അഞ്ച് ദിവസം കൊണ്ട് 160 സിനിമ കണ്ടാല്‍ കിളി പോവില്ലേ?; ചലച്ചിത്ര അവാര്‍ഡ് ജൂറിക്കെതിരെ വീണ്ടും ഷൈന്‍ ടോം ചാക്കോ

സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ കുറുപ്പ് പരിഗണിക്കപ്പെടാതെ പോയതില്‍ വീണ്ടും പ്രതികരണവുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. അഞ്ച് ദിവസം കൊണ്ട് എങ്ങനെയാണ് 160 സിനിമകള്‍ കാണാന്‍ കഴിയുക എന്നാണ് ഷൈന്‍ ടോം ചാക്കോ ചോദിച്ചത്. അടിത്തട്ട് എന്ന ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുന്നതിനിടെയാണ് പ്രതികരണം.

'എല്ലാ പടവും ഒരു ദിവസവും കാണാന്‍ കഴിയില്ലല്ലോ. ജഡ്ജ് ചെയ്യുകയാണെങ്കില്‍ എല്ലാം ഒറ്റ അടിക്ക് ഇരുന്ന് കാണണം. അഞ്ച് ദിവസം കൊണ്ട് 160 സിനിമകള്‍ കണ്ടാല്‍ എന്തായിരിക്കും അവസ്ഥ. കിളി പോവില്ലേ... അങ്ങനെ പറ്റുമോ? എനിക്കൊന്നും പറ്റില്ല. അതും വേറെ ഒരു ഭാഷ,' ഷൈന്‍ ടോം ചാക്കോ പറഞ്ഞു.

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തിയ കുറുപ്പില്‍ ഷൈന്‍ ടോം ചാക്കോ പ്രധാന വേഷമാണ് ചെയ്തത്. നേരത്തെ ചിത്രത്തെ തഴഞ്ഞെന്ന് കാണിച്ച് ഷൈന്‍ ദുല്‍ഖറിന് ഇന്‍സ്റ്റഗ്രാമില്‍ കത്തെഴുതുകയും ചെയ്തിരുന്നു.

കഴിവുള്ളവരെ അവഗണിക്കുന്നതിന്റെ വേദന എന്താണെന്ന് സംസ്ഥാന ഫിലിം അവാര്‍ഡ് കമ്മിറ്റി നമ്മുടെ കുറുപ്പിനെ അവഗണിച്ചപ്പോള്‍ മനസിലായി കാണുമല്ലോ എന്നായിരുന്നു കത്തില്‍ ഷൈന്‍ ചോദിച്ചത്.

ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിന് ശേഷം ജിജോ ആന്റണി സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിത്തട്ട്. ഖായിസ് മില്ലന്‍ ആണ് സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സൂസന്‍ ജോസഫ് ആണ് ചിത്രം നിര്‍മിക്കുന്നത്. പാപ്പിനോ ആണ് സിനിമയുടെ ഛായാഗ്രാഹകന്‍. നസീര്‍ അഹമ്മദ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. . ദീപക് പരമേശ്വര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ഷൈന്‍ ടോം സണ്ണി വെയ്ന്‍ എന്നിവരെ കൂടാതെ മുരുകന്‍ മാര്‍ട്ടിന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, ജയപാലന്‍ തുടങ്ങിയവരും ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

2026 ലെ ആദ്യ ചിത്രം; 'വെള്ളേപ്പം' നാളെ മുതൽ തിയറ്ററുകളിൽ

മാധവ് ധനഞ്ജയ ഗാഡ്ഗില്‍ (1942-2026); പശ്ചിമഘട്ടത്തോട് ചേര്‍ത്തു വെച്ച പേര്

'ഹൃദയം തകരുന്നു വിജയ് അണ്ണാ...നിങ്ങൾക്ക് ഒരു തീയതിയുടെ ആവശ്യമില്ല'; പിന്തുണ അറിയിച്ച് രവി മോഹൻ

കേസ് നേരത്തെ വിളിച്ചു; നിഖില വിമൽ ചിത്രം ‘പെണ്ണ് കേസ്' ജനുവരി 10ന്

പെപ്പെയ്ക്കൊപ്പം വമ്പൻ താരനിരയും; കാട്ടാളൻ ഒരുങ്ങുന്നു, ടീസർ ജനുവരി 16ന്

SCROLL FOR NEXT