മാസ്റ്റര്‍ എന്ന വിജയ് ചിത്രത്തിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം വിക്രം ജൂണ്‍ 3ന് റിലീസിനെത്തും. ഷിബു തമീന്‍സിന്റെ എച്ച്.ആര്‍ പിക്‌ചേഴ്‌സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. കമല്‍ഹാസനൊപ്പം ഫഹദ് ഫാസില്‍ വിജയ് സേതുപതി തുടങ്ങി വലിയ താരനിരയാണ് വിക്രം സിനിമയില്‍ അണിനിരക്കുന്നത്.
110 ദിവസം ആയിരുന്നു വിക്രത്തിന്റെ ചിത്രീകരണത്തിനായി വിനിയോഗിച്ചത്. ചിത്രത്തിന്റെ പാക്കപ്പ് ടൈമില്‍ ഫഹദ് ഫാസില്‍ സംവിധായകനും വിക്രം ടീമിനുമൊപ്പം ആകാശത്തേക്ക് നിറയൊഴിച്ച വീഡിയോ ഏറെ വൈറല്‍ ആയിരുന്നു. നരേന്‍, ചെമ്പന്‍ വിനോദ്, അര്‍ജുന്‍ ദാസ് , കാളിദാസ് ജയറാം എന്നിവരും ചിത്രത്തിന്റെ ഭാഗമാകുന്നു. ഷിബു തമീന്‍സ്, രാജ്കമല്‍ ഫിലിംസ് എന്നിവര്‍ തങ്ങളുടെ ട്വിറ്ററിലൂടെയാണ് കേരളത്തിലെ വിതരണവകാശവാര്‍ത്ത അറിയിച്ചത്.
രാജ്കമല്‍ ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും ആര്‍ മഹേന്ദ്രനും ചേര്‍ന്നാണ് വിക്രത്തിന്റെ നിര്‍മ്മാണം. ലോകേഷും രത്നകുമാറും ചേര്‍ന്നാണ് സംഭാഷണങ്ങള്‍ രചിച്ചിരിക്കുന്നത്. ഗിരീഷ് ഗംഗാധരന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹകന്‍. സംഗീതം അനിരുദ്ധ് രവിചന്ദര്‍. എഡിറ്റിംഗ് ഫിലോമിന്‍ രാജ്. സംഘട്ടന സംവിധാനം അന്‍പറിവ്. കലാസംവിധാനം എന്‍ സതീഷ് കുമാര്‍, വസ്ത്രാലങ്കാരം പല്ലവി സിംഗ്, വി സായ്, കവിത ജെ, മേക്കപ്പ് ശശി കുമാര്‍, നൃത്തസംവിധാനം സാന്‍ഡി.ശബ്ദ സങ്കലനം കണ്ണന്‍ ഗണ്‍പത്. പബ്ലിസിറ്റി ഡിസൈനര്‍ ഗോപി പ്രസന്ന, സൗണ്ട് ഡിസൈനിംഗ് സിങ്ക് സിനിമ, വിഎഫ്എക്‌സ് യൂണിഫൈ മീഡിയ